BSNL Validity Change
ഇന്ത്യയുടെ മുഖ്യ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. സെപ്തംബർ മാസം ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ചത്. BSNL ഇനി എട്ട് മാസത്തിനുള്ളിൽ എല്ലാ 4G ടവറുകളും 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പ്ലാനിടുന്നു. ഇത് അടുത്ത തലമുറ കണക്റ്റിവിറ്റിയിലേക്കുള്ള രാജ്യവ്യാപകമായ നീക്കത്തിന്റെ സൂചനയാണ്.
എന്നാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ വരിക്കാർക്ക് ടെലികോം ഒരു ഷോക്ക് നൽകിയിരിക്കുകയാണ്. ടെലികോം കമ്പനി ചില പ്ലാനുകളുടെ വാലിഡിറ്റിയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.
ബിഎസ്എൻഎൽ വിലയിൽ മാറ്റം വരുത്താതെ തന്നെ പ്ലാനുകളുടെ വാലിഡിറ്റി കുറച്ചിരിക്കുന്നു. 336 ദിവസത്തെ പ്ലാൻ 300 ദിവസമാക്കിയിരുന്നു. ഇത് ഒരു വർഷത്തെ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് തിരിച്ചടിയായി. ഇതിന് പുറമെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ജനപ്രീയ പ്ലാനുകളിലും മാറ്റമുണ്ടായി.
897 രൂപ പ്ലാനിലും 997 രൂപ പ്ലാനിലും തുടങ്ങി 147 രൂപയുടെ പ്ലാനിൽ വരെ കാര്യമായ വ്യത്യാസം വന്നു. ഈ രണ്ട് പാക്കേജുകളിലും വാലിഡിറ്റി കുറച്ചു.
Also Read: BSNL 300 Days Plan: അൺലിമിറ്റഡ് കോളുകളും ഇനി 32ജിബി ഡാറ്റയും, എന്നാൽ പ്ലാനിലൊരു മാറ്റം…!
ഇതിൽ 147 രൂപയുടെ പ്ലാനിൽ വാലിഡിറ്റി അതേ പോലെ തുടരുന്നു. എന്നാലും പാക്കേജിൽ ഡാറ്റ കുറഞ്ഞു. മുമ്പ് 10 ജിബിയായിരുന്നു ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുവദിച്ചത്. ഇപ്പോൾ 25 ദിവസത്തേക്ക് മൊത്തം 5ജിബി ഡാറ്റ ലഭിക്കുന്നു. ശ്രദ്ധിക്കേണ്ടത് പല സർക്കിളുകളിലും മാറ്റത്തിലും വ്യത്യാസം വരുന്നുണ്ട്.