Jio cheapest long term validity recharge plans
Mukesh Ambani-യുടെ ഉടമസ്ഥതയിലുള്ള Reliance Jio തരുന്ന മികച്ച ഓഫർ നോക്കിയാലോ! കുറഞ്ഞ വിലയ്ക്ക് മികച്ച റീചാർജ് പ്ലാൻ നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ അങ്ങനെയൊരു പ്ലാൻ ഞങ്ങൾ പറഞ്ഞുതരാം. ഈ ജിയോ പ്ലാനുകൾക്ക് വെറും 75 രൂപ മുതൽ 223 രൂപ വരെ മാത്രമാണ് വില.
ഈ പ്ലാനുകളെല്ലാം ദിവസേനയുള്ള ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, സൗജന്യ ജിയോ ടിവി ആക്‌സസ് എന്നിവ തരുന്നു.
ജിയോയുടെ 75 രൂപ പ്ലാനിന്റെ വാലിഡിറ്റി 23 ദിവസമാണ്. ഇതിലൂടെ ടെലികോം വരിക്കാർക്ക് പ്രതിദിനം 0.1 ജിബി ഡാറ്റ കിട്ടും. ഇതിൽ 200 എംബി അധിക ഡാറ്റയും ലഭിക്കും. കൂടാതെ, വെറും 75 രൂപയ്ക്ക് പരിധിയില്ലാത്ത കോളുകൾ ആസ്വദിക്കാം. ഇതിൽ 50 എസ്എംഎസ്, ജിയോ ടിവി ആക്‌സസ് എന്നിവയുടെ ആനുകൂല്യങ്ങളുമുണ്ട്.
അടുത്തത് 91 രൂപയുടെ പാക്കേജാണ്. പ്രതിദിനം 0.1 ജിബി ഡാറ്റയും 200 എംബി അധിക ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ജിയോ ടിവി ആക്‌സസും ഇതിലുണ്ട്.
ഈ പ്ലാൻ പരിധിയില്ലാത്ത കോളിംഗും ജിയോ ടിവിയിലേക്ക് ആക്‌സസും അനുവദിച്ചിരിക്കുന്നു. ജിയോയുടെ 125 രൂപയുടെ റീചാർജ് പ്ലാൻ ഉപഭോക്താക്കൾക്ക് പ്രതിദിനം 0.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ വാലിഡിറ്റി 23 ദിവസമാണ്.
ജിയോയുടെ 152 രൂപയുടെ റീചാർജ് പ്ലാനിൽ പ്രതിദിനം 0.5 ജിബി ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത കോളിംഗ്, സൗജന്യ എസ്എംഎസ് എന്നിവയും ഇതിലുണ്ട്. ജിയോ ടിവി ആക്‌സസും ഈ പ്ലാനിൽ ലഭ്യമാണ്.
186 രൂപയുടെ ജിയോ റീചാർജ് പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ഇതിൽ ജിയോ ടിവിയിലേക്ക് ആക്സസ് നേടാം. പരിധിയില്ലാത്ത കോളുകളും ഔട്ടോഗോയിങ്, ഇൻകമിങ് ആസ്വദിക്കാം. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഇവയെല്ലാം ജിയോഫോൺ ഉപയോഗിക്കുന്നവർക്കുള്ള പ്ലാനുകളാണ്. ജിയോ പ്ലാനുകളെ കുറിച്ച് കൂടുതലറിയാം, ക്ലിക്ക് ചെയ്യുക.
ALSO READ: Happy Diwali Offer: 5000mAh ബാറ്ററി, SONY ക്യാമറ Lava Storm 5ജി Rs 9000 താഴെ ദീപാവലി ഓഫറിൽ