ambani jio cheapest 84 days plan
Jio 5 Rs Plan: 84 ദിവസത്തെ വാലിഡിറ്റിയിൽ കിടിലനൊരു ജിയോ പ്ലാൻ. അതും സാക്ഷാൽ Bharat Sanchar Nigam Limited-നെ പരാജയപ്പെടുത്തുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. 84 ദിവസത്തേക്കുള്ള പ്ലാനിന്റെ ദിവസച്ചെലവ് നോക്കിയാൽ വെറും 5 രൂപ മാത്രമാണ് ചെലവാകുന്നത്.
മൊബൈൽ ഡാറ്റ വേണ്ടാത്തവർക്ക് അനുയോജ്യമായ പാക്കേജാണെന്ന് ആദ്യമേ പറയട്ടെ. കോളിങ് ആവശ്യങ്ങൾക്കായി പ്ലാനുകൾ നോക്കുന്നവർക്ക് ദീർഘകാലത്തേക്ക് റീചാർജ് കിട്ടും. എന്നുവച്ചാൽ 3 മാസത്തിന് അടുപ്പിച്ച് ഇതിന് കാലയളവുണ്ട്. അൺലിമിറ്റഡ് കോളുകൾ അനുവദിച്ചിട്ടുള്ള പാക്കേജിൽ എസ്എംഎസ് ഓഫറുകളും ലഭ്യമാണ്. പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും മനസിലാക്കാം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ മുൻപന്തിയിലുള്ള ടെലികോം ഓപ്പറേറ്റർ. മികച്ചതും, വേഗത്തിലുള്ളതുമായ സേവനങ്ങളാണ് ജിയോ തരുന്നത്. എന്നാൽ വില അൽപം കൂടുതലാണെന്നതാണ് വരിക്കാരുടെ പരാതി.
പക്ഷേ ഈ 84 ദിവസ പ്ലാനിന് അങ്ങനെയൊരു പരാതി വരില്ല. കാരണം 3 മാസം അടുപ്പിച്ച് വാലിഡിറ്റിയുള്ള പാക്കേജിന്റെ വില 500 രൂപയിലും താഴെയാണ്.
ഇതിൽ എല്ലാ നെറ്റ് വർക്കുകളിലേക്കും വോയിസ് കോളുകൾ അൺലിമിറ്റഡായി അനുവദിച്ചിരിക്കുന്നു. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾക്ക് നിയന്ത്രണമില്ല. വാലിഡിറ്റിയിൽ മൊത്തമായി ആകെ 1000 എസ്എംഎസ് ഓഫറുകളും ജിയോ തരുന്നു. എന്നാൽ ഈ പ്ലാനിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, വീട്ടിൽ വൈ-ഫൈ സേവനമുള്ളവർക്കുമാണ് പ്ലാൻ അനുയോജ്യം.
ഈ പാക്കേജിൽ അംബാനി JioTV, ജിയോ എഐ ക്ലൌഡും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഒടിടി സേവനങ്ങളൊന്നും ലഭ്യമല്ല. വോയിസ് കോളുകൾക്കായി അനുവദിച്ച ഈ റിലയൻസ് ജിയോ പ്ലാനിന് വില 448 രൂപ മാത്രമാണ്.
ബജറ്റ് പ്ലാനുകളിൽ പേരുകേട്ട കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തന്നെ. എന്നാൽ 4ജിയും 5ജിയും നൽകുന്നില്ല എന്നതാണ് പോരായ്മ. എന്നാൽ കേരളത്തിൽ പല ഗ്രാമപ്രദേശങ്ങളിലും ബിഎസ്എൻഎൽ 4ജി എത്തിക്കഴിഞ്ഞു.
സർക്കാർ ടെലികോമും 84 ദിവസത്തേക്ക് പ്ലാൻ അടുത്തിടെ പുറത്തിറക്കിയതാണ്. ഇതിന് വില 599 രൂപയാണ്. ഡാറ്റ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജാണിത്. എന്നാൽ ജിയോ ഡാറ്റ തരുന്നില്ല.
Also Read: BSNL 1 Year Plan: ഒരു വർഷം ഫുൾ Unlimited കോളിങ്, ഡാറ്റ, SMS! 4 രൂപ മാത്രം…
84 ദിവസത്തെ പ്ലാനുകൾക്ക് സാധാരണ 700 രൂപയാകാറുണ്ട്. ഡാറ്റ ആവശ്യമില്ലെങ്കിലും പലരും ഇങ്ങനെയുള്ള ദീർഘകാല പാക്കേജുകൾ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ 448 രൂപ പ്ലാൻ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രയോജനപ്പെടും. അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.