Airtel Free Hotstar Plan: ബിഗ് ബോസ്, ഓസ്ലർ, പ്രേമലു കാണാൻ സാധാ ഒരു റീചാർജ് പ്ലാൻ, 500 രൂപയ്ക്കും താഴെ!

Updated on 05-Apr-2024
HIGHLIGHTS

Bharti Airtel ഫ്രീയായി Disney+ Hotstar തരും

ഇവയിൽ 500 രൂപയ്ക്കും താഴെ വിലയാകുന്ന ആകർഷകമായ പ്ലാനുണ്ട്

499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് ഫ്രീയായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുന്നത്

Bharti Airtel ഫ്രീയായി 3 പ്ലാനുകളിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ തരുന്നു. പ്രീ-പെയ്ഡ് വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന സൂപ്പർ പ്ലാനുകളാണിവ. ഇവയിൽ 500 രൂപയ്ക്കും താഴെ വിലയാകുന്ന ആകർഷകമായ പ്ലാനുണ്ട്. സൌജന്യമായ Disney+ Hotstar ആസ്വദിക്കാൻ ഈ റീചാർജ് പ്ലാൻ അനുയോജ്യമാണ്.

Airtel ഫ്രീ Hotstar പ്ലാൻ

499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് ഫ്രീയായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുന്നത്. ഒരു മാസത്തെ വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനാണിത്. എന്നാൽ Airtel വരിക്കാർക്ക് 3 മാസത്തെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക.

Airtel 499 രൂപ പ്ലാൻ

ഈ പ്ലാനിലെ ബേസിക് ആനുകൂല്യങ്ങളും ആകർഷകമാണ്. കാരണം 3 ജിബി പ്രതിദിന ഡാറ്റയാണ് ഇതിലുള്ളത്. ദിവസവും നിങ്ങൾക്ക് 100 എസ്എംഎസ് വീതം ലഭിക്കുന്നു. അൺലിമിറ്റഡ് കോളുകൾ എയർടെൽ 499 രൂപ പാക്കേജിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ നിങ്ങളുടെ ഫോൺ 5ജി ആണെങ്കിൽ അൺലിമിറ്റഡ് 5G ആസ്വദിക്കാം. നിങ്ങൾ താമസിക്കുന്ന പ്രദേശവും 5ജി കവറേജുള്ള സ്ഥലമായിരിക്കണം എന്ന് മാത്രം.

Airtel 499 രൂപ പ്ലാൻ

മുമ്പ് എയർടെൽ ഈ പാക്കേജിൽ ഈടാക്കിയിരുന്നത് 399 രൂപയായിരുന്നു. പിന്നീട് ഇത് 499 രൂപയിലേക്ക് ഉയർത്തി. 3 മാസത്തിലേക്കുള്ള Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഇതിലുള്ളത്. ഇതിന് പുറമെ എയർടെൽ എക്സ്ട്രീം ഉൾപ്പെടെയുള്ള അഡീഷണൽ ഓഫറുകളുമുണ്ട്.

ഈ പ്ലാനിൽ ലയൺസ്ഗേറ്റ് പ്ലേ, സോണി ലിവ്, ഇറോസ് നൗ എന്നിവയുണ്ട്. ഇത്തരത്തിൽ 15-ലധികം OTT ആപ്പുകളിലേക്കുള്ള ആക്‌സസ് നേടാം. ഈ ഒടിടി ആക്സസുകൾ നിങ്ങൾക്ക് എയർടെൽ Xstream Play-ലൂടെയാണ് ലഭിക്കുക. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹലോ ട്യൂണുകളും പ്ലാനിലുണ്ട്. കൂടാതെ വിങ്ക് മ്യൂസിക് ഫ്രീയായി ലഭിക്കാനും അർഹതയുണ്ട്.

Read More: Tecno Pova 6 Pro 5G Sale: 108MP ക്യാമറ, 6000mAh ബാറ്ററി! 17999 രൂപയ്ക്ക് വാങ്ങാം, ആദ്യ സെയിലിൽ 4999 രൂപയുടെ ഫ്രീ ഓഫറുകളും…

ഹോട്ട്സ്റ്റാറിനുള്ള മറ്റ് പ്ലാനുകൾ

839 രൂപ, 3359 രൂപ എന്നിവയ്ക്ക് എയർടെൽ പ്രീ-പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നു. ഇവ രണ്ടുമാണ് മറ്റ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ. ഇവയിൽ 839 രൂപയുടെ പാക്കേജിൽ 3 മാസത്തേക്കുള്ള ഹോട്ട്സ്റ്റാർ ആക്സസ് ഫ്രീയാണ്. പ്ലാനിന്റെ ബേസിക് വാലിഡിറ്റി 84 ദിവസമാണ്. 3359 രൂപയുടെ പ്ലാനിൽ നിന്ന് നിങ്ങൾക്ക് ഒരു വർഷത്തെ ഹോട്ട്സ്റ്റാർ ആക്സസാണ് ലഭിക്കുക. ഈ പാക്കേജും എയർടെലിന്റെ വാർഷിക പ്രീ-പെയ്ഡ് പ്ലാനാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :