പ്ലാൻ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കായി എയർടെൽ അവതരിപ്പിച്ച ബജറ്റ് പ്ലാനാണിത്
ഇതിന്റെ കാലാവധി വെറും 1 ദിവസമാണ്
നിങ്ങൾക്ക് അത്യാവശ്യ സമയത്ത് കുറച്ച് ഡാറ്റ ആവശ്യം വരുമ്പോളോ മറ്റോ ഈ റീചാർജ് ഓപ്ഷൻ തെരഞ്ഞെടുക്കാം
Airtel Cheapest Plan: തുച്ഛ വിലയിൽ ഇന്റർനെറ്റ് ആസ്വദിക്കാൻ ഒരു മികച്ച പ്രീ-പെയ്ഡ് പ്ലാൻ നോക്കാം. പ്ലാൻ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കായി എയർടെൽ അവതരിപ്പിച്ച ബജറ്റ് പ്ലാനാണിത്. ഇതിന്റെ കാലാവധി വെറും 1 ദിവസമാണ്. നിങ്ങളുടെ അത്യാവശ്യ സമയത്ത് മാത്രം റീചാർജ് വേണമെങ്കിൽ ഈ ഓപ്ഷൻ ഉപയോഗിക്കാം.
SurveyAirtel Cheapest Plan: വിശദമായി
താങ്ങാനാവുന്ന വിലയിൽ ഒരു ദിവസത്തേക്ക് ഡാറ്റ ആവശ്യമുള്ളവർക്ക് വേണ്ടിയാണ് ഭാരതി എയർടെൽ 26 രൂപ പാക്കേജ് അവതരിപ്പിച്ചത്. നിങ്ങൾക്ക് അത്യാവശ്യ സമയത്ത് കുറച്ച് ഡാറ്റ ആവശ്യം വരുമ്പോളോ മറ്റോ ഈ റീചാർജ് ഓപ്ഷൻ തെരഞ്ഞെടുക്കാം. പ്ലാനിലെ ഡാറ്റ തീർന്നുപോകുമ്പോളോ, വൈഫൈ ഇല്ലാത്ത സാഹചര്യങ്ങളിലോ 26 രൂപ പാക്കേജ് സഹായകരമാകും.
അതുപോലെ വല്ലപ്പോഴും സോഷ്യൽ മീഡിയ ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഡൗൺലോഡിംഗ് ചെയ്യുന്നവർക്കും ഇതാണ് മികച്ച ചോയിസ്. എപ്പോഴും ഡാറ്റ പാക്കേജിൽ റീചാർജ് ചെയ്യാത്തവർക്ക്, ഇങ്ങനെയുള്ള വൌച്ചറുകളാണ് ലാഭം.
Airtel Rs 26 Plan: ആനുകൂല്യങ്ങൾ
ഈ പ്ലാനിന്റെ കാലാവധി വെറും 1 ദിവസമാണ്. 26 രൂപയുടെ ഡാറ്റ വൌച്ചറിലൂടെ നിങ്ങൾക്ക് 1.5 GB ഡാറ്റ ലഭിക്കും. 4ജി വരിക്കാർക്ക് ഒരു ദിവസത്തേക്ക് അത്യാവശ്യത്തിനുള്ള ഡാറ്റ ഇത് തന്നെ മതിയാകും.
എന്നാൽ ഈ പ്ലാനിൽ സൗജന്യ വോയിസ് കോളുകൾ അനുവദിച്ചിട്ടില്ല. ഇതിൽ വരിക്കാർക്ക് SMS ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല. ഇതൊരു ഡാറ്റ പാക്ക് മാത്രമായതിനാൽ സിം ആക്ടീവാക്കി നിർത്താൻ ഏതെങ്കിലും ബേസ് പ്ലാനിൽ റീചാർജ് ചെയ്യണം. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
എയർടെൽ ബേസ് പ്ലാനുകൾ
അടിസ്ഥാനപരമായ ടെലികോം സേവനങ്ങൾക്കും, സിം ആക്ടീവായി നിർത്താനുമുള്ള എയർടെലിന്റെ ബേസ് പ്ലാനുകൾ നോക്കിയാലോ! ഇതിൽ കേരള വരിക്കാർക്ക് വേണ്ടി സ്വകാര്യ ടെലികോം അവതരിപ്പിച്ച 155 രൂപയുടെ പ്ലാൻ മികച്ച ബജറ്റ് ചോയിസാണ്. 155 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ, 300 SMS, കൂടാതെ 1 GB ഡാറ്റയും ലഭിക്കും. 24 ദിവസത്തെ വാലിഡിറ്റിയാണ് 155 രൂപ പാക്കേജിലുള്ളത്. ബജറ്റ് ഫ്രണ്ട്ലി പ്രീ പെയ്ഡ് പ്ലാൻ അന്വേഷിക്കുന്നവർക്ക്, ഇതാണ് ഏറ്റവും പെർഫെക്റ്റ് പാക്കേജ്.
ഇന്ത്യയിൽ AI അടിസ്ഥാനമാക്കിയുള്ള സ്പാം ഡിറ്റക്ഷൻ സിസ്റ്റം അവതരിപ്പിച്ച ടെലികോമും എയർടെലാണ്. DND സേവനം ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ സ്പാം കോളുകളും മെസ്സേജുകളും ഒഴിവാക്കാൻ സാധിക്കും. ടെലിമാർക്കറ്റിംഗ് കോളുകളും പ്രൊമോഷണൽ മെസ്സേജുകളും ലഭിക്കാതിരിക്കാനും എയർടെലിന്റെ DND സേവനം പ്രയോജനപ്പെടുത്താം.
Also Read: 64MP ക്യാമറ, 6000mAh ബാറ്ററി TECNO POVA 7 Pro, പോവ 7 വിൽപ്പനയ്ക്ക്, ലോഞ്ച് ഓഫറുകളോടെ…
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile