2 Airtel സിം, ഒരൊറ്റ റീചാർജ്! 699 രൂപയ്ക്ക് അൺലിമിറ്റഡ് 5ജിയും കോളുകളും വൻ ഒടിടി പാക്കേജും

ഓരോ സിമ്മിനും വെവ്വേറെ റീചാർജ് ചെയ്ത് പണം കളയുന്നതിന് പകരം ഒരു വെടിയ്ക്ക് രണ്ട് പക്ഷി ആയോലോ! ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ Airtel ങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച പ്ലാനാണിത്. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് ഒരേ പ്ലാനിൽ ആനുകൂല്യങ്ങൾ ലഭിക്കും. അൺലിമിറ്റഡ് കോളിംഗും അൺലിമിറ്റഡ് 5ജിയും, കൂടെ കിടിലൻ ഒടിടി പാക്കേജുകളും അടങ്ങിയ 699 രൂപയുടെ പ്ലാൻ ഒരു ഫാമിലിയ്ക്ക് അനുയോജ്യമാകുന്നു.

ആമസോൺ പ്രൈം അടക്കമുള്ള ഒടിടി ആനുകൂല്യങ്ങളാണ് ഇതിലുള്ളത്. പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവർ തീർച്ചയായും റീചാർജിന് മുന്നേ അറിഞ്ഞിരിക്കേണ്ട എയർടെൽ ഫാമിലി പ്ലാനിനെ കുറിച്ച് വിശദമായി അറിയണ്ടേ! രണ്ട് എയർടെൽ സിം റീചാർജ് ചെയ്യാൻ 699 രൂപ മാത്രം ലഭിക്കുന്ന പാക്കേജിന്റെ ആനുകൂല്യങ്ങളും, സവിശേഷതകളും അറിയാം.

Airtel 699 Plan Benefits

699 രൂപയുടെ എയർടെൽ പ്ലാൻ ഒരു മാസത്തേക്കുള്ളതാണ്. മാസം തോറും 700 രൂപയിൽ താഴെ ചെലവാക്കിയാൽ രണ്ട് സിമ്മുകളിൽ സേവനം ലഭിക്കുന്നു. ഒറ്റ ബില്ലിൽ രണ്ട് അംഗ കുടുംബത്തിന് റീചാർജ് ആനുകൂല്യം ആസ്വദിക്കാനാകും. ഒടിപി, ബാങ്കിങ് സേവനങ്ങൾക്ക് ഇതിൽ എസ്എംഎസ് ആനുകൂല്യങ്ങളും ലഭ്യമാണ്. ഡാറ്റയും കോളിങ്ങും എയർടെൽ എക്സ്ട്രീം പ്ലേ പോലുള്ള പ്രീ പെയ്ഡിലെ ബോണസ് ഓഫറുകളും ഇതിലുണ്ട്. പ്ലാനിലെ ബേസിക് ആനുകൂല്യങ്ങളും കോംപ്ലിമെന്ററി ഓഫറുകളും ഇവിടെ കൊടുക്കുന്നു.

  • ഫാമിലി: 2 സിം കണക്ഷനുകൾ
  • കോളിങ്: ഇന്ത്യയിലുടനീളം അൺലിമിറ്റഡായി വോയ്‌സ് കോളുകൾ
  • ഡാറ്റ: അൺലിമിറ്റഡ് 5ജി, 330GB പ്രതിമാസ 4ജി ഡാറ്റ
  • എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്

ബോണസ് ഓഫറുകൾ!

ആമസോൺ പ്രൈമിൽ 6 മാസത്തേക്കുള്ള സബ്സ്ക്രിപ്ഷനും ലഭ്യം. ഇതിൽ സ്വകാര്യ ടെലികോം ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് സംവിധാനവും നൽകുന്നു. 699 രൂപയുടെ പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ നൽകിയിട്ടുണ്ട്. ഒരു വർഷത്തേക്ക് ഇങ്ങനെ ജിയോഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കുന്നു.

699 രൂപ പ്ലാനിൽ എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം ലഭ്യമാണ്. ഇതിൽ അഡോബ് എക്‌സ്‌പ്രസ് പ്രീമിയം 12 മാസത്തേക്ക് ലഭിക്കുന്നു. തട്ടിപ്പ് കണ്ടെത്താനും സ്പാം അലേർട്ടുകൾക്കും ആന്റി സ്പാം ഡിറ്റക്ഷൻ ഫീച്ചറും 699 രൂപ പാക്കേജിലുണ്ട്.

Also Read: Motorola Signature ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! ബ്ലോട്ട് വെയറില്ല, മോട്ടോയുടെ സ്വന്തം ജെസ്റ്റർ ഫീച്ചറുകളും!

Airtel vs Jio Family Plan

എയർടെലിന്റെ ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാനിന് സമാനമായി ജിയോയിലെ ഓപ്ഷനുകൾ ഏതാണെന്ന് നോക്കിയാലോ! 449 രൂപയ്ക്കും, 749 രൂപയ്ക്കും ജിയോയിൽ ഫാമിലി പ്ലാനുകൾ ലഭ്യമാണ്. ഈ രണ്ട് പ്ലാനുകളും 699 രൂപയേക്കാൾ ലാഭമാണോ എന്ന് ചോദിച്ചാൽ, ആഡ് ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ഈ രണ്ട് ജിയോ പ്ലാനുകളിലും പ്രൈമറി സിം കൂടാതെ 3 അംഗങ്ങളെ ചേർക്കാവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :