Reliance Jio Offer: TATA IPL 2024 ആവേശമാക്കാൻ അംബാനി വക വ്യത്യസ്ത Prepaid Plans

Updated on 23-May-2024
HIGHLIGHTS

ഐപിഎൽ ആഘോഷമാക്കാൻ വമ്പൻ ഓഫറുകളുമായി Reliance Jio

IPL ലൈവായി കാണാൻ ഈ പ്രീ-പെയ്ഡ് പാക്കേജുകൾ ധാരാളം

49 രൂപയ്ക്കും, 222 രൂപയ്ക്കും, 749 രൂപയ്ക്കുമാണ് പ്ലാനുകളുള്ളത്

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ആവേശമാണ് TATA IPL. ഐപിഎൽ ആഘോഷമാക്കാൻ വമ്പൻ ഓഫറുകളാണ് അംബാനിയുടെ Reliance Jio പ്രഖ്യാപിച്ചത്. ഈ വർഷത്തേക്ക് അംബാനി 3 ക്രിക്കറ്റ് പ്ലാനുകളാണ് ആരാധകർക്കായി ഒരുക്കിയത്. ഇവ മൂന്നും പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്.

ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഏതൊരു വരിക്കാരനും താങ്ങാവുന്ന വിലയിലാണ് പ്ലാനുള്ളത്. 50 രൂപയ്ക്ക് താഴെ വരുന്ന TATA IPL പ്ലാനുകൾ JIO നിൽകി വരുന്നു. 49 രൂപയ്ക്കും, 222 രൂപയ്ക്കും, 749 രൂപയ്ക്കുമാണ് പ്ലാനുകളുള്ളത്. റിലയൻസ് ജിയോയുടെ ഈ സൂപ്പർ പ്ലാനുകളെ കുറിച്ച് വിശദമായി അറിയാം.

IPL Live

Reliance Jio TATA IPL പ്ലാൻ

അൺലിമിറ്റഡ് ഓഫറുകൾ നൽകുന്ന ഐപിഎൽ പ്ലാനുകളാണിവ. ഇവയിൽ ചിലത് സാധാരണയായുള്ള റീചാർജ് പാക്കേജുകളാണ്. മറ്റ് രണ്ട് പ്ലാനുകളും ഡാറ്റ വൌച്ചറുമാണ്.

TATA IPL 749 രൂപ പ്ലാൻ

749 രൂപ പ്ലാൻ ഐപിഎൽ ആരാധകർക്ക് വേണ്ടിയുള്ള മികച്ച ഓപ്ഷനാണ്. ഇതിൽ നിങ്ങൾക്ക് ദിവസേന 2GB ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു. 100 എസ്എംഎസ് വീതം ഒരോ ദിവസവും പ്ലാനിലുണ്ട്. 90 ദിവസമാണ് ജിയോ പ്ലാനിന്റെ വാലിഡിറ്റി.

നേരത്തെ പ്രതിദിനം 180GB ആണ് ജിയോ നൽകിയിരുന്നത്. എന്നാൽ ഐപിഎൽ പ്രമാണിച്ച് പ്ലാനൊന്ന് പുതുക്കി ഇറക്കി. ഇപ്പോൾ അധികമായി 20GB ലഭിക്കുന്നതിനാൽ മൊത്തം 200ജിബി ഡാറ്റ ലഭിക്കും. അതിനാൽ തന്നെ ക്രിക്കറ്റ് ലൈവ് സ്ട്രീമിങ്ങിന് ഇത് അനുയോജ്യമായ പ്ലാനായിരിക്കും. ബേസിക് ആനുകൂല്യങ്ങളുള്ള ജിയോയുടെ ഒരേയൊരു ക്രിക്കറ്റ് പ്ലാൻ ഇതാണ്.

222 രൂപ ജിയോ പ്ലാൻ

ഇതൊരു ഡാറ്റ വൌച്ചർ പ്ലാനാണെന്നത് ആദ്യമേ പറയാം. 222 രൂപയ്ക്ക് 50 GB ഡാറ്റ മൊത്തമായി ലഭിക്കും. 50ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ 64 Kbps വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാം. ഒരു ആക്ടീവ് പ്രീ-പെയ്ഡ് എന്നാൽ ഈ പ്ലാനിലുണ്ടായിരിക്കണം. ഇതിൽ കോളുകൾ പോലുള്ള മറ്റ് ആനുകൂല്യങ്ങളില്ല എന്നതും ശ്രദ്ധിക്കുക. ആക്ടീവ് പ്ലാനിന്റെ അതേ വാലിഡിറ്റി 222 രൂപ പാക്കേജിലും വരുന്നു.

Read More: Panchayat New Season: കോമഡി Series ഈ മാസം, എവിടെ, എപ്പോൾ സ്ട്രീമിങ്?

49 രൂപ ജിയോ പ്ലാൻ

ഇതും ഒരു ജിയോ ബേസിക് പ്ലാനല്ല. പകരം ഐപിഎൽ ആരാധകർക്കായി അവതരിപ്പിച്ച ഡാറ്റ വൌച്ചറാണ്. ഒരു ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. ഇതിൽ മൊത്തം 25 GB ഡാറ്റ അനുവദിച്ചിരിക്കുന്നു. ഈ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ നെറ്റ് സ്പീഡ് 64 Kbps ആയി കുറയും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :