BSNL 1 Year Plan: ഒരു വർഷം ഫുൾ Unlimited കോളിങ്ങും ഡാറ്റയും, തുച്ഛം 199 രൂപയ്ക്ക്!

ഒരു വർഷം വാലിഡിറ്റി ലഭിക്കുന്ന BSNL 1 Year പ്ലാനിനെ കുറിച്ച് അറിയണ്ടേ? വോയിസ് കോളുകളു ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്ന പാക്കേജാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇതിൽ 365 ദിവസത്തെ കാലാവധി ലഭിക്കുന്നു. വളരെ തുച്ഛ വിലയിൽ ടെലികോം സേവനങ്ങൾ ലഭിക്കാനുള്ള ഓപ്ഷനാണിത്.

BSNL 1 Year കൂടുതലറിയാം

വളരെ കുറഞ്ഞ നിരക്കിൽ ഡാറ്റ, അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ഈ ബിഎസ്എൻഎൽ പാക്കേജിൽ നിന്ന് നേടാം. സാധാരണ മാസ പ്ലാനുകൾക്ക് 200 രൂപയ്ക്ക് മുകളിൽ റീചാർജ് തുക ഈടാക്കേണ്ടി വരും. എന്നാൽ ഈ വാർഷിക പ്ലാനിലെ മാസച്ചെലവ് നോക്കുകയാണെങ്കിൽ, 199 രൂപ മാത്രമാണ്. അതിനാൽ ഇത് ലാഭകരമായ പ്രീ പെയ്ഡ് പ്ലാനാണിത്.

ഈ ബിഎസ്എൻഎൽ പ്ലാനിന് വില 2399 രൂപയാണ്. പ്ലാനിന്റെ ദിവസ ചെലവ് വെറും 6.5 രൂപ മാത്രമാണ്. ഒരു വർഷത്തേക്ക് റീചാർജ് ചെയ്യുന്നതിനാൽ, ഇടയ്ക്കിടെ വേറെ പ്ലാൻ അന്വേഷിക്കേണ്ടതില്ല.

BSNL Rs 2399 Plan: ആനുകൂല്യങ്ങൾ

365 ദിവസമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ലഭിക്കും. വർഷം മുഴുവൻ ആകെ 720 ജിബി ഡാറ്റ ആസ്വദിക്കാം.

Also Read: 50MP Sony LYT 600 ട്രിപ്പിൾ ക്യാമറ Redmi കിടിലൻ ഫോണിന്റെ വില 15000 രൂപയിൽ താഴെയായി

ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പാക്കേജിൽ ബിഎസ്എൻഎൽ പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കുന്നതാണ്. എന്നാൽ 2399 രൂപ പാക്കേജിൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനൊന്നും ലഭ്യമല്ല.

ബിഎസ്എൻഎൽ വാർഷിക പ്ലാനുകൾ

മുമ്പ് 1515 രൂപയ്ക്കും 1499 രൂപയ്ക്കും സർക്കാർ ടെലികോമിൽ ഒരു വർഷ പ്ലാനുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങൾക്കിടയിൽ കമ്പനി വാർഷിക പ്ലാനുകളിൽ മാറ്റം വരുത്തിയിരുന്നു.

നിലവിൽ 1499 രൂപ പ്ലാനിന് 365 ദിവസത്തെ കാലാവധിയില്ല. പകരം 300 ദിവസം മാത്രമാണ് വാലിഡിറ്റി. അതേ സമയം 1515 രൂപയുടെ വാർഷിക പ്ലാൻ സർക്കാർ ടെലികോം പിൻവലിച്ചു. 330 ദിവസം കാലാവധിയിൽ പൊതുമേഖല ടെലികോമിൽ മറ്റൊരു പ്ലാനുണ്ട്. 1999 രൂപയുടെ പ്രീ പെയ്ഡ് പാക്കേജിൽ 330 ദിവസമാണ് വാലിഡിറ്റിയുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :