Airtel cheapest data vouchers: ഒരു ദിവസത്തിൽ 6GB വരെ കിട്ടുന്ന Airtel ഡാറ്റ വൗച്ചറുകൾ

HIGHLIGHTS

ഒരു ദിവസം വാലിഡിറ്റി വരുന്ന 3 ഡാറ്റ വൗച്ചറുകളാണ് എയർടെലിലുള്ളത്

ഏറ്റവും തുച്ഛമായ വിലയ്ക്ക് റീചാർജ് ചെയ്യാനുള്ള അവസരമാണിത്

ഭാരതി എയർടെലിന്റെ ഈ 3 ഡാറ്റ റീചാർജ് പ്ലാനുകളുടെ വിലയും ആനുകൂല്യങ്ങളും വിശദമായി മനസിലാക്കാം

ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ Bharti Airtel ഒരു ദിവസത്തെ ആവശ്യത്തിന് വേണ്ടി മാത്രം ഏതാനും data recharge plan അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഒരു ദിവസം വാലിഡിറ്റി വരുന്ന 3 ഡാറ്റ വൗച്ചറുകളാണ് എയർടെലിലുള്ളത്.

വീട്ടിൽ വൈഫൈ ഉപയോഗിക്കുന്നവർ ഏതെങ്കിലും ആവശ്യത്തിനായി പുറത്തേക്ക് പോകുകയാണെങ്കിൽ, ഒരു ദിവസത്തേക്ക് മാത്രം ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കുന്നതിനായി ഈ പ്ലാനുകൾ ഉപയോഗിക്കാം. ഭാരതി എയർടെലിന്റെ ഈ 3 ഡാറ്റ റീചാർജ് പ്ലാനുകളുടെ വിലയും ആനുകൂല്യങ്ങളും വിശദമായി മനസിലാക്കാം.

Read More: Samsung Galaxy A05s New Variant: പുതിയൊരു വേരിയന്റുമായി Samsung Galaxy A05s വിപണിയിലെത്തി

Bharti Airtel ഡാറ്റ വൗച്ചറുകൾ

ഏറ്റവും തുച്ഛമായ വിലയ്ക്ക് റീചാർജ് ചെയ്യാനുള്ള അവസരമാണ് ഈ 3 പ്ലാനുകളിലൂടെ എയർടെൽ വരിക്കാരുടെ മുന്നിൽ തുറന്നിടുന്നത്. 19 രൂപയ്ക്കും 29 രൂപയ്ക്കും 49 രൂപയ്ക്കും റീചാർജ് ചെയ്യാം. വില വ്യത്യാസപ്പെടുന്നത് അനുസരിച്ച് ലഭിക്കുന്ന ഡാറ്റയിലും വ്യത്യാസമുണ്ട്.

ഒരു ദിവസത്തിൽ 6GB വരെ കിട്ടുന്ന Airtel ഡാറ്റ വൗച്ചറുകൾ

എന്നാൽ ഇവയിലെ പൊതുവായ സാമ്യം പ്ലാനിന്റെ കാലാവധിയാണ്. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ എയർടെൽ പ്ലാനിലുള്ളത്.
ഇതിന് പുറമെ, എയർടെലിന്റെ ഈ ഡാറ്റ വൗച്ചറുകളിൽ റീചാർജ് ചെയ്യുമ്പോൾ ചില നിബന്ധനകളുണ്ട്. അവ എന്തെന്നാൽ…

Airtel ഡാറ്റ വൗച്ചറുകളുടെ നിബന്ധനകൾ

ഈ എയർടെൽ പ്ലാനുകൾക്കൊപ്പം ഒരു ബേസിക് ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ അത്യാവശ്യമാണ്. ബേസിക് പ്ലാനില്ലാതെ റീചാർജ് ചെയ്താൽ ഈ പ്ലാനുകൾ ഡാറ്റ വൗച്ചറായി പ്രവർത്തിക്കില്ല. അൺലിമിറ്റഡ് കോളുകൾക്കായി നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന റീചാർജ് പ്ലാനിൽ ഏതെങ്കിലും ഒരു ദിവസം ഡാറ്റ വിനിയോഗിക്കേണ്ടി വന്നാൽ തീർച്ചയായും ഈ 3 വൗച്ചറുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. ഇനി ഓരോ റീചാർജ് പ്ലാനുകളും പരിചയപ്പെടാം…

Rs 19 റീചാർജ് പ്ലാൻ

19 രൂപയുടെ ഈ റീചാർജ് പ്ലാനിലൂടെ 1GB ഡാറ്റ നേടാം. ഒരു ദിവസത്തെ സാധുതയോടെ വരുന്ന എയർടെൽ പ്ലാനാണിത്.

Rs 29 റീചാർജ് പ്ലാൻ

ഇതൊരു പഴയ റീചാർജ് പ്ലാനാണ്. 29 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ നിങ്ങൾക്ക് 2 GB ഡാറ്റയാണ് ലഭിക്കുന്നത്. ഒരു ദിവസമാണ് വാലിഡിറ്റി. 24 മണിക്കൂർ കഴിയുമ്പോൾ ഡാറ്റ ഉപയോഗിക്കാതെ അവശേഷിക്കുകയാണെങ്കിൽ അവ കാലഹരണപ്പെടുന്നതാണ്.

Rs 49 റീചാർജ് പ്ലാൻ

എയർടെലിൽ 49 രൂപയ്ക്ക് റീചാർജ് ചെയ്താൽ 6 GB ഡാറ്റ ലഭിക്കുന്നതാണ്. വർക്ക് ഫ്രെം ഹോമോ, സിനിമകളോ ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡാറ്റ പ്ലാനുകൾ ഉചിതമാണ്. കാരണം, ഈ സന്ദർഭങ്ങളിലെല്ലാം 3GB അല്ലെങ്കിൽ 4GB ഡാറ്റയിൽ കൂടുതൽ ഉപയോഗിക്കേണ്ടതായി വരും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :