Airtel Best Plans: ഒരു വെടിയ്ക്ക് രണ്ട് പക്ഷി! Hostar, Amazon Prime ഫ്രീ, 599 രൂപ മുതൽ റീചാർജ് ചെയ്യാം

Updated on 06-May-2024
HIGHLIGHTS

4 ബെസ്റ്റ് Airtel ബജറ്റ് പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുന്നത്

599 രൂപ മുതൽ 1499 വരെ വില വരുന്ന പ്ലാനുകളാണിവ

Disney+ Hostar, Amazon Prime ഫ്രീ ആയി ലഭിക്കുന്നു

ഫ്രീ Disney+ Hostar, Amazon Prime ലഭിക്കുന്ന Airtel പ്ലാനുകൾ അറിയാമോ? Unlimited ആനുകൂല്യങ്ങൾ ഉൾപ്പെടെ ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്. 599 രൂപയ്ക്ക് മുതൽ എയർടെലിൽ ഇതിനായി പ്ലാനുകളുണ്ട്. 599 രൂപ പാക്കേജിൽ ഹോട്ട്സ്റ്റാറും Amazon Prime വീഡിയോയും സൌജന്യമാണ്.

Airtel Postpaid വരിക്കാർക്ക് വേണ്ടിയുള്ള റീചാർജ് പ്ലാനുകളാണിവ. മൊത്തം 4 പ്ലാനുകളിലാണ് ഈ 2 OTT സേവനങ്ങളും ലഭിക്കുന്നത്. ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ 2 എണ്ണത്തിൽ നെറ്റ്ഫ്ലിക്സ് കൂടി അഡീഷണലായി ഉണ്ടാകും. സൌജന്യമായി പ്രൈം വീഡിയോയും ഹോട്ട്സ്റ്റാറും ആസ്വദിക്കാനുള്ള പ്ലാനുകൾ ഇവയാണ്.

Airtel Postpaid Free Amazon Prime Subscription

Airtel Postpaid പ്ലാനുകൾ

599, 999, 1199, 1499 എന്നിങ്ങനെ 4 പ്ലാനുകളാണ് ഇവിടെ വിവരിക്കുന്നത്. ഇവയിൽ നാലിലും നിങ്ങൾക്ക് ആമസോൺ, ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉറപ്പാണ്. കൂടാതെ എസ്എംഎസ് ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളുകളും ഇവയിൽ ഉൾപ്പെടുന്നു.

Airtel ഫ്രീ OTT പ്ലാൻ

ഇതിൽ ഒരു ഡിവൈസിന് മാത്രമായുള്ള പോസ്റ്റ് പെയ്ഡ് പ്ലാൻ മാത്രമല്ല ഉൾപ്പെടുന്നത്. കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള ഒന്നിലധികം ഡിവൈസിലേക്കുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളുമുണ്ട്.

1. 599 രൂപ പോസ്റ്റ്-പെയ്ഡ് പ്ലാൻ

599 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾ ലഭിക്കും. ദിവസവും 100 എസ്എംഎസ്സാണ് ഈ പ്ലാനിലുള്ളത്. 75GB ഡാറ്റ മൊത്തമായി ഈ റീചാർജ് പ്ലാനിലുണ്ട്. 30GB രണ്ടാമത്തെ ഡിവൈസിലും ലഭിക്കുന്നു. ഡാറ്റ ക്വാട്ട തീർന്നാൽ ഓരോ MBയ്ക്കും 2 പൈസ വീതം ഈടാക്കും. ബിൽ സൈക്കിളാണ് പ്ലാനിന്റെ വാലിഡിറ്റി. 2 പേർക്ക് ഈ റീചാർജ് പ്ലാൻ ഉപയോഗിക്കാം.

എയർടെൽ 599 രൂപ പാക്കേജിൽ ആമസോൺ പ്രൈമും ഡിസ്നി ഹോട്ട്സ്റ്റാറും തരുന്നു. 6 മാസത്തേക്കാണ് ആമസോൺ പ്രൈം വീഡിയോ ആക്സസ് ലഭിക്കുക. ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും സ്വന്തമാക്കാം. വിങ്ക് പ്രീമിയം ആക്സസ് ആണ് പ്ലാനിലെ മറ്റൊരു ബോണസ് ഓഫർ. കൂടാതെ 3 മാസത്തേക്ക് എയർടെൽ Xstream Play സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്.

Disney+ Hotstar Subscription

2. 999 രൂപ എയർടെൽ പ്ലാൻ

അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസ്സും ഈ പ്ലാനിലുണ്ട്. മൊത്തം നാല് ഡിവൈസുകളിലേക്കുള്ള പോസ്റ്റ് പെയ്ഡ് പ്ലാനാണിത്. 100 GB ഡാറ്റ പ്രൈമറി കണക്ഷൻ ഡിവൈസിൽ ഉപയോഗിക്കാം. മറ്റ് ഡിവൈസുകളിൽ 30GB വീതം കിട്ടും. ഇതിലും മേൽപ്പറഞ്ഞ ഒടിടി ആനുകൂല്യങ്ങളാണ് വരുന്നത്.

6 മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ ആക്സസ് നൽകിയിരിക്കുന്നു. ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കും. വിങ്ക് പ്രീമിയം ആക്സസ്, എയർടെൽ എക്സ്ട്രീം പ്ലേ എന്നിവ ഈ പ്ലാനിലുമുണ്ട്.

3. 1199 രൂപ പോസ്റ്റ്-പെയ്ഡ് പ്ലാൻ

ഒരു പ്രൈമറി കണക്ഷനും 3 ആഡ്-ഓൺ കണക്ഷനും ഉൾപ്പെടെ നാല് ഡിവൈസുകളിൽ ഉപയോഗിക്കാം. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസ്സും ലഭിക്കുന്ന പ്ലാനാണിത്. 150 GB ഡാറ്റ പ്രൈമറി കണക്ഷൻ ഡിവൈസിൽ ഉപയോഗിക്കാം. മറ്റ് ഡിവൈസുകളിൽ 30GB വീതം കിട്ടും.

ഇതിലും 6 മാസത്തേക്ക് ആമസോൺ പ്രൈമും, ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാറുമുണ്ട്. വിങ്ക് പ്രീമിയം ആക്സസ്, എയർടെൽ എക്സ്ട്രീം പ്ലേ ആക്സസും നൽകുന്നു. 1199 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ നെറ്റ്ഫ്ലിക്സ് കൂടി അഡീഷണൽ ബോണസായി കിട്ടുന്നു. നെറ്റ്ഫ്ലിക്സ് ബേസിക് മാസ പ്ലാനാണ് എയർടെൽ ഓഫർ ചെയ്യുന്നത്.

4. 1499 രൂപ റീചാർജ് പ്ലാൻ

അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസ്സും 1499 രൂപ പാക്കേജിലുമുണ്ട്. 200 GB ഡാറ്റ പ്രൈമറി ഡിവൈസിൽ ഉപയോഗിക്കാം. മറ്റ് നാല് ഡിവൈസുകൾ കൂടി പ്ലാനിലേക്ക് ചേർക്കാം. ഇവർക്ക് 30GB വീതം ഡാറ്റ ലഭിക്കുന്നു.

READ MORE: Smartphones വാങ്ങാം 35000 രൂപയ്ക്ക് താഴെ! Amazon തരുന്നത് ഗംഭീര Discount ഓഫറുകൾ

6 മാസത്തേക്ക് ആമസോൺ പ്രൈമും, ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാറും ലഭിക്കും. എയർടെൽ എക്സ്ട്രീം പ്ലേ, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലെ ബെസ്റ്റ് ഓഫർ നെറ്റ്ഫ്ലിക്സ് ആണ്. നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് മാസ സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :