വെറും 28 ദിവസം വാലിഡിറ്റി വരുന്ന ഏറ്റവും മികച്ച Airtel പ്ലാനുകൾ അറിയണോ?
വളരെ തുച്ഛമായ വിലയ്ക്കുള്ള റീചാർജ് പ്ലാനുകളാണ് ഇവ
ഡിസംബർ മാസത്തേക്ക് മാത്രമായി റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാം
2024-ൽ ടെലികോം കമ്പനികൾ പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുമെന്നതിനാൽ ഈ ഒരു മാസത്തേക്ക് മാത്രമായി ഏതെങ്കിലും പാക്കേജ് അന്വേഷിക്കുകയാണോ നിങ്ങൾ? വെറും 28 ദിവസം വാലിഡിറ്റി വരുന്ന ഏറ്റവും മികച്ച Airtel പ്ലാനാണ് പുതിയതായി അവതരിപ്പിക്കുന്നത്.
SurveyAirtel റീചാർജ് പ്ലാൻ
വളരെ തുച്ഛമായ വിലയ്ക്കുള്ള റീചാർജ് പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിട്ടുള്ളത്. 179 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് 28 ദിവസമാണ് വാലിഡിറ്റി ലഭിക്കുന്നത്. 179 രൂപയ്ക്ക് നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്ങും 2GB ഡാറ്റയും ലഭിക്കുന്നതാണ്. ഇതിന് പുറമെ 300 SMS ഇതിലൂടെ ഫ്രീയായി ലഭിക്കും. ഡാറ്റ വിനിയോഗം അവസാനിച്ചുകഴിഞ്ഞാൽ 50p/MB നിരക്കിൽ ഡാറ്റ ലഭിക്കുന്നതാണ്. എയർടെൽ സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ഇതിലൂടെ ലഭിക്കുന്നു.

എയർടെൽ 179 പ്രീപെയ്ഡ് പ്ലാൻ
നിങ്ങൾ മിനിമലിസ്റ്റിക് ഉപയോഗത്തിനായി തിരയുകയാണെങ്കിൽ എൻട്രി ലെവൽ 28 ദിവസത്തെ വാലിഡിറ്റി പ്ലാനിൽ നിന്ന് ആരംഭിക്കാം. Airtel 179 പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ്, 2GB ഡാറ്റ, 50p/MB നിരക്കിൽ ക്വാട്ട പൂർത്തിയാക്കിയതിന് ശേഷമുള്ള ചാർജുകൾ, 300 SMS എന്നിവ വാഗ്ദാനം ചെയ്യുന്നു.
2 ജിബി ഡാറ്റ ഈ കാലയളവിലേക്ക് മൊത്തമായി ആവശ്യമായ പ്ലാനാണ്. പ്ലാനിനൊപ്പമുള്ള റിവാർഡുകളുടെ ഭാഗമായി എയർടെൽ സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും നൽകുന്നു.
Airtel 265 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
പ്രതിദിനം 1 GB ആവശ്യമുള്ള റീചാർജ് പ്ലാനാണ് എയർടെലിന്റെ പക്കലുള്ളത്. 265 രൂപ വില വരുന്ന ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്ങും ദിവസേന 100 എസ്എംഎസ്സും ലഭിക്കും. 28 ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്. ഈ പ്രതിദിന ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 64 Kbps വേഗതയിലായിരിക്കും ഡാറ്റ ലഭിക്കുന്നത്. HelloTunes, Wynk Music തുടങ്ങിയ ആനുകൂല്യങ്ങളും ഈ എയർടെൽ പ്രീ-പെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നു.
200 രൂപയ്ക്ക് മുകളിലും ഒരു മാസക്കാലയളവിലുള്ള പ്രീ-പെയ്ഡ് പ്ലാനുകൾ എയർടെലിന്റെ പക്കലുണ്ട്.
399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
399 രൂപ വില വരുന്ന ഈ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ദിവസവും 3GB ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന് കീഴിലുള്ള ആനുകൂല്യങ്ങൾ. പ്രതിദിന ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയായിരിക്കും ഡാറ്റയ്ക്ക് ലഭിക്കുക.

ഈ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ അൺലിമിറ്റഡ് 5G ഡാറ്റയും 3 മാസത്തേക്ക് 24 മണിക്കൂറും അപ്പോളോ സേവനങ്ങൾ ഫ്രീയായി ലഭിക്കുമെന്നതുമാണ്. ഹലോ ട്യൂണുകളും വിങ്ക് മ്യൂസിക്കും ഈ പ്ലാനിൽ ലഭിക്കുന്നതാണ്. എയർടെൽ എക്സ്ട്രീം പ്ലേ ഉൾപ്പെടെ 20 ഒടിടി പ്ലാറ്റ്ഫോമുകളും ഈ റീചാർജ് പ്ലാനിലുണ്ട്.
Read More: BSNL Balance Check: BSNL ബാലൻസ്, വാലിഡിറ്റി അറിയാം, വളരെ ഈസിയായി…
ഇങ്ങനെ 400 രൂപയ്ക്ക് അകത്ത് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകളാണ് എയർടെലിന്റെ പക്കലുള്ളത്. ഇതിന് പുറമെ 499 രൂപയ്ക്കും 28 ദിവസം വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ എയർടെൽ പ്രീ പെയ്ഡ് പ്ലാൻ ലിസ്റ്റിലുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile