bsnl 1 month plan kerala
BSNL 1 Month Plan: കോളിങ്ങിന് വേണ്ടിയാണല്ലോ മിക്കവരും ബിഎസ്എൻഎല്ലിനെ ആശ്രയിക്കാറുള്ളത്. പ്രത്യേകിച്ച് സർക്കാർ ടെലികോം ഇനിയും 4ജിയും 5ജിയും പൂർത്തിയാക്കിയിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ Bharat Sanchar Nigam Limited തരുന്ന പെർഫെക്റ്റ് ബജറ്റ് പ്ലാൻ നോക്കിയാലോ?
അരമാസത്തോളം വാലിഡിറ്റി ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന 150 രൂപയിൽ താഴെ വിലയുള്ള പ്ലാനിനെ കുറിച്ച് ഇവിടെ വിവരിക്കുന്നത്. നിങ്ങളുടെ കോളിംഗ് ആവശ്യങ്ങൾക്കായുള്ള പാക്കേജാണിത്. അൺലിമിറ്റഡ് കോളിങ് സേവനങ്ങളാണ് ഇതിലുള്ളത്.
30 ദിവസത്തെ വാലിഡിറ്റി വരുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് കോളിങ് 30 ദിവസം ആസ്വദിക്കാം. കോളിങ്ങിനൊപ്പം ഡാറ്റയും കിട്ടും. അതിനാൽ ഇതൊരു പെർഫെക്റ്റ് പാക്കേജാണെന്ന് പറയാം.
147 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ, നിങ്ങൾക്ക് 30 ദിവസത്തേക്ക് കോളിങ് ലഭിക്കും. അതും ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡായി കോളുകൾ ചെയ്യാനുള്ള അവസരമാണിത്. പ്ലാനിന്റെ മറ്റൊരു പ്രധാന ആകർഷണം ഡാറ്റാ ആനുകൂല്യങ്ങളാണ്. 10 ജിബി ഡാറ്റയാണ് പ്ലാനിൽ ലഭിക്കുന്നത്. കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ടെലികോം സേവനമെന്ന ലക്ഷ്യമാണ് 147 രൂപ പ്ലാനിലൂടെ അനുവദിച്ചിട്ടുള്ളത്. എന്നാലിത് എസ്എംഎസ് സേവനങ്ങളൊന്നും തരുന്നില്ല.
ഈ ബിഎസ്എൻഎൽ പ്ലാനിന് സമാനമായി ജിയോയിലും എയർടെലിലും പ്ലാനുണ്ടോ? 147 രൂപയ്ക്ക് 30 ദിവസത്തെ കാലാവധിയും അൺലിമിറ്റഡ് വോയിസ് കോളുകളും 10GB ഡാറ്റയുമാണല്ലോ ബിഎസ്എൻഎൽ തരുന്നത്.
എന്നാൽ ജിയോയും എയർടെലും ഈ നിരക്കിൽ പ്ലാനുകളോ ആനുകൂല്യങ്ങളോ നൽകുന്നില്ല. സ്വകാര്യ കമ്പനികളുടെ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും ലഭിക്കുന്ന പായ്ക്കുകൾക്ക് 200 രൂപയ്ക്ക് മുകളിൽ വിലയാകും.
ഒരു മാസത്തേക്ക് പരിധിയില്ലാതെ കോളിങ് ലഭിക്കാനായി ജിയോ തരുന്ന പാക്കേജിന് 239 രൂപ മുതലാണ് വിലയാകുക. എന്നാൽ 239 രൂപ പാക്കേജിൽ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കും. ഒരു മാസം കൃത്യമായ കാലാവധി വേണമെങ്കിൽ 259 രൂപ ചെലവാകും.
എയർടെലിൽ 250 രൂപക്ക് മുകളിൽ വിലയാകുന്ന പ്ലാനുകളിലാണ് 30 ദിവസത്തെ വാലിഡിറ്റിയുള്ളത്. 99 രൂപയുടെ പ്ലാൻ ദിവസവും 1.5 GB ഡാറ്റ, 100 എസ്എംഎസ് എന്നിവ തരുന്നു. ഇതിന് 30 ദിവസത്തെ കാലാവധി നൽകിയിരിക്കുന്നു. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും അനുവദിച്ചു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.