BSNL 1 Year Plan
സ്വകാര്യ കമ്പനികളുടെ റീചാർജ് നിരക്കുകൾ താങ്ങാനാവാത്ത സാധാരണക്കാർക്ക് ആശ്വാസമാണ് BSNL എന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. വളരെ ബജറ്റ് ഫ്രണ്ട്ലിയായ റീചാർജ് പ്ലാനുകൾ മുതൽ വാർഷിക പ്ലാൻ വരെ സർക്കാർ ടെലികോമിലുണ്ട്. ഇക്കൂട്ടത്തിലെ പോക്കറ്റ് ഫ്രണ്ട്ലി ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒരു വർഷം മുഴുവൻ സേവനം ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനിന് ദിവസവും വെറും 6 രൂപ മാത്രമാണ് ചെലവ്.
അൺലിമിറ്റഡ് കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും ഉൾപ്പെടെ, ദീർഘകാലത്തേക്ക് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ പ്ലാൻ പരിഗണിക്കാം. സർക്കാർ ടെലികോമിൽ നിന്നുള്ള ഏറ്റവും ലാഭകരമായ ഈ പ്ലാനിന്റെ വിശേഷങ്ങൾ താഴെ വായിക്കാം.
ജിയോ, എയർടെൽ കമ്പനികൾക്ക് ഓഫർ ചെയ്യാനാകാത്ത പ്ലാനാണിത്. ബിഎസ്എൻഎല്ലിന്റെ 2399 രൂപ പാക്കേജാണിത്. ഇതിലെ ദിവസച്ചെലവ് 6 രൂപ മാത്രമാണ്. വോയിസ് കോളുകൾക്കായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്ക് ദീർഘകാല വാലിഡിറ്റി ആസ്വദിക്കാം. ഇടയ്ക്കിടെ നിങ്ങൾക്ക് റീചാർജ് ചെയ്യേണ്ട. അതുപോലെ ബിഎസ്എൻഎൽ സിം കട്ടാകാതെ ഒരു വർഷം ടെലികോം സേവനങ്ങൾ ലഭ്യമാണ്.
ഡാറ്റ ആവശ്യങ്ങൾക്കും 2399 രൂപ പാക്കേജ് മികച്ചതാണ്. ജിയോ, എയർടെൽ താരതമ്യം ചെയ്യുമ്പോൾ 5ജി സ്പീഡിൽ ഡാറ്റ ലഭിക്കില്ല. എങ്കിലും പൊതുമേഖല ടെലികോമിന്റെ സ്വദേശി 4ജി കണക്റ്റിവിറ്റി ഇതിൽ ഉറപ്പിക്കാം. ഒരു വർഷ പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒരു വർഷം മുഴുവൻ ലഭിക്കുന്ന പ്ലാനാണിത്. ദിവസച്ചെലവ് 6 രൂപയായതിനാൽ ഇത് ലാഭകരമാണ്. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, വൈ-ഫൈ ഇൻ്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുന്നവർക്കും പ്ലാൻ തെരഞ്ഞെടുക്കാം. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് അനുവദിച്ചിട്ടുണ്ട്. 365 ദിവസവും പരിധിയില്ലാതെ കോളിങ് സേവനം ലഭ്യമാണ്. റോമിങ് ഓഫറുകളും ഇതിൽ ഉൾപ്പെടുന്നു.
More From Digit: Samsung Galaxy S25 Ultra വിലയിടിഞ്ഞു, സാംസങ് ഗാലക്‌സി എസ് 26 അൾട്രാ ലോഞ്ച് വരെ കാത്തിരിക്കണോ?
ദിവസേനയുള്ള ഡാറ്റ എന്നാണ് ബിഎസ്എൻഎൽ സൈറ്റിൽ പ്ലാനിനെ കുറിച്ച് വിവരിച്ചിട്ടുള്ളത്. പ്രതിദിനം 2 GB 4ജി ഡാറ്റയാണ് പാക്കേജിൽ അനുവദിച്ചിരിക്കുന്നത്. ഈ ഡാറ്റ ക്വാട്ട തീർന്നാലും കുറഞ്ഞ സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കും. വാട്സ്ആപ്പിനും യുപിഐ പേയ്മെന്റിനും സഹായിക്കുന്ന ഡാറ്റ സേവനമാണിത്. 2ജിബി ഡാറ്റ തീർന്നാൽ 40 kbps വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് പരിധിയില്ലാത്തെ ഡാറ്റ എന്നതിലൂടെ അർഥമാക്കുന്നത്.
ഡാറ്റ, കോളിംഗിന് പുറമെ ദിവസേന 100 എസ്എംഎസ് സേവനങ്ങളും ലഭ്യമാകും. 2399 രൂപ പ്ലാൻ നിങ്ങൾക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലൂടെ തെരഞ്ഞെടുക്കാം.