പ്രീപെയ്ഡോ പോസ്റ്റ്‌പെയ്ഡോ ആകട്ടെ, Airtel തരും Free Hotstar! റീചാർജ് ചെയ്യുമ്പോൾ മിസ്സാക്കരുത്…

HIGHLIGHTS

Airtel വരിക്കാർക്ക് Hotstar സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന മികച്ച പ്ലാൻ അറിയണോ?

3 മാസമോ ഒരു വർഷമോ വാലിഡിറ്റിയിലാണ് ഹോട്ട്സ്റ്റാർ ലഭിക്കുക

എയർടെല്ലുമായി ബന്ധപ്പെട്ട ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പാക്കേജുകൾ...

Bharti Airtel വരിക്കാർക്ക് Hotstar സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന മികച്ച പ്ലാൻ അറിയണോ? സിനിമകളും ടിവോ ഷോകളും സ്പോർട്സ് പരിപാടികളും ലഭിക്കുന്ന ഹോട്ട്സ്റ്റാർ ഫ്രീയായി കിട്ടും. എയർടെലിന്റെ റീചാർജും ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒടിടിയും. രണ്ടും ഒരു തുകയിൽ കിട്ടുമെന്നതാണ് നേട്ടം.

നിങ്ങളൊരു പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാരനാണെങ്കിൽ ഇത് അനുയോജ്യമാണ്. കാരണം സ്ട്രീമിംഗ് സേവനങ്ങളും ഭാരതി എയർടെൽ നൽകുന്നു. എയർടെല്ലുമായി ബന്ധപ്പെട്ട ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പാക്കേജുകൾ ഏതെല്ലാമാണെന്ന് നോക്കാം.

Airtel Hotstar പ്ലാനുകൾ

ഭാരതി എയർടെലിൽ ഒന്നിലധികം പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുണ്ട്. ഇവയെല്ലാം സൗജന്യ Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളാണ്. 3 മാസമോ ഒരു മാസമോ വാലിഡിറ്റിയിലാണ് ഹോട്ട്സ്റ്റാർ ലഭിക്കുക. ഒരു വർഷം വരെ വാലിഡിറ്റിയിൽ ഹോട്ട്സ്റ്റാർ പ്രീമിയം ആക്സസുള്ള പ്ലാനുകളുമുണ്ട്.

Airtel തരുന്ന സൂപ്പർ OTT പ്ലാൻ

ഇത് എയർടെലിന്റെ സൂപ്പർ ഒടിടി പാക്കേജാണെന്ന് കൂടി പറയാം. 499 രൂപയ്ക്കും, 699 രൂപയ്ക്കും, 839 രൂപയ്ക്കും പ്ലാനുകളുണ്ട്. ഇവയെല്ലാം പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള റീചാർജ് ഓപ്ഷനുകളാണ്. എയർടെൽ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്തവർക്കും ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. 499 രൂപയ്ക്കും, 999 രൂപയ്ക്കുമാണ് പോസ്റ്റ്-പെയ്ഡ് പ്ലാനുകൾ.

Rs 499 പ്ലാൻ

ഈ എയർടെൽ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. പ്രതിദിനം 3GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഇതിലുണ്ട്. ദിവസേന 100 എസ്എംഎസ്സാണ് എയർടെൽ നൽകുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും ഇതിലൂടെ നേടാം.

Rs 699 എയർടെൽ പ്ലാൻ

ഇത് എയർടെലിന്റെ പ്രതിദിനം 3GB പ്ലാനാണ്. ടെലികോം കമ്പനി അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും തരുന്നു. പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്. ഹോട്ട്സ്റ്റാർ ഉപയോഗിക്കാനായി ഒരു വർഷത്തേക്കാണ് വാലിഡിറ്റി ലഭിക്കുന്നത്.

839 രൂപയുടെ പ്ലാൻ

ഇത് എയർടെലിന്റെ പ്രതിദിനം 2 ജിബി ഡാറ്റ പ്ലാനാണ്. എന്നാൽ വാലിഡിറ്റി ദീർഘനാളത്തേക്ക് ലഭിക്കും. എയർടെൽ 84 ദിവസത്തേക്ക് ബേസിക് ആനുകൂല്യങ്ങൾ തരുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമുണ്ട്. ഇതിൽ ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാർ ആസ്വദിക്കാം. Disney+ Hotstar മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്.

ഇനി എയർടെലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ രണ്ടെണ്ണമാണുള്ളത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Rs 499 പ്ലാൻ

ഈ പ്ലാനിൽ 75GB ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ആസ്വദിക്കാം. ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്കാണ് നൽകുന്നത്.

Rs 999 രൂപ പ്ലാൻ

100GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും നൽകുന്ന പ്ലാനാണിത്. 1 വർഷത്തേക്ക് നിങ്ങൾക്ക് ഹോട്ട്സ്റ്റാറും നേടാം. അതും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനാണ് ഇതിലുള്ളത്.

Also Read: ഇന്ത്യയിൽ ഇത് First! SPAM കോൾ വന്നാൽ അപ്പോൾ Airtel പിടികൂടും, ജിയോ ചിന്തിക്കാത്ത AI SPAM ഡിറ്റക്ഷൻ ഫീച്ചർ

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :