airtel 365 days plan to keep sim active
SIM Active Plan: 365 ദിവസം വാലിഡിറ്റിയുള്ള മികച്ചൊരു Airtel പ്ലാൻ പറഞ്ഞുതരട്ടെ. ഉപഭോക്താക്കൾക്കായി കമ്പനി കൊണ്ടുവന്ന ഒരു ദീർഘകാല പ്ലാനാണിത്. താരതമ്യേന കുറഞ്ഞ ചെലവിൽ സിം കാർഡ് സജീവമായി സൂക്ഷിക്കാനുള്ള സൗകര്യം ഇതിൽ ലഭിക്കും. അതുപോലെ Unlimited Calling ഒരു വർഷം ആസ്വദിക്കാം.
എയർടെൽ ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള വാർഷിക പ്ലാനുകൾ ലഭിക്കുന്നു. 1849 രൂപ മുതൽ 3999 രൂപ വരെയുള്ള വാർഷിക പ്ലാനുകളാണ് എയർടെലിലുള്ളത്. കുറഞ്ഞ നിരക്കിൽ സൗജന്യ കോളിംഗ്, ഡാറ്റ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഇതിലുണ്ട്.
വർഷം മുഴുവനും നിങ്ങൾക്ക് റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ടിനെ ഇത് ഒഴിവാക്കും. ലോക്കൽ, എസ്ടിഡി, ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാതെ സൗജന്യ കോൾ ചെയ്യാം. ഈ പ്ലാനിൽ, നിങ്ങൾക്ക് ഡാറ്റയും സൗജന്യ എസ്എംഎസും ലഭ്യമാണ്. ഏത് പ്ലാനാണ് സിം ആക്ടീവാക്കി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റെന്ന് നോക്കാം.
ഈ റീചാർജ് പ്ലാനിൽ ലഭിക്കുന്നത് 365 ദിവസത്തെ വാലിഡിറ്റിയാണ്. 1849 രൂപയ്ക്കും 3999 രൂപയ്ക്കും ഭാരതി എയർടെലിന് വാർഷിക പ്രീ-പെയ്ഡ് പ്ലാനുണ്ട്. എന്നാലും സിം ആക്ടീവ് ആക്കി നിർത്താൻ മികച്ചത് 2249 രൂപ വിലയുള്ള Airtel Plan തന്നെയാണ്.
ഈ പ്ലാനിൽ, 365 ദിവസത്തേക്ക് 30 ജിബി ഡാറ്റ ലഭിക്കും. അധികമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് അത്യാവശ്യഘട്ടങ്ങളിൽ വിനിയോഗിക്കാവുന്ന ഡാറ്റയാണിത്. നിങ്ങൾക്ക് എല്ലാ മാസവും 2.5GB വരെ അതിവേഗ ഡാറ്റ ഉപയോഗിക്കാം.
എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുകയാണെങ്കിൽ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ഇതിൽ പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാലും ഇന്റർനെറ്റ് ആസ്വദിക്കാം. ഈ പ്ലാനിൽ നിങ്ങൾക്ക് കുറഞ്ഞ വേഗതയിൽ ഡാറ്റ ഉപയോഗിക്കാനാകും.
Also Read: Airtel 110 രൂപ കുറച്ചോ! 365 ദിവസത്തേക്കുള്ള പ്ലാനിലുള്ളത് Unlimited Calling, SMS ഓഫറുകൾ
ഇതിൽ 3600 SMS ആണ് ഒരു വർഷത്തേക്ക് ചേർത്തിരിക്കുന്നത്. ദിവസേന 100 എസ്എംഎസ് എന്ന രീതിയിൽ ഇത് ഉപയോഗിക്കാം. പോരാഞ്ഞിട്ട് ഫ്രീയായി അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്നു.
1849 രൂപയുടെ എയർടെൽ പ്ലാനെടുക്കാനാണോ താൽപ്പര്യം? ഇതും 365 ദിവസത്തെ കാലയളവിലാണ് വരുന്നത്. ഈ വാർഷിക പാക്കേജിൽ 3600 SMS, അൺലിമിറ്റഡ് കോളുകളും ലഭ്യമാണ്. ഇതിൽ ഇന്റർനെ്റ് തീരെ ഉൾപ്പെടുന്നില്ല. ബേസിക് ഫോൺ ഉപയോഗിക്കുന്നവരോ, എയർടെൽ നെറ്റ് വേണ്ടാത്തവരോ ആണെങ്കിൽ 1849 രൂപ പാക്കേജാണ് ഉത്തമം.