നിങ്ങൾ ഒരു Airtel വരിക്കാരനാണോ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത! കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനാണിത്. വെറും 399 രൂപയ്ക്ക് അൺലിമിറ്റഡ് 5G ഡാറ്റയും സൗജന്യ കോളിംഗും ലഭിക്കുന്ന എയർടെലിന്റെ ബജറ്റ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു മാസത്തേക്ക് ഡാറ്റ തീർന്നുപോകുമെന്ന പേടിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാനാകും. വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്യുന്നവർക്കും, കൂടുതൽ നേരം ഗെയിമിങ്ങിലും ബ്രൌസിങ്ങിലും മുഴുകുന്നവർക്കും സ്പീഡ് ഇന്റർനെറ്റ് തടസ്സമില്ലാതെ ആസ്വദിക്കാം. 399 രൂപയുടെ എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.
SurveyAirtel 399 Plan Benefits
ഭാരതി എയർടെല്ലിന്റെ 399 രൂപ പ്രീപെയ്ഡ് പ്ലാനിൽ എല്ലാ അൺലിമിറ്റഡ് സേവനങ്ങളും ലഭിക്കുന്നു. 4ജി വരിക്കാർക്കും 5ജി വരിക്കാർക്കും ബൾക്ക് ഡാറ്റയുമായാണ് പ്ലാൻ അവതരിപ്പിച്ചത്. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ 399 രൂപ പ്ലാനിലുണ്ട്.
ദിവസേനയുള്ള ഉപയോഗ പരിധിയില്ലാതെ അൺലിമിറ്റഡ് 4G, 5G ഡാറ്റ ആസ്വദിക്കാം. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് 399 രൂപ പ്ലാൻ വരുന്നത്. ഇതിൽ ടെലികോം കമ്പനി പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നു.

ഇതിൽ ഇന്ത്യയിലുടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നു. എസ്ടിഡി, ലോക്കൽ കോളുകളാണ് ഇതിൽ പരിധിയില്ലാതെ ആസ്വദിക്കാവുന്നത്. ഇതിന് പുറമെ അൺലിമിറ്റഡ് 5ജി ഡാറ്റയും 399 രൂപ പ്ലാനിലൂടെ 5ജി കവറേജുള്ള ഇടങ്ങളിൽ ആസ്വദിക്കാം. 4ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ എയർടെൽ 2.5ജിബി പ്രതിദിനം ഡാറ്റയും അനുവദിച്ചിരിക്കുന്നു. പ്ലാനിൽ ദിവസേനയുള്ള 100 എസ്എംഎസ്സും ഒടിപി സേവനങ്ങൾക്കായി പ്രയോജനപ്പെടുത്താം.
Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം
എയർടെൽ 399 രൂപ പ്ലാനിലെ ബോണസ് ഓഫറുകൾ!
ഈ എയർടെൽ പാക്കേജിൽ 28 ദിവസത്തേക്ക് ജിയോ ഹോട്ട്‌സ്റ്റാർ മൊബൈൽ ആക്‌സസ് കൂടി അനുവദിച്ചിട്ടുണ്ട്. ഭാരതി എയർടെലിലൂടെ അഡോബ് എക്‌സ്‌പ്രസ് പ്രീമിയത്തിലേക്കുള്ള 12 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുന്നത്. 30 ദിവസത്തേക്ക് നിങ്ങൾക്ക് യാതൊരു പണച്ചെലവുമില്ലാതെ ഹെലോട്യൂണുകളും ലഭ്യമാണ്. ഇൻകമിംഗ് കോളുകൾക്കും സന്ദേശങ്ങൾക്കും എയർടെല്ലിന്റെ സ്പാം അലേർട്ട് ഫീച്ചർ കൂടി കോംപ്ലിമെന്ററിയായി ലഭിക്കുന്നു.
Airtel 399 Recharge Plan: ചുരുക്കത്തിൽ
എയർടെൽ 399 രൂപ പ്ലാനിന്റെ ചുരുക്കത്തിൽ അറിയാം.
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
- ഡാറ്റ: അൺലിമിറ്റഡ് 5ജി, 2.5ജിബി പ്രതിദിനം
- എസ്എംഎസ്: ദിവസേന 100 എസ്എംഎസ്
- അധിക ഓഫറുകൾ: ജിയോഹോട്ട്സ്റ്റാർ (28 ദിവസത്തേക്ക്), അഡോബ് എക്സ്പ്രസ് പ്രീമിയം, ഫ്രീ ഹലോട്യൂൺസ്
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile