airtel best plan for 1 month offers unlimited 5g free calls and 30gb cloud storage
Airtel Best Plan: ഒരു മാസം വാലിഡിറ്റിയുള്ള മികച്ച പ്ലാനാണോ നിങ്ങൾക്ക് വേണ്ടത്? എങ്കിൽ എയർടെലിൽ നിന്ന് തുച്ഛ വിലയിൽ ടെലികോം സേവനങ്ങൾ ലഭിക്കും. ഇതിനായി Unlimited 5G, അൺലിമിറ്റഡ് കോളിങും എയർടെലിന്റെ ബജറ്റ് പ്ലാനിൽ നേടാം.
ഭാരതി എയർടെൽ ഒരു മാസത്തേക്കുള്ള പ്ലാനിന് 400 രൂപയിൽ താഴെയാണ് വില. ഈ പ്രീപെയ്ഡ് പ്ലാനിൽ വരിക്കാർക്ക് ഗൂഗിൾ ക്ലൗഡ് സ്റ്റോറേജും അൺലിമിറ്റഡ് 5Gയും ആസ്വദിക്കാം.
ഈ പ്രീ പെയ്ഡ് പ്ലാനിൽ 379 രൂപ മാത്രമാണ് വില. ഇത് കമ്പനിയുടെ പുതിയ ഓഫറല്ല. എന്നാൽ ഏറ്റവും മികച്ച പ്രീ പെയ്ഡ് പാക്കേജാണ്. ഇതിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. പ്ലാനിൽ അൺലിമിറ്റഡ് 5G ഉൾപ്പെടുത്തിയിട്ടുണ്ട്. 379 രൂപയാണ് പ്ലാനിന്റെ വില.
ഭാരതി എയർടെല്ലിന്റെ 379 രൂപ പ്രീപെയ്ഡ് പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ലഭിക്കും. ഈ പാക്കേജിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ് ആസ്വദിക്കാം. ഇതിൽ നിങ്ങൾക്ക് ദിവസേന 2 ജിബി ഡാറ്റ ആസ്വദിക്കാം.
ഈ പ്ലാൻ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത 5 ജി ഓഫർ ചെയ്യുന്നു. ഇതിൽ ടെലികോം കമ്പനി 30 ജിബിയുടെ ഗൂഗിൾ ക്ലൗഡ് സ്റ്റോറേജ് തരുന്നു. പ്ലാനിൽ ചില കോംപ്ലിമെന്ററി ഓഫറുകളും സ്വകാര്യ ടെലികോം തരുന്നു.
ഈ എയർടെൽ പ്ലാനിൽ കമ്പനി ആപ്പിൾ മ്യൂസിക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ തരുന്നു. 379 രൂപ പ്ലാനിൽ 30ജിബി ക്ലൌഡ് സ്റ്റോറേജ് സപ്പോർട്ടും കമ്പനി തരുന്നു.
പെർപ്ലെക്‌സിറ്റിയുമായുള്ള പങ്കാളിത്തത്തിലൂടെ ഫ്രീയായി ഒരു വർഷം എഐ പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇന്ന് ഇന്ത്യക്കാരുടെ ജീവിതത്തിൽ എഐ വളരെ നിർണായകമായിരുക്കുന്നു. AI വിപ്ലവം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എയർടെൽ പെർപ്ലെക്സിറ്റി AI ഫ്രീയായി ഓഫർ ചെയ്യുന്നു.
പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ബ്രോഡ്‌ബാൻഡ്, ഡിടിഎച്ച് എന്നീ എല്ലാ എയർടെൽ വരിക്കാർക്കും എഐ ലഭിക്കും. പെർപ്ലെക്സിറ്റി പ്രോ പതിപ്പിന്റെ ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് ഇതിലുള്ളത്. ഈ പെർപ്ലെക്സിറ്റി എഐ പ്രോയുടെ വില 17,000 രൂപയാണ്. ഇതാണ് എയർടെൽ വരിക്കാർക്ക് നിബന്ധനയില്ലാതെ ടെലികോം കമ്പനി തരുന്നത്.