Jio, Airtel, BSNL
Jio, Airtel, BSNL Plans: പണ്ടത്തെ കാലമല്ലല്ലോ ഇപ്പോൾ, ഫോണൊന്ന് റീചാർജ് ചെയ്യണമെങ്കിൽ കീശ കീറുന്ന അവസ്ഥയാണ്. രണ്ട് സിം ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ റീചാർജ് നിലനിർത്തണമെങ്കിൽ ചെറിയ തുകയൊന്നും മതിയാകില്ല. എന്നാൽ പ്ലാൻ നോക്കി റീചാർജ് ചെയ്താൽ നിങ്ങൾക്ക് ഏത് പ്ലാനാണ് ലാഭമെന്ന് മനസിലാക്കാം.
28 ദിവസത്തെ വാലിഡിറ്റിയിൽ ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവ നൽകുന്ന ഏറ്റവും ലാഭകരമായ പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഡാറ്റയ്ക്കും കോളിംഗിനും വാലിഡിറ്റിയ്ക്കും പ്രാധാന്യം നൽകുന്നവർക്കായി ഓരോ ടെലികോമുകളും വ്യത്യസ്തമായ ഓഫറുകളാണ് ഓഫർ ചെയ്യുന്നത്. ജിയോ, എയർടെൽ, ബിഎസ്എൻഎൽ കമ്പനികളുടെ 28 ദിവസത്തെ പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
28 ദിവസത്തെ വാലിഡിറ്റിയുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് വില 199 രൂപയാണ്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, 2ജിബിയുടെ അൺലിമിറ്റഡ് ഡാറ്റയും ബിഎസ്എൻഎൽ ഇതിൽ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ഈ പാക്കേജിൽ ലഭ്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള ഒരൊറ്റ പ്രീ പെയ്ഡ് പ്ലാൻ മാത്രമാണ് ബിഎസ്എൻഎൽ കേരള സർക്കിളിൽ നൽകുന്നത്. ബാക്കി പ്ലാനുകൾ 30 ദിവസവും 24 ദിവസവും പോലുള്ള വാലിഡിറ്റിയിലാണ് വരുന്നത്. ഒരു കലണ്ടർ മാസക്കണക്കിന് കാലാവധിയുള്ള പ്ലാനുകളും പൊതുമേഖല ടെലികോമിൽ ലഭ്യമാണ്.
നിരവധി പ്ലാനുകളാണ് റിലയൻസ് ജിയോയും 28 ദിവസ വാലിഡിറ്റിയിൽ തരുന്നത്. ഇതിൽ കോളിങ് സേവനങ്ങൾ അനുവദിച്ചിട്ടുള്ള പ്ലാനുകൾ താഴെ കൊടുക്കുന്നു. ഡാറ്റ വൌച്ചറുകൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
| 349 രൂപ | 2 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോഹോട്ട്സ്റ്റാർ | JioAICloud ആക്സസ് |
| 299 രൂപ | 1.5 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 123 രൂപ | 0.5 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 223 രൂപ | 2 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 399 രൂപ | 2.5 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോഹോട്ട്സ്റ്റാർ | JioAICloud ആക്സസ് |
| 449 രൂപ | 3 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോഹോട്ട്സ്റ്റാർ | JioAICloud ആക്സസ് |
| 189 രൂപ | 2 ജിബി മൊത്തം ഡാറ്റ | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 329 രൂപ | 1.5 GB/ പ്രതിദിനം | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ||
| 495 രൂപ | 1.5 GB/ പ്രതിദിനം+5GB | 5G ഇല്ല | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോ ഗെയിംസ് ക്ലൗഡ് | BGMI, ഫാൻകോഡ് |
| 545 രൂപ | 2 GB/ പ്രതിദിനം+5GB | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | ജിയോ ഗെയിംസ് ക്ലൗഡ് | BGMI, ഫാൻകോഡ് |
| 500 രൂപ | 2 GB/ പ്രതിദിനം | 5G അൺലിമിറ്റഡ് | അൺലിമിറ്റഡ് കോളിങ് | 100 SMS/ പ്രതിദിനം | പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ | സോണിലിവ്, യൂട്യൂബ് പ്രീമിയം, സീ5, സൺനെക്സ്റ്റ് |
| 196 രൂപ | 2ജിബി ICR ഡാറ്റ | 1000 മിനിറ്റ് കോളിങ് | 1000 ICR എസ്എംഎസ് | |||
| 396 രൂപ | 10 ജിബി ICR ഡാറ്റ | 1000 മിനിറ്റ് കോളിങ് | 1000 ICR എസ്എംഎസ് |
ഭാരതി എയർടെൽ 28 ദിവസത്തേക്ക് നിരവധി പ്ലാനുകൾ ഓഫർ ചെയ്യുന്നു. 349 രൂപയ്ക്കും, 299 രൂപയ്ക്കും, 199 രൂപയ്ക്കും, 219 രൂപയ്ക്കും എയർടെലിൽ പാക്കേജുകളുണ്ട്.
കൂടുതൽ ബൾക്ക് ആനുകൂല്യങ്ങളുള്ള വില കൂടിയ പ്ലാനുകളും എയർടെൽ തരുന്നു. 409 രൂപ, 449 രൂപ, 598 രൂപ, 398 രൂപയ്ക്കും 28 ദിവസം കാലാവധിയുള്ള പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നു.
Also Read: സ്വപ്ന ഫോൺ Samsung Galaxy S26 Ultra പകുതി വിലയ്ക്ക്! ഒരു വർഷം കഴിഞ്ഞാൽ തിരിച്ചും നൽകാം