airtel best plan for 2 sim in single recharge
Airtel Best Plan: സാധാരണ വീട്ടിലെ ഓരോരുത്തർക്കും ഓരോ റീചാർജ് പ്ലാനുകളാണ് ആവശ്യമായി വരുന്നത്. എന്നാൽ ഓരോരുത്തർക്കും സ്പെഷ്യൽ പ്ലാനില്ലാതെ ഒറ്റ റീചാർജ് ചെയ്യാൻ കഴിയുമെങ്കിലോ? എയർടെൽ വരിക്കാർക്ക് ഇങ്ങനെ റീചാർജ് ചെയ്യാനുള്ള ഒരു സംവിധാനമാണ് ഒരുങ്ങുന്നത്.
ഒറ്റ റീചാർജ് പ്ലാനിൽ 2 സിമ്മുകളിലേക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സൌകര്യമാണിത്. ശരിക്കും പറഞ്ഞാൽ ഇതൊരു ഫാമിലി പാക്കേജാണെന്ന് പറയാം. എന്നുവച്ചാൽ ഒരു റീചാർജിൽ 2 സിം കാർഡുകൾ ഉപയോഗിക്കാനുള്ള അവസരമാണിത്. ഈ പോസ്റ്റ്-പെയ്ഡ് പ്ലാനുകൾ ഫാമിലി ഇൻഫിനിറ്റി എന്ന പേരിലാണ് വരുന്നത്.
699 രൂപയുടെ എയർടെൽ പ്ലാൻ 2 സിമ്മുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ്. ഒരു കുടുംബത്തിലെ തന്നെ 2 പേർക്ക് ഇത് ഉപയോഗിക്കാം. എയർടെൽ 1+1 എന്ന പ്ലാനാണ് നൽകിയിട്ടുള്ളത്. ഇതിലൂടെ നിങ്ങൾക്ക് ഒരു സിം കാർഡ് പ്രൈമറി ആയി തിരഞ്ഞെടുക്കാം. ഈ പ്രൈമറി സിമ്മിലൂടെയാണ് രണ്ടാമത്തെ സിമ്മും നിയന്ത്രിക്കുന്നത്.
699 രൂപയ്ക്ക് 18% ജിഎസ്ടി പ്രത്യേകം ഈടാക്കും. ഈ പ്ലാനിൽ 105 ജിബി വരെ ഡാറ്റയാണ് എയർടെൽ കൊടുത്തിട്ടുള്ളത്. വീട്ടിലെ ദമ്പതികൾക്ക് 699 രൂപയുടെ പോസ്റ്റ്-പെയ്ഡ് പ്ലാൻ ശരിക്കും കീശയ്ക്ക് ഇണങ്ങുന്നത് തന്നെയാണ്.
എയർടെൽ ഇതിൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. എന്നുവച്ചാൽ ജിയോഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ നിങ്ങൾക്ക് 1 വർഷത്തേക്ക് ലഭിക്കുന്നതാണ്. ആമസോൺ പ്രൈമും എയർടെൽ എക്‌സ്ട്രീമും ഇതിൽ ലഭിക്കും. 6 മാസത്തേക്ക് ഫ്രീയായി പ്രൈം സബ്സ്ക്രിപ്ഷൻ നേടാം. ഇതുകൂടാതെ പ്രതിദിനം 100 എസ്എംഎസ്സും എയർടെൽ തരുന്നുണ്ട്.
എയർടെലിന്റെ 999 രൂപ വില വരുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനും ഒരു ധമാക്ക റീചാർജ് ഓപ്ഷനാണ്. ഇതിൽ ഒറ്റ റീചാർജിൽ 3 കണക്ഷനുകൾ ലഭിക്കും. 150 ജിബി വരെയുള്ള ഡാറ്റ റോൾ-ഓവർ സൗകര്യം എയർടെൽ നൽകുന്നു. അൺലിമിറ്റഡ് കോളിംഗിനൊപ്പം പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ട്.
ഈ പാക്കേജിൽ ജിയോഹോട്ട്സ്റ്റാറും 12 മാസത്തേക്ക് അനുവദിച്ചിട്ടുണ്ട്. ആമസോൺ പ്രൈമിന്റെ 6 മാസത്തെ സബ്‌സ്‌ക്രിപ്‌ഷനാണ് ഇതിലുള്ളത്. എയർടെൽ ഈ പാക്കേജിൽ സൗജന്യ ഹലോ ട്യൂണും കൊടുത്തിട്ടുണ്ട്. എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയവും 999 രൂപ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: 90 ദിവസത്തേക്ക് Free JioHotstar കിട്ടും, Ambani-യുടെ ഓഫർ ഏപ്രിൽ 15 വരെ മാത്രം…