BSNL വരിക്കാർക്ക് വേണ്ടിയുള്ള ന്യൂ ഇയർ ഗിഫ്റ്റ് എത്തിയിരിക്കുന്നു. Bharat Sanchar Nigam Limited കമ്പനിയിൽ നിന്ന് ഒരു വർഷം വാലിഡിറ്റിയുള്ള പാക്കേജ് പ്രഖ്യാപിച്ചു. 2026 ലേക്കുള്ള, ന്യൂ ഇയർ പാക്കേജാണിത്. 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ്, ഡാറ്റ സേവനങ്ങളും ലഭിക്കും. മാസം 233 രൂപ മാത്രം ചെലവാകുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്.
SurveyBSNL New Plan Details
ഇന്റർനെറ്റ് കൂടുതൽ ആവശ്യമുള്ളവർക്ക് വേണ്ടിയുള്ളതാണ് ഒരു വർഷത്തെ പ്ലാൻ. കമ്പനിക്ക് ഇതിനകം തന്നെ 2,399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഇപ്പോൾ, പുതുവർഷം ആരംഭിക്കുന്നതിന് മുമ്പ് ബിഎസ്എൻഎൽ പ്ലാൻ പുറത്തിറക്കി. ഇതിന് വില 2,799 രൂപയാണ്. ഇന്ന് ഡിസംബർ 26 മുതലാണ് സർക്കാർ ടെലികോം പ്ലാൻ ലഭിക്കുക.
ഇതിൽ അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ലഭ്യമാണ്.
BSNL Rs 2799 Plan: ആനുകൂല്യങ്ങൾ
ബിഎസ്‌എൻഎല്ലിന്റെ പുതിയ 2799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എടുത്താൽ 2026 മുഴുവൻ റീചാർജ് ആസ്വദിക്കാം. 2399 രൂപയുടെ വാർഷിക പ്ലാനിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങളോടെയാണ് ഈ പ്ലാൻ വരുന്നത്.
2799 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. വിലയും വാലിഡിറ്റിയും കണക്കിലെടുക്കുമ്പോൾ, ഇതിന് പ്രതിദിന ചെലവ് 7.6 രൂപ മാത്രമാണ്. പ്ലാനിന്റെ പ്രതിമാസ ചെലവ് നോക്കിയാൽ 233 രൂപയാണ്.

ഈ പ്ലാനിൽ വരിക്കാർക്ക് പ്രതിദിനം 3 ജിബി ഡാറ്റ ആസ്വദിക്കാം. ഇതിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകൾ ലഭിക്കും. അതും ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ തടസ്സമില്ലാതെ അൺലിമിറ്റഡായി അനുവദിച്ചിരിക്കുന്നു. 2799 രൂപയുടെ പാക്കേജിൽ പ്രതിദിനം 100 എസ്എംഎസ് സേവനവും ആസ്വദിക്കാം.
എന്നുവച്ചാൽ മുഴുവൻ വാലിഡിറ്റി കാലയളവിലും ആകെ 1095 ജിബി ഡാറ്റ ലഭിക്കും. ദിവസേന കനത്ത ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഉപകാരപ്പെടും.
Also Read: Hisense 2025 Smart QLED TV, ഡോൾബി അറ്റ്മോസ് സ്മാർട്ട് ടിവി പകുതി വിലയ്ക്ക് സ്പെഷ്യൽ ഓഫറിൽ വാങ്ങാം
ബിഎസ്എൻഎൽ vs ജിയോ, എയർടെൽ
കുറഞ്ഞ ചെലവിൽ ടെലികോം സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പുതിയ പ്ലാനും ഇത്തരത്തിൽ ബജറ്റ് ഫ്രണ്ട്ലിയായുള്ള റീചാർജ് ഓപ്ഷനാണ്.
എയർടെൽ, ജിയോ, വിഐ എന്നിവയ്ക്ക് 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളുണ്ട്. എന്നാൽ 2799 രൂപയുടെ പ്ലാനിന് സമാനമായ പാക്കേജ് ഇതിലുണ്ടാകില്ല. ടെലികോം ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile