airtel 1 year validity plan without data
ഇടയ്ക്കിടെയുള്ള റീചാർജ് ബുദ്ധിമുട്ട് ഒഴിവാക്കാൻ Bharti Airtel വരിക്കാർക്ക് മികച്ച വാർഷിക പ്ലാനുകളുണ്ട്. ഒരു വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന ബജറ്റ് പ്രീ പെയ്ഡ് പ്ലാനാണിത്. ഇതിൽ സ്വകാര്യ ടെലികോം അൺലിമിറ്റഡ് കോളിംഗും അഡോബ് എക്സ്പ്രസ് പ്രീമിയവും അനുവദിച്ചിട്ടുണ്ട്. പ്രതിദിനം വെറും 5 രൂപ മാത്രമാണ് പ്ലാനിന് ചെലവാകുന്നത്. ഈ എയർടെൽ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
1849 രൂപയുടെ എയർടെൽ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ഇന്റർനെറ്റ് സേവനങ്ങളില്ല.
കോളിങ്: എന്നാൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാം. ഇൻകമിങ്, ഔട്ട്ഗോയിങ് കോളിങ് സേവനമാണ് എയർടെലിന്റെ ഒരു വർഷ പ്ലാനിൽ നിന്ന് ലഭിക്കുന്നത്.
SMS ഓഫറുകൾ: ഇതിൽ സ്വകാര്യ ടെലികോം എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. 3600 എസ്എംഎസ് ആനുകൂല്യങ്ങൾ 1849 രൂപ പ്ലാനിൽ അനുവദിച്ചിട്ടുണ്ട്.
അധിക ഓഫറുകൾ: സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിൽ ലഭിക്കും.
ഇത് ഭാരതി എയർടെലിന്റെ ലാഭകരമായ വാർഷിക പ്ലാനാണ്. 365 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനം തരുന്നു. പ്രധാനമായും വൈഫൈ ഉപയോഗിക്കുന്നവർക്കും കോളുകൾക്ക് മുൻഗണന നൽകുന്നവർക്കുമാണ് ഈ പ്ലാൻ ചേരുന്നത്. സെക്കൻഡറി സിം ഉപയോഗിക്കുന്നവർക്കും 1849 രൂപ പ്ലാൻ അനുയോജ്യമാകുന്നു. സിം ആക്ടീവ് ആയി നിലനിർത്താനും കോളുകൾ വിളിക്കാനും എയർടെലിന്റെ പ്ലാൻ ലാഭം തന്നെയാണ്.
ഇതിൽ അടുത്തിടെ ഭാരതി എയർടെൽ അവതരിപ്പിച്ച ഓഫറും ലഭിക്കുന്നു. അഡോബ് എക്സ്പ്രെസ് പ്രീമിയം ആക്സസ് ആണ് പ്ലാനിലുള്ളത്. 4000 രൂപ വരെ വിലയാകുന്ന അഡോബ് സബ്സ്ക്രിപ്ഷൻ 12 മാസത്തേക്ക് ഫ്രീയായി അനുവദിച്ചിരിക്കുന്നു.
Also Read: ആമസോണിൽ കാലിയായി, ഫ്ലിപ്കാർട്ടിൽ Zeiss ക്യാമറയുള്ള Vivo കൂറ്റൻ ഫോൺ 16000 രൂപയോളം വില കുറച്ചു
എയർടെലിന്റെ നേരെ എതിരാളിയാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ. ഈ 1849 രൂപ പ്ലാനിന് സമാനമായ റിലയൻസ് ജിയോ പാക്കേജ് ഏതാണെന്ന് അറിയണ്ടേ?
ജിയോയിലും വാർഷിക റീചാർജ് നോക്കുന്നവർക്ക് മികച്ച പ്രീ പെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. 1899 രൂപയുടെ ജിയോ പ്ലാനിന് 365 ദിവസത്തെ കാലാവധിയുണ്ട്. അൺലിമിറ്റഡ് കോളിങ്ങും, ആകെ 3600 SMS സേവനങ്ങളും ജിയോ തരുന്നു. 1899 രൂപ പ്ലാനിൽ ജിയോടിവി, ജിയോ ക്ലൌഡ്, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും അനുവദിച്ചിട്ടുണ്ട്.