1 വർഷം ഫ്രീയെന്ന് പറഞ്ഞ Airtel Pro AI Offer നിർത്തലാക്കിയോ?

Bharti Airtel കൊണ്ടുവന്ന വിപ്ലവകരമായ ഓഫറായാരുന്നു ഒരു വർഷത്തേക്ക് ഫ്രീയായി Pro AI. ഇതിന് ശേഷം അംബാനിയുടെ റിലയൻസ് ജിയോയും വരിക്കാരെ ആകർഷിക്കാൻ ഈ തന്ത്രം പയറ്റിയിരുന്നു. ഭാരതി എയർടെല്ലിന്റെ പെർപ്ലെക്സിറ്റി പ്രോ ഓഫർ ഇപ്പോൾ നിർത്തലാക്കിയെന്നതാണ് പുതിയ വാർത്ത.

എന്നാൽ കമ്പനി പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് പറയാനാകില്ല. ഒരു വർഷം സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പെർപ്ലെക്സിറ്റി പ്രോ ഓഫർ 2025 ലാണ് ടെലികോം പ്രഖ്യാപിച്ചത്. എന്നാൽ ചില നിബന്ധനകളോടെയും വ്യവസ്ഥകളോടെയുമാണ് ഇത് കൊണ്ടുവന്നത്. ഇപ്പോൾ എയർടെൽ സൈറ്റിലെ ഒരു പ്ലാനിലും ഫ്രീ പെർപ്ലെക്സിറ്റി പ്രോ എന്ന് ലിസ്റ്റ് ചെയ്തിട്ടില്ല. ഇതിനുള്ള കാരണം….

Airtel Free AI Offer

എയർടെൽ വരിക്കാർക്ക് ഒരു വർഷത്തേക്ക് ഫ്രീയായി പെർപ്ലെക്സിറ്റി എഐ ലഭിക്കുമെന്നതാണല്ലോ ടെലികോമിന്റെ ഓഫർ. ഏകദേശം 17,000 രൂപ വില വരുന്ന സബ്സ്ക്രിപ്ഷനായിരുന്നു സ്വകാര്യ ടെലികോം ഫ്രീയായി അനുവദിച്ചത്. ഇത് 2026 ജനുവരി 16 ന് വരെ ക്ലെയിം ചെയ്യാവുന്ന ഓഫറെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

അതിനാൽ ഈ കാലയളവിൽ എയർടെൽ നമ്പരിലൂടെ പെർപ്ലെക്സിറ്റി പ്രോ ആക്സസ് ചെയ്തെങ്കിൽ നിങ്ങൾക്ക് ഇനിയും എഐ ഫ്രീയായി ലഭിക്കുന്നതാണ്. അല്ലാത്തവർക്ക് പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ ഇനി തെരഞ്ഞെടുക്കാനാവില്ല.

നിങ്ങൾ ഇപ്പോൾ ഒരു പഴയ എയർടെൽ ഉപഭോക്താവായാലും പുതിയ എയർടെൽ ഉപഭോക്താവായാലും, നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഭാരതി എയർടെല്ലിന്റെ വെബ്‌സൈറ്റിലെ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റിംഗുകളിൽ നിന്ന് ഈ ആനുകൂല്യം നീക്കം ചെയ്‌തിരിക്കുകയാണ്.

Also Read: Samsung Electronics 43 ഇഞ്ച് സ്മാർട്ട് ടിവി 14000 രൂപയോളം വില കുറച്ച് വിൽപ്പനയ്ക്ക്!

ഇതിന് മാസങ്ങൾക്ക് ശേഷം റിലയൻസ് ജിയോയും ഇതുപോലൊരു ഓഫർ പ്രഖ്യാപിച്ചു. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെ ജെമിനി എഐ ആണ് ജിയോ ഫ്രീയായി തരുന്നത്. എന്നാൽ ചില റീചാർജ് പ്ലാനുകൾ തെരഞ്ഞടുക്കുന്നവർക്കാണ് ഇത് ലഭിക്കുന്നത്. ഒരു വർഷം ജെമിനി എഐ സബ്സ്ക്രിപ്ഷൻ ജിയോ പ്ലാനുകളിലൂടെ ഫ്രീയായി നേടാം.

Free Adobe Offer

അതേ സമയം ഭാരതി എയർടെൽ അഡോബുമായി കൈകോർത്ത് കൂടുതൽ ഓഫറുകളിലേക്ക് കടക്കുന്നു. പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ടെൽകോം അഡോബ് എക്സ്പ്രസ് പ്രീമിയത്തിലേക്ക് സൗജന്യ ആക്സസ് തരുന്നു.

ഏത് പ്രീപെയ്ഡ് പ്ലാനായാലും, ഡിസൈനിങ്ങിനും എഡിറ്റിങ്ങിനും അഡോബ് എക്സ്പ്രെസ് കൂടി ആക്സസ് ചെയ്യാം. പ്രീപെയ്ഡ് വരിക്കാർക്ക് പുറമെ എയർടെലിന്റെ ഫിക്സഡ്-ബ്രോഡ്ബാൻഡ് വരിക്കാർക്കും കൂടിയുള്ള ഓഫറാണിത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :