Airtel 929 Plan
മാസമാസമുള്ള റീചാർജ് ടെൻഷൻ കുറയ്ക്കാൻ Airtel തരുന്ന മികച്ച വാലിഡിറ്റി പ്ലാൻ പരിചയപ്പെടാം. 90 ദിവസത്തെ (ഏകദേശം 3 മാസം) വാലിഡിറ്റിയുള്ള പ്ലാനിൽ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ ടെലികോം സേവനങ്ങളും ലഭിക്കും. അൺലിമിറ്റഡ് കോളിംഗും ദിവസേന 1.5GB ഹൈ-സ്പീഡ് ഡാറ്റയും ഈ എയർടെൽ പാക്കേജിൽ അനുവദിച്ചിരിക്കുന്നു. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഏറ്റവും ഉചിതമായ പ്ലാനാണിത്. എയർടെലിന്റെ ഈ പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.
ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം സേവന ദാതാക്കളിൽ ഒന്നാണ് എയർടെൽ. 929 രൂപയാണ് പ്രീ പെയ്ഡ് പ്ലാനിന്റെ വില. ഇതിന്റെ പ്രതിദിന ചെലവ് 10 രൂപയാകുന്നു. സാധാരണ സോഷ്യൽ മീഡിയ ഉപയോഗത്തിനും ആവശ്യമായ ഡാറ്റയും, ലിമിറ്റില്ലാതെ വോയിസ് കോളിങ്ങും പ്ലാനിൽ ചേർത്തിരിക്കുന്നു.
ഈ 90 ദിവസ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്.പ്രതിദിനം 100 എസ്എംഎസും ഭാരതി എയർടെലിലുണ്ട്. ഇതിൽ അൺലിമിറ്റഡായി വോയിസ് കോളിങ് ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അൺലിമിറ്റഡ് ലോക്കൽ, STD, റോമിംഗ് കോളുകൾ 90 ദിവസത്തേക്ക് ആസ്വദിക്കാം.
Also Read: Zeiss APO ടെലിഫോട്ടോ ലെൻസുള്ള VIVO X200 Pro 5G ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ Rs 10000 ലാഭം
ഇതിൽ ഒരു വർഷത്തേക്ക് അഡോബ് ആക്സസ് എയർടെൽ തരുന്നു. കൂടാതെ റിവാർഡ്സ്മിനി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിൽ ചേർത്തിരിക്കുന്നു. പ്ലാനിലെ മറ്റൊരു നേട്ടം ഫ്രീ ഹലോ ട്യൂൺസ് ആണ്. അപ്പോളോ 24/7 3 മാസത്തെ മെമ്പർഷിപ്പ് അനുവദിച്ചിട്ടുണ്ട്.
ദിവസം 10 രൂപ ചെലവാകുന്ന പ്ലാനാണെങ്കിലും ഇതിൽ അൺലിമിറ്റഡ് 5G ഡാറ്റയില്ല. ഹെവി ഡാറ്റ യൂസർ ആണെങ്കിൽ സിനിമകൾ ഡൗൺലോഡ് ചെയ്യാനും മറ്റും 1.5ജിബി തികഞ്ഞെന്ന് വരില്ല. നിങ്ങൾക്ക് 5G അൺലിമിറ്റഡ് ഡാറ്റ നിർബന്ധമില്ലെങ്കിൽ, ദീർഘകാല വാലിഡിറ്റിയുള്ള ഈ പാക്കേജ് വിനിയോഗിക്കാവുന്നതാണ്.
ഇതേ വാലിഡിറ്റി വരുന്ന മറുവശത്തെ ജിയോയുടെ പ്ലാനേതാകും എന്നാണോ ചിന്തിക്കുന്നത്? 90 ദിവസത്തെ വാലിഡിറ്റിയുള്ള റിലയൻസ് ജിയോ പാക്കേജിന് ഇത്ര വില വരുന്നില്ല.
ജിയോയുടെ 90 ദിവസം ടെലികോം സേവനങ്ങൾ തരുന്ന പ്രീ പെയ്ഡ് പ്ലാനിന് വെറും 899 രൂപ മാത്രമാണ് ചെലവാകുന്നത്. ഇതിലാണെങ്കിൽ എയർടെലിന്റെ 929 രൂപ പ്ലാനിനേക്കാൾ കൂടുതൽ ഡാറ്റയും ലഭ്യം. 1.5ജിബിയുടെ എയർടെൽ പ്ലാനിനേക്കാൾ ദിവസേന ജിയോ പാക്കേജിൽ 2 GB ഡാറ്റ അനുവദിച്ചിട്ടുണ്ട്. 20ജിബി അധിക ബോണസ് ഡാറ്റയും 4ജി വരിക്കാർക്ക് ആസ്വദിക്കാം.
പ്ലാനിലെ മറ്റൊരു സവിശേഷത അൺലിമിറ്റഡ് 5ജിയാണ്. 5ജി ഫോണുള്ളവർക്ക്, 5ജി കവറേജുള്ള പ്രദേശങ്ങളിൽ ഈ ഫാസ്റ്റ് കണക്റ്റിവിറ്റി സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിൽ അംബാനി അൺലിമിറ്റഡ് വോയിസ് കോളിങ് സേവനവും അനുവദിച്ചിരിക്കുന്നു.
പ്രതിദിനം 100 എസ്എംഎസ്, ജിയോടിവി, ജിയോഹോട്ട്സ്റ്റാർ പോലുള്ള ആനുകൂല്യങ്ങളും ഈ പാക്കേജിലുണ്ട്. ഗൂഗിൾ ജെമിനിയുടെ പ്രോ വേർഷനിലേക്കുള്ള സബ്സ്ക്രിപ്ഷനാണ് പ്ലാനിലെ മറ്റൊരു നേട്ടം. 9.9 രൂപ നിരക്കാണ് പ്രതിദിനം ചെലവാകുന്നത്. താരതമ്യം ചെയ്യുമ്പോൾ ജിയോയുടെ പ്ലാൻ എയർടെലിനേക്കാൾ ലാഭമാണെന്ന് പറയാം.