BSNL 10GB Plan: ഓരോ മാസവും 10GB! തുച്ഛവിലയ്ക്ക് ഇതാ BSNL വാർഷിക പ്ലാൻ…

Updated on 12-Feb-2024
HIGHLIGHTS

10GB ഡാറ്റ ഓഫറുമായി BSNL റീചാർജ് പ്ലാൻ

ഓരോ മാസത്തിലും നിങ്ങൾക്ക് 10 GB ഡാറ്റ ലഭിക്കും

2988 രൂപയാണ് ഈ പ്ലാനിന് വിലയാകുന്നത്

ഓരോ മാസവും 10GB ഡാറ്റ ഓഫറുമായി BSNL. ഏറ്റവും വിലക്കുറവിൽ ദീർഘ കാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 13 മാസമാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ പ്ലാൻ വാലിഡിറ്റി. ഈ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

BSNL 10 GB ഡാറ്റ ഓഫർ

ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 2988 രൂപയാണ് ഈ പ്ലാനിന് വിലയാകുന്നത്. ഇതിൽ ഓരോ മാസത്തിലും നിങ്ങൾക്ക് 10 GB ഡാറ്റ ലഭിക്കും. 13 മാസമാണ് ഇതിന്റെ വാലിഡിറ്റി. ഇത് ബിഎസ്എൻഎല്ലിന്റെ ബ്രോഡ്‌ബാൻഡ് പ്ലാനാണ്.

BSNL FTTH സർവീസ്

ഫൈബർ-ടു-ഹോം എന്ന ടെലികോം സേവനമാണിത്. ഇതിൽ DSL കണക്ഷനോ കോപ്പർ വയർ കണക്ഷനോ ആവശ്യമില്ല. അതിനാലാണ് FTTH സർവീസ് എന്നറിയപ്പെടുന്നത്. മുമ്പ് ഇത് 12 മാസത്തേക്കുള്ള പ്ലാനാണിത്. പിന്നീട് ടെലികോം കമ്പനി ഒരു മാസം കൂടി സൗജന്യമായി അനുവദിച്ചു.

BSNL FTTH സർവീസ്

ഓരോ മാസവും 10 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. ഇതിന്റെ ഇന്റർനെറ്റ് വേഗത 10 Mbps ആണ്. ഡാറ്റ വിനിയോഗത്തിന് ശേഷം വേഗത 1 Mbps ആയി കുറയുന്നു. ബാച്ച്ലേഴ്സിനും ചെറിയ കുടുംബങ്ങൾക്കും ഉപയോഗിക്കാവുന്ന പ്ലാനാണിത്. ഇതിലെ ഡാറ്റ വൈ-ഫൈയുമായി കണക്റ്റ് ചെയ്തും ഉപയോഗിക്കാം. ഇങ്ങനെയുള്ളപ്പോൾ രണ്ടോ മൂന്നോ ഉപകരണങ്ങളിൽ മാത്രമാണ് ബന്ധിപ്പിക്കാൻ കഴിയുന്നത്.

എന്നാൽ ഡാറ്റ അധികമായി ഉപയോഗിക്കണമെങ്കിൽ ഇത് അനുയോജ്യമല്ല. കാരണം, മാസം തോറും 10ജിബി മതിയായി വരണമെന്നില്ല. പരിമിതമായി ഇന്റർനെറ്റ് ബ്രൗസിങ് ചെയ്യുന്നവർക്ക് ഈ FTTH പ്ലാൻ വിനിയോഗിക്കാം.

ഇത് മിതമായ നിരക്കിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ്. അല്ലാത്തവർക്ക് മറ്റ് ബ്രാഡ്ബാൻഡ് പ്ലാനുകൾ തെരഞ്ഞെടുക്കാം. സർക്കാർ ടെലികോം കമ്പനി വേറെയും BSNL ഭാരത് ഫൈബർ പ്ലാനുകൾ നൽകുന്നുണ്ട്. സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷൻ ഇതിനായി ഉപയോഗിക്കാം.

BSNL ഇനി അതിവേഗം…

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇനി 4G എത്തിക്കാനുള്ള തന്ത്രപ്പാടാണ്. ഈ വർഷം തന്നെ കമ്പനി 4ജി എത്തിക്കാനും പദ്ധതിയിടുന്നു. ഇതോടെ മാർക്കറ്റ് ഷെയറിന്റെ 20 ശതമാനം മൊബൈൽ സബ്സ്ക്രൈബേഴ്സിനെ നേടാൻ കമ്പനി ആലോചിക്കുന്നു.

READ MORE: BSNL 2988 Plan: 2988 രൂപയ്ക്ക് 13 മാസത്തേക്ക് BSNL പ്ലാൻ, ഓരോ മാസവും 10GB!

നിലവിൽ ബിഎസ്എൻഎല്ലിന് 92 മില്യൺ വരിക്കാരുണ്ട്. എന്നാൽ ഇതിൽ നിന്നും വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 22 മാസത്തിൽ 21 മില്യൺ വരിക്കാരെ കമ്പനിയ്ക്ക് നഷ്ടമായെന്നാണ് കണക്ക്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :