airtel plans with 30 days validity
ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററാണ് Bharti Airtel. ജിയോയ്ക്കൊപ്പം വരിക്കാരുള്ള ടെലികോം കമ്പനിയാണിത്. ഈയിടെ എയർടെൽ ആന്റി സ്പാം ഫീച്ചറുകളും ഫ്രീയായി നൽകിത്തുടങ്ങി. അതിനാൽ സൈബർ തട്ടിപ്പുകളിൽ നിന്ന് ഭാരതി എയർടെൽ വരിക്കാർക്ക് സംരക്ഷണം ലഭിക്കുന്നു.
നിങ്ങളുടെ സിം എയർടെലാണെങ്കിൽ കീശയ്ക്ക് ഇണങ്ങിയ പ്ലാൻ തന്നെ നോക്കാം. ദീർഘ പ്ലാനുകൾക്ക് വലിയ തുകയാകുന്നതിനാൽ നിങ്ങൾ മിക്കവാറും ഒരു മാസത്തേക്കുള്ള പാക്കേജായിരിക്കുമല്ലോ നോക്കുന്നത്. ഇങ്ങനെ 30 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന പ്ലാനുകൾ നോക്കിയാലോ?
എയർടെലിന്റെ പക്കൽ ഒരു മാസം വാലിഡിറ്റിയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുണ്ട്. ഈ പ്ലാനുകൾക്ക് 219 രൂപ, 355 രൂപ, 589 രൂപ എന്നിവയാണ് നിരക്ക് വരുന്നത്.
ഈ ലിസ്റ്റിലെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 219 രൂപയുടേതാണ്. ഈ പാക്കേജിൽ നിങ്ങൾക്ക് 30 ദിവസത്തെ സേവന വാലിഡിറ്റിയാണ് വരുന്നത്. ഈ പ്ലാനിൽ എയർടെൽ വരിക്കാർക്ക് 3 ജിബി ഡാറ്റ ലഭിക്കും. ഇതിൽ അൺലിമിറ്റഡ് 5ജി ആനുകൂല്യങ്ങളില്ല. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 300 എസ്എംഎസും ലഭ്യമാണ്.
എയർടെൽ പ്ലാനിനൊപ്പം 5 രൂപ ടോക്ക്ടൈം ബാലൻസും ലഭിക്കുന്നു. ഇതിൽ എയർടെൽ എക്‌സ്‌ട്രീം ആപ്പ് സൗജന്യ ആക്‌സസുണ്ട്. അതുപോലെ എയർടെൽ സൗജന്യ ഹെലോട്യൂൺ ആക്സസും ഇതിൽ കൊടുത്തിട്ടുണ്ട്.
രണ്ടാമത്തെ പ്ലാൻ 355 രൂപ വില വരുന്നതാണ്. ഈ പ്ലാൻ 25 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും തരുന്നു. 100 എസ്എംഎസ് പ്രതിദിനം തരുന്ന പാക്കേജാണിത്. എയർടെൽ എക്‌സ്‌ട്രീം പ്ലേ, അപ്പോളോ 24|7 സർക്കിൾ ആനുകൂല്യങ്ങളും ഇതിലുണ്ട്. അതുപോലെ സൗജന്യ ഹെലോട്യൂൺ ആക്സസ് പ്ലാനിൽ നിങ്ങൾക്ക് 30 ദിവസത്തേക്ക് കിട്ടും.
അടുത്തത് 589 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 50 ജിബി ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നു. 300 എസ്എംഎസ് ഓഫറാണ് ഇതിലുള്ളത്. ഈ 30 ദിവസത്തെ പ്ലാനിലും ബോണസ് ഓഫറുകൾ ലഭ്യമാണ്. സൗജന്യ ഹെലോട്യൂണുകൾ, എക്‌സ്ട്രീം പ്ലേ, അപ്പോളോ 24|7 സർക്കിൾ എന്നിവ ലഭിക്കും.
Also Read: 365 ദിവസത്തേക്ക് ഒറ്റത്തവണ റീചാർജ് ചെയ്യാം, Jio Unlimited 5G കിട്ടും, ദിവസച്ചെലവ് 10 രൂപ പോലുമില്ല!