90 ദിവസത്തെ വാലിഡിറ്റിയിൽ തുച്ഛ വിലയ്ക്ക് Jio വരിക്കാർക്ക് Free Calling, അൺലിമിറ്റഡ് ഡാറ്റ, OTT

Updated on 25-Oct-2025

Mukesh Ambani ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Reliance Jio. ഇന്ത്യയിൽ ടെലികോം കമ്പനികളിൽ ഏറ്റവും മുന്നിലുള്ള കമ്പനിയാണിത്. ഏറ്റവും ഫാസ്റ്റ് കണക്റ്റിവിറ്റി തരുന്ന ഓപ്പറേറ്ററാണിത്. 5ജി കണക്റ്റിവിറ്റി ആദ്യമായി ഇന്ത്യയിൽ കൊണ്ടുവന്നതും ജിയോയാണ്.

റിലയൻസ് ഇൻഡസ്ട്രീസിന് കീഴിൽ മുകേഷ് അംബാനി 2016 സെപ്റ്റംബറിലാണ് ജിയോ കൊണ്ടുവന്നത്. സൗജന്യ വോയ്‌സ്, ഡാറ്റ സേവനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. ഫാസ്റ്റ് 4G LTE, VoLTE നെറ്റ്‌വർക്ക് നൽകിയത് ഇന്ത്യയുടെ ടെലികോം മേഖലയിൽ വിപ്ലവമായി. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച മൊബൈൽ ഡാറ്റ വരിക്കാരായി മാറ്റാനും ജിയോ കാരണമായി.

ഇപ്പോൾ കമ്പനിയുടെ താരിഫ് പ്ലാനുകളുടെ വില കൂടുതലാണ്. എങ്കിലും മികച്ച ടെലികോം സേവനങ്ങളാണ് സ്വകാര്യ ടെലികോം തരുന്നത്. ഇക്കൂട്ടത്തിൽ തുച്ഛ വിലയിൽ ദീർഘകാല വാലിഡിറ്റിയും മികച്ച സേവനങ്ങളും തരുന്ന പാക്കേജിനെ കുറിച്ച് അറിയാം.

Reliance Jio 90 Days Plan: വിശദമായി അറിയാം

90 ദിവസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് ഡാറ്റ, കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ ആസ്വദിക്കാം. ഇതിൽ വേറെ നിരക്കുകളൊന്നും അധികമായി ഇല്ല. ബജറ്റ് ഫ്രണ്ട്ലിയായുള്ള പ്രീ പെയ്ഡ് ഓപ്ഷനാണിത്.

Reliance Jio 90 Days Plan

പ്രതിമാസ റീചാർജുകളോട് താൽപ്പര്യമില്ലാത്തവർക്ക് സ്ഥിരമായ കണക്റ്റിവിറ്റി ലഭിക്കാനുള്ള പ്ലാനാണിത്. എല്ലാ സാധാരണ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും പ്ലാൻ അനുയോജ്യമാണ്. 3 മാസം കൃത്യം കാലാവധി ഇതിൽ നിന്ന് ലഭിക്കും. ഇങ്ങനെ പ്രതിദിനം ഇന്റർനെറ്റും, കോളിങ്ങും, എസ്എംഎസ്സും, ഒടിടി ആക്സസും നേടാം.

Reliance Jio Best Budget Plan: ആനുകൂല്യങ്ങൾ

90 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ലഭിക്കും. ഇതിൽ ദിവസേന 2ജിബി ഡാറ്റ ആസ്വദിക്കാം. 4ജി വരിക്കാർക്ക് എക്സ്ട്രായായി 20ജിബി ഇന്റർനെറ്റ് ലഭിക്കുന്നു. 100 എസ്എംഎസ് സേവനങ്ങളും പ്രതിദിനം ലഭിക്കും.

5ജി ഉപയോഗിക്കുന്ന വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം. ഇതിൽ നിങ്ങൾക്ക് ഒടിടി ആക്സസും നേടാം. ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി സബ്സ്ക്രിപ്ഷനാണ് ജിയോ തരുന്നത്. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ ആക്സസ് നേടാം. പ്ലാനിന്റെ വില 899 രൂപയാണ്.

ജിയോഗോൾഡ് പർച്ചേസിൽ നിങ്ങൾക്ക് 2 ശതമാനം കിഴിവും ലഭിക്കും. ഇത് ജിയോയുടെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായാണ്. പ്ലാനിലൂടെ നിങ്ങൾക്ക് ജിയോഹോം ട്രയൽ രണ്ട് മാസത്തേക്ക് ആസ്വദിക്കാം.

Also Read: 9 രൂപ നിരക്കിൽ ഫ്രീ വോയിസ് കോളിങ്ങും 5ജിയും അൺലിമിറ്റഡായി Reliance Jio തരും!

899 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

  • കോളിങ്: അൺലിമിറ്റഡ്
  • എസ്എംഎസ്: 100 എസ്എംഎസ്
  • ഡാറ്റ: 2ജിബി പ്രതിദിനം+ 20ജിബി
  • ഒടിടി: ജിയോഹോട്ട്സ്റ്റാർ
  • അൺലിമിറ്റഡ് 5ജി: ലഭ്യമാണ്
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :