84 ദിവസത്തേക്ക് Airtel റീചാർജ്; വെറും 500 രൂപയ്ക്ക് താഴെ ഒരു ബജറ്റ് പ്ലാൻ

84 ദിവസത്തേക്ക് Airtel റീചാർജ്; വെറും 500 രൂപയ്ക്ക് താഴെ ഒരു ബജറ്റ് പ്ലാൻ

കുറഞ്ഞ ചെലവിൽ കൂടുതൽ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്ന പ്ലാൻ ബിഎസ്എൻഎല്ലിൽ മാത്രമല്ല Airtel ടെലികോമിലും ലഭിക്കും. 500 രൂപയ്ക്ക് താഴെ 84 ദിവസം വാലിഡിറ്റി ലഭിക്കുന്ന എയർടെൽ പ്ലാനിനെ കുറിച്ച് അറിയാമോ? ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, ദൈനംദിന കോളിങ് സേവനങ്ങൾ ഈ എയർടെൽ പാക്കേജിൽ ലഭിക്കും. വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും സ്ഥിരമായി കോളിംഗ് ആവശ്യമായ ഉപയോക്താക്കൾക്കും ഈ എയർടെൽ പ്ലാൻ അനുയോജ്യമാണ്. അതുപോലെ എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും 500 രൂപയ്ക്ക് താഴെ വിലയുള്ള പ്ലാൻ മികച്ചതാണ്. ഈ എയർടെൽ പ്ലാനിന്റെ വിലയും ആനുകൂല്യവും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Airtel 469 Plan Benefits

ദീർഘകാല വാലിഡിറ്റിയിൽ രാജ്യത്തുടനീളം അൺലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസേന എസ്‌എം‌എസ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും. ഡാറ്റ ഉപയോഗം കുറവുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. 469 രൂപയാണ് പ്ലാനിന്റെ വില. ഇതിൽ ദിവസച്ചെലവ് 5.5 രൂപ മാത്രമാണ്. ഈ പ്രീ പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Airtel 469 Plan Benefits

  1. കോളിങ്: കോളിംഗ് ആവശ്യങ്ങൾക്കായി അവതരിപ്പിച്ച Voice-Only പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് അനുവദിച്ചിരിക്കുന്നു. 469 രൂപ റീചാർജിൽ നിങ്ങൾക്ക് എസ്ടിഡി, റോമിങ് കോളിങ് സേവനങ്ങൾ ആസ്വദിക്കാം.
  2. എസ്എംഎസ്: ഈ പ്ലാനിൽ ദിവസേന എസ്എംഎസ് ക്വാട്ടയല്ല ലഭിക്കുന്നത്. ഈ പ്ലാനിൽ 84 ദിവസത്തേക്ക് 900 എസ്എംഎസ് സേവനവും ലഭ്യമാണ്.

പ്ലാനിലെ അധിക ഓഫറുകൾ!

469 രൂപയുടെ പ്ലാനിൽ ബോണസ് ഓഫറുകളും അനുവദിച്ചിരിക്കുന്നു. അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസ് പ്രീ പെയ്ഡ് പ്ലാനിൽ ലഭ്യമാണ്. ഇതിൽ അഡോബ് എക്സ്പ്രെസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭ്യമാണ്. ഫോട്ടോ എഡിറ്റിങ് സൗജന്യമായി 469 രൂപ പ്ലാനിൽ ലഭിക്കും. 12 മാസത്തെ അഡോബ് എക്സ്പ്രസ് സബ്സ്ക്രിപ്ഷൻ ഇതിൽ ലഭ്യമാണ്.

Also Read: മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി

എയർടെൽ സ്പാം അലേർട്ട് ഫീച്ചറും ഈ 469 രൂപ പ്ലാനിൽ ലഭ്യമാണ്. ഫോണിലേക്ക് വരുന്ന സ്പാം കോളുകളെയും സ്പാം എസ്എംഎസ്സുകളെയും തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നുയ

ഇതിനൊപ്പം 469 രൂപ പ്ലാനിൽ ഫ്രീ ഹലോട്യൂൺസ് ആക്സസും 30 ദിവസത്തേക്ക് ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile