Breaking: ഇതാ ആദ്യമായി Netflix പ്ലാനുമായി Airtel, ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

Updated on 24-Nov-2023
HIGHLIGHTS

ഇതാദ്യമായാണ് എയർടെൽ Netflix പ്ലാൻ അവതരിപ്പിക്കുന്നത്

എയർടെലിന്റെ പക്കൽ നിലവിലുള്ള ഏക നെറ്റ്ഫ്ലിക്സ് പ്ലാനും ഇത് തന്നെ

1499 രൂപയാണ് ഈ Airtel പ്രീപെയ്ഡ് പ്ലാനിന്റെ വില

Netflix ആക്സസ് ഫ്രീയായി നേടാൻ ഇതാ ജിയോയ്ക്ക് പിന്നാലെ Airtel. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ ലഭിക്കുന്ന പുതിയ റീചാർജ് പ്ലാനാണ് ഭാരതി എയർടെൽ ഇപ്പോൾ അവതരിപ്പിച്ചത്. ഇതാദ്യമായാണ് എയർടെൽ നെറ്റ്ഫ്ലിക്സ് പ്ലാൻ അവതരിപ്പിക്കുന്നത്. മാത്രമല്ല, ടെലികോം കമ്പനിയുടെ പക്കൽ നിലവിലുള്ള ഏക നെറ്റ്ഫ്ലിക്സ് പ്ലാനും ഇത് തന്നെ.

Netflix പ്ലാനുമായി Airtel

തങ്ങളുടെ നെറ്റ്ഫ്ലിക്സ് പ്ലാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ടെലികോം കമ്പനി അത് രാജ്യത്തെ എല്ലാ വരിക്കാർക്കുമായി ലഭ്യമാക്കുകയും ചെയ്തു.

നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ പ്ലാൻ

Airtel നെറ്റ്ഫ്ലിക്സ് പ്ലാൻ വിലയും ആനൂകൂല്യങ്ങളും

1499 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന് വിലയാകുന്നത്. ദിവസവും 3GB കിട്ടുന്ന റീചാർജ് പ്ലാനാണിത്. ഓരോ ദിവസവും 100 SMS ഫ്രീയായി ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്രീ-പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങുമുണ്ട്. 5G കണക്റ്റിവിറ്റി ലഭിക്കുന്നവർക്ക് അൺലിമിറ്റഡ് 5ജിയും ലഭിക്കും.

ഈ അടിസ്ഥാന ആനുകൂല്യങ്ങൾക്ക് പുറമെ അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ലഭ്യമാണ്. ഇതിന് പുറമെ, നെറ്റ്ഫ്ലിക്സിന്റെ ബേസിക് സബ്സ്ക്രിപ്ഷനാണ് എയർടെൽ ഓഫർ ചെയ്യുന്നത്. ഇന്റർനാഷണൽ സീരീസുകളും സിനിമകളും ലഭിക്കുന്ന നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നുവെന്ന് നോക്കാം.

നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ പ്ലാൻ

199 രൂപയാണ് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷന് വില വരുന്നത്. എയർടെൽ അനുവദിച്ചിട്ടുള്ള നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ പ്ലാൻ 84 ദിവസം വാലിഡിറ്റിയുള്ളതാണ്. ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് വരിക്കാർക്കായി അവതരിപ്പിച്ച ഏറ്റവും വില കുറഞ്ഞ സബ്സ്ക്രിപ്ഷൻ പ്ലാനാണിത്.

Airtel നെറ്റ്ഫ്ലിക്സ് പ്ലാൻ വിലയും ആനൂകൂല്യങ്ങളും

Read More: WhatsApp AI Chatbot: ചോദിക്കുന്നതെന്തും പറഞ്ഞു തരും, Chat മെനുവിലെ പുതിയ ഫീച്ചർ

199 രൂപ വില വരുന്ന നെറ്റ്ഫ്ലിക്സ് പ്ലാൻ ഒരു മൊബൈൽ പ്ലാനാണ്. അതായത്, സ്‌മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മാത്രമാണ് ഇത് ലഭിക്കുന്നത്. ഇത് ലാപ്ടോപ്പുകളിലോ ടിവികളിലോ സപ്പോർട്ട് ചെയ്യില്ല എന്നതും ശ്രദ്ധിക്കുക.ഈ പ്ലാൻ ഒരേ സമയം ഒരു സ്‌ക്രീനിൽ മാത്രമേ പിന്തുണയ്ക്കുള്ളൂ.

Jio നെറ്റ്ഫ്ലിക്സ് പ്ലാനുകൾ ഇങ്ങനെ…

എയർടെൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇതാദ്യമായാണ് കൊണ്ടുവരുന്നതെങ്കിലും, ജിയോയുടെ പക്കൽ ഒന്നിലധികം പ്രീ-പെയ്ഡ് പ്ലാനുകൾ നെറ്റ്ഫ്ലിക്സിനായി ഒരുക്കിയിട്ടുണ്ട്. 1099 രൂപയുടെയും 1499 രൂപയുടെയും പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്. രണ്ട് പ്ലാനുകളും 84 ദിവസം വാലിഡിറ്റിയുള്ളതിനാൽ നെറ്റ്ഫ്ലിക്സ് ആക്സസും 84 ദിവസത്തേക്ക് ലഭിക്കും.

എന്നാൽ പ്ലാനിന് ചെലവ് വ്യത്യാസമാകുന്നതിന് അനുസരിച്ച് അവയുടെ ബേസിക് ആനുകൂല്യങ്ങളിലാണ് വ്യത്യാസം വരുന്നത്. 1099 രൂപയുടെ പ്ലാനിൽ 2GB ഡാറ്റയും, 1499 രൂപയുടെ പ്ലാനിൽ 3GB ഡാറ്റയും ലഭിക്കുന്നു. സമാനമായ തുകയിലാണ് എയർടെലും പുതിയ എന്റർടെയിൻമെന്റ് പ്ലാൻ കൊണ്ടുവന്നിരിക്കുന്നതെന്നും ശ്രദ്ധിക്കുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :