ഇങ്ങനെയൊരു തകർപ്പൻ പ്ലാൻ Airtel വരിക്കാർക്ക് അറിയാമോ? 1849 രൂപയ്ക്ക് ഒരു വർഷം ഫുൾ…

ഇങ്ങനെയൊരു തകർപ്പൻ പ്ലാൻ Airtel വരിക്കാർക്ക് അറിയാമോ? 1849 രൂപയ്ക്ക് ഒരു വർഷം ഫുൾ…

മാസം തോറും റീച്ചാർജ് ചെയ്ത് മടുത്തവർ, Bharti Airtel തരുന്ന കിടിലൻ പ്ലാൻ വിട്ടുകളയണ്ട. വെറും 1849 രൂപയ്ക്ക് ഒരു വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് കോളിംഗും എസ്എംഎസ്സും ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു പാക്കേജാണിത്. കാരണം ഒരു വർഷത്തേക്ക് മറ്റൊരു റീചാർജ് ഓപ്ഷൻ തിരയേണ്ടതില്ല. മാസത്തിൽ ഏകദേശം 150 രൂപയിൽ താഴെ മാത്രമാണ് പ്ലാനിന് ചെലവാകുന്നത്. 1849 രൂപയുടെ പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Airtel 1849 Plan Benefits

ദീർഘകാല വാലിഡിറ്റിയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കുന്ന എയർടെൽ പ്ലാനാണിത്. എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് 1849 രൂപയുടെ പ്ലാൻ അനുയോജ്യമാണ്. വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവർക്കും, ഇന്റർനെറ്റ് അധികം വേണ്ടാത്തവർക്കും ഭാരതി എയർടെൽ പാക്കേജ് അനുയോജ്യമാണ്. 1849 രൂപ പ്ലാനിൽ കോളിങ് സേവനങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്.

Also Read: ഈ വിഷുവിന് പുതിയ ഫോൺ! ഫ്ലിപ്കാർട്ടിൽ Samsung Galaxy S24 Plus അധിക ഓഫറിൽ

  • വാലിഡിറ്റി: 365 ദിവസം
  • കോളിങ്: ഇന്ത്യയിൽ എല്ലാ സർക്കിളുകളിലും പരിധിയില്ലാത്ത വോയിസ് കോളിങ് സേവനം. സൗജന്യ ദേശീയ റോമിംഗ് ഉൾപ്പെടെയുള്ള കോളിങ് സേവനമാണ് ഇതിലുള്ളത്.
  • എസ്എംഎസ്: വർഷം മുഴുവൻ 3,600 എസ്എംഎസ് ആനുകൂല്യങ്ങളും പ്ലാനിലുണ്ട്.
  • ഡാറ്റ: ഇതിൽ സ്വകാര്യ ടെലികോം ഡാറ്റ ഓഫറുകൾ തരുന്നില്ല.

1849 രൂപ പ്ലാനിലെ പോരായ്മകൾ

ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് ഡാറ്റ ലഭ്യമല്ല. ഇനി എപ്പോഴെങ്കിലും ഡാറ്റ ആവശ്മായി വരുന്നെങ്കിൽ, ഇതിനായി ഒരു പ്രത്യേക ഡാറ്റ പായ്ക്ക് വാങ്ങാം.

ഇത് ടെലികോം അതോറിറ്റിയുടെ നിർദേശ പ്രകാരം സ്വകാര്യ ടെലികോം അവതരിപ്പിച്ച വോയിസ് പ്ലാനാണ്. കൂടുതലും കോളുകൾ ചെയ്യുന്നവർക്കും, ഒടിപിയ്ക്കും മറ്റും ഇടയ്ക്കിടെ ടെക്സ്റ്റ് അയക്കുന്നവർക്കും മാത്രമാണ് പ്ലാൻ പ്രയോജനകരമാകുന്നത്. സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർക്ക്, അധിക ഇന്റർനെറ്റ് വേണ്ടാത്തവർക്കും, എയർടെൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും പ്ലാൻ അനുയോജ്യമാണ്. എയർടെല്ലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വാർഷിക പ്ലാനാണിത്.

Airtel vs Jio Plan

എയർടെലിന്റെ 1849 രൂപയുടെ പ്ലാനിന് സമാനമായത് ജിയോയുടെ 1748 രൂപ പ്ലാനാണ്. ഇതിൽ 336 ദിവസത്തെ കാലാവധിയാണ് വരുന്നത്. ജിയോ പ്ലാനിന്റെ ദിവസച്ചെലവ് 5.7 രൂപയാണ്. 365 ദിവസത്തേക്കുള്ള 1849 രൂപയുടെ എയർടെൽ പാക്കേജിന്റെ ദിവസച്ചെലവ് വെറും 5 രൂപ മാത്രമാണ്. ഇവയിൽ രണ്ടും സ്വകാര്യ ടെലികോമുകൾ ഇന്റർനെറ്റ് അനുവദിച്ചിട്ടില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo