BSNL 1 year plan, BSNL 2399 rs plan, BSNL annual prepaid plan,
BSNL Plan: വളരെ ചെറിയ തുകയിൽ ഒരു വർഷം വാലിഡിറ്റി കിട്ടുന്ന പ്ലാൻ നോക്കിയാലോ? കൃത്യം 12 മാസം, അതായത് 365 ദിവസത്തെ വാലിഡിറ്റി ഇതിൽ നിന്ന് ലഭിക്കും. ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് അനുയോജ്യമായ റീചാർജ് പ്ലാനാണിത്. കാരണം 365 ദിവസത്തേക്ക് അൺലിമിറ്റഡായി ടെലികോം സേവനങ്ങൾ ആസ്വദിക്കാം.
വോയിസ് കോളിങ്ങും എസ്എംഎസ് സേവനങ്ങളും എസ്എംഎസ് സേവനങ്ങളും തരുന്ന പാക്കേജാണിത്. ഈ വാർഷിക പ്ലാനിന് ദിവസച്ചെലവ് 6 രൂപ മാത്രമാണ്. 2399 രൂപയുടെ Bharat Sanchar Nigam Limited പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
മുമ്പ് 2399 രൂപ പ്ലാനിൽ 13 മാസം വാലിഡിറ്റിയുണ്ടായിരുന്നു. എന്നാലിപ്പോൾ പാക്കേജിൽ 12 മാസത്തെ കാലാവധിയാണുള്ളത്. പ്ലാനിലെ ആനുകൂല്യങ്ങൾ വളരെ വിശദമായി മനസിലാക്കാം.
2399 രൂപ വാർഷിക ആനുകൂല്യങ്ങൾക്കുള്ള ഓഫറാണ്. എന്നാൽ ഇതിന്റെ മാസച്ചെലവ് നോക്കിയാൽ അത് വെറും 200 രൂപയിൽ താഴെ മാത്രമാണ്. ഇതിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വോയിസ് കോളുകൾ അൺലിമിറ്റഡായി തരുന്നു. എന്നുവച്ചാൽ ഏത് നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാതെ സൗജന്യ കോളിംഗ് സാധ്യമാണ്.
പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും ഇതിൽ ലഭിക്കും. ഇതിൽ ഇന്റർനെറ്റ് അധികമായി ഉപയോഗിക്കുന്നവർക്കും ആവശ്യമായ ഡാറ്റ കിട്ടും. ഡാറ്റ വേണ്ടവർക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യം ഈ വിലയിൽ എയർടെൽ, വിഐ, ജിയോയിൽ നിന്ന് വാർഷിക പ്ലാൻ കിട്ടില്ല. ജിയോ, എയർടെൽ കമ്പനികളിൽ 365 ദിവസത്തെ കാലാവധിയുള്ള പ്രീ- പെയ്ഡ് പാക്കുകൾക്ക് 3000 രൂപയിൽ കൂടുതൽ വിലയാകും. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
സർക്കാർ ടെലികോം കമ്പനിയുടെ ജനപ്രിയമായ പ്ലാനുകൾ ഏതൊക്കെയാണെന്ന് അറിയണ്ടേ? 336 ദിവസം വാലിഡിറ്റി വരുന്ന 1499 രൂപ പാക്കേജുണ്ട്. 330 ദിവസം വാലിഡിറ്റിയിൽ 1999 രൂപ പ്ലാനുണ്ട്. ഇതിന് പുറമെ 336 ദിവസത്തെ കാലവധിയുള്ള 1499 രൂപ പ്ലാനുമുണ്ട്. ഈ 3 പ്രീ- പെയ്ഡ് പാക്കേജുകളാണ് ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകൾ.
അതേ സമയം സർക്കാർ കമ്പനിയുടെ 5ജി ഉടനടി വരുമെന്നാണ് സൂചന. ബിഎസ്എൻഎല്ലിന്റെ 5ജി തദ്ദേശീയമായി വികസിപ്പിക്കുന്നതാണ്. ഇത് വോഡഫോൺ ഐഡിയക്കായിരിക്കും വെല്ലുവിളിയാകുക.
Also Read: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…