Bharti Airtel പുതിയൊരു റീചാർജ് പ്ലാൻ അവതരിപ്പിച്ചു
279 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്
കുറഞ്ഞ വിലയ്ക്ക് ഒന്നര മാസം വാലിഡിറ്റിയാണ് എയർടെൽ തരുന്നത്
Bharti Airtel രാജ്യത്തെ പ്രധാനപ്പെട്ട ടെലികോം കമ്പനിയാണ്. ഏറ്റവും ആകർഷകമായ ടെലികോം സർവ്വീസുകളാണ് കമ്പനി തരുന്നത്. ഇപ്പോഴിതാ കമ്പനി പുതിയൊരു റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. 279 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് എയർടെൽ പ്രഖ്യാപിച്ചിട്ടുള്ളത്.
SurveyBharti Airtel പ്ലാൻ
ഏറ്റവും ആകർഷകമായ പ്ലാനുകളുടെ ലിസ്റ്റിലേക്ക് പുതിയ പാക്കേജും ചേർക്കാം. 279 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ബജറ്റ് നോക്കി ഫോൺ റീചാർജ് ചെയ്യുന്നവർക്ക് ഇത് സന്തോഷ വാർത്തയാണ്.
279 രൂപ Airtel പ്ലാൻ
എയർടെല്ലിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും പ്ലാൻ ലഭ്യമാണ്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഒന്നര മാസം വാലിഡിറ്റിയാണ് എയർടെൽ തരുന്നത്. കൃത്യമായി പറഞ്ഞാൽ 279 രൂപയുടെ പ്ലാനിന് 45 ദിവസമാണ് വാലിഡിറ്റി.

എന്നാൽ ഈ പ്ലാനിൽ വമ്പൻ ആനുകൂല്യങ്ങളൊന്നും നിങ്ങൾ പ്രതീക്ഷിക്കരുത്. കാരണം ഇന്ന് എല്ലാവരും ഇന്റർനെറ്റ് ആവശ്യങ്ങൾക്കായിരിക്കും റീചാർജ് ചെയ്യുന്നത്. പുതിയ എയർടെൽ പ്ലാനിൽ നിന്ന് വമ്പൻ ഡാറ്റ ലഭിക്കുന്നതല്ല. വലിയ ഡാറ്റ ആവശ്യമുണ്ടെങ്കിൽ മറ്റ് ഡാറ്റ വൗച്ചറുകളിൽ റീചാർജ് ചെയ്യാം. എന്നാലും ഭേദപ്പെട്ട ഡാറ്റ ലഭിക്കുന്നുണ്ട്. അത്യാവശ്യം വേണ്ട ബേസിക് ടെലികോം ആനുകൂല്യങ്ങളും ഇതിലുണ്ട്.
279 രൂപ പ്ലാൻ വിശദമായി അറിയാം
ഈ 279 രൂപ പ്ലാനിൽ 2 ജിബി ഡാറ്റ എയർടെൽ തരുന്നു. ദിവസേന അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കും. എയർടെൽ ഇതിൽ 600 എസ്എംഎസ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് 45 ദിവസത്തേക്ക് ഉപയോഗിക്കാം.
ഇങ്ങനെ നോക്കുമ്പോൾ പ്ലാനിന്റെ ശരാശരി പ്രതിദിന ചെലവ് 6.2 രൂപയാണ്. സാധാരണക്കാരന് കോൾ ആവശ്യങ്ങൾക്കും വലപ്പോഴും ഇന്റർനെറ്റും ഉപയോഗിക്കാം. അങ്ങനെയുള്ളവർക്ക് ഇത് വലിയ ചെലവേറിയ പ്ലാനല്ല.
ഇതൊരു ബെസ്റ്റ് പ്ലാനാണോ?
അപ്പോളോ 24|7 സർക്കിൾ ആക്സസ് മിക്ക എയർടെൽ പ്ലാനുകളിലുമുണ്ടാകും. പുതിയ പ്രീ-പെയ്ഡ് പാക്കേജിലും ഇത് ലഭിക്കുന്നു. സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കും ആക്സസ് നൽകുന്നുണ്ട്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
Read More: പ്രൈവറ്റ് കമ്പനികൾ മാത്രമല്ല, BSNL വരിക്കാർക്കും Free ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ
എയർടെലിനെ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് മികച്ച ഓപ്ഷനാണിത്. വീട്ടിലെ വൈ-ഫൈ കൂടുതൽ ഉപയഗോക്കുന്നവർക്കും ഗുണം ചെയ്യും. കാരണം 45 ദിവസത്തേക്ക് 2GB ഇവർക്കൊരു പരിമിതി ആകില്ല. അൺലിമിറ്റഡ് കോളുകളും ആവശ്യത്തിന് എസ്എംഎസും മികച്ച വാലിഡിറ്റിയിൽ ആസ്വദിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile