1500 രൂപയ്ക്ക് താഴെ, Unlimited ഓഫറുകളുള്ള BSNL 10 Months Plan!

BSNL 10 Months Plan: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് 300 ദിവസത്തെ വാലിഡിറ്റി വരുന്ന കിടിലൻ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയണ്ടേ? Unlimited Calls, അൺലിമിറ്റഡ് ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്. തുച്ഛ വിലയിൽ നീണ്ട കാലത്തേക്ക് ടെലികോം സേവനങ്ങൾ ലഭിക്കുമെന്നതാണ് പ്ലാനിന്റെ നേട്ടം.

BSNL 10 Months Plan

ബിഎസ്എൻഎൽ 1499 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇത് വോയിസ് കോളുകളും എസ്എംഎസ്, ഇന്റർനെറ്റ് സേവനങ്ങളെല്ലാമുള്ള പ്ലാനാണ്. ഈ പ്രീ പെയ്ഡ് പാക്കേജിലൂടെ നിങ്ങൾക്ക് സിം സജീവമായി നിലനിർത്താൻ സഹായിക്കുന്നു.

300 ദിവസമാണ് വാലിഡിറ്റി. 10 മാസം വരെ ഇതിന് വാലിഡിറ്റി ലഭിക്കുന്നു. ബിഎസ്എൻൽ 4ജി അവതരിപ്പിച്ചതിന് ശേഷം ഇത്രയും ലാഭകരമായ ഒരു പ്ലാൻ ലഭിക്കുന്നത് വിരളമാണ്. 1500 രൂപയ്ക്ക് താഴെ ഒരു വർഷത്തിന് അടുത്ത് കാലാവധി ലഭിക്കുമെന്നത് നേട്ടമാണ്.

BSNL Rs 1499 Plan: ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ വരിക്കാർക്ക് ഇതിൽ പ്രതിദിനം അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ലഭിക്കും. ഇതിൽ ഡാറ്റ, എസ്എംഎസ് സേവനങ്ങളുമുണ്ട്. ഇതിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കമ്പനി പ്രതിദിനം 100 എസ്‌എം‌എസും അനുവദിച്ചിരിക്കുന്നു. വാലിഡിറ്റിയിലുടനീളം 32 ജിബി ഡാറ്റയും സർക്കാർ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റ് സൗജന്യങ്ങളൊന്നും 1499 രൂപ പാക്കേജിൽ നൽകിയിട്ടില്ല. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഇതിൽ അൺലിമിറ്റഡ് 5ജി ഇല്ല. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ സിം ആക്ടീവാക്കി നിലനിർത്താം.

ജിയോ vs ബിഎസ്എൻഎൽ

300 ദിവസത്തെ കാലാവധിയുള്ള പ്ലാൻ ജിയോയിൽ നിലവിലില്ല. റിലയൻസ് ജിയോ വരിക്കാർക്ക് 365 ദിവസത്തെ വാലിഡിറ്റി തരുന്ന പ്ലാനിനെ കുറിച്ച് അറിയാം. 2999 രൂപയാണ് പാക്കേജിന്റെ വില. ഇതിൽ അൺലിമിറ്റഡ് 5ജി, 4ജി വരിക്കാർക്ക് 2.5 GB പ്രതിദിന ഡാറ്റയും ലഭിക്കുന്നു. പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് സേവനങ്ങളുമുണ്ട്.

Also Read: 120W, 7000mAh ബാറ്ററി realme GT 7T ഓഫർ കണ്ടോ? ഫ്ലിപ്കാർട്ടിൽ 35000 രൂപയെങ്കിൽ ആമസോണിൽ Rs 28000 മാത്രം!

336 ദിവസം വാലിഡിറ്റിയുള്ള പാക്കേജും റിലയൻസ് ജിയോയിലുണ്ട്. 1899 രൂപ വിലയുള്ള പ്രീ പെയ്ഡ് പാക്കേജാണ് ജിയോ തരുന്നത്. അൺലിമിറ്റഡ് കോളിങ്ങും 24ജിബി ഡാറ്റയും എസ്എംഎസ് സേവനങ്ങളും 1899 രൂപ പ്ലാനിലുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :