airtel 1 year plan
Airtel 1 Year Plan: BSNL സർക്കാർ കമ്പനിയെ തോൽപ്പിക്കാനുള്ള എയർടെലിന്റെ ഒരു ബജറ്റ് പ്ലാൻ നോക്കിയാലോ! രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററിന്റെ പക്കൽ കീശ കീറാതെ റീചാർജ് ചെയ്യാനുള്ള ഓപ്ഷൻ. സാധാരണ വോയിസ്, എസ്എംഎസ് ഓഫറുകൾ കൂടാതെ സ്പാം ഡിറ്റക്ഷൻ സപ്പോർട്ടും കമ്പനി തരുന്നു.
എഐ സ്പാം ഡിറ്റക്ഷൻ സംവിധാനത്തിലൂടെ ഭാരതി എയർടെലിന് തട്ടിപ്പ് കോളുകളെ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്. വെറും 19 ദിവസത്തിൽ കേരളത്തിൽ നിന്ന് മാത്രം 5.5 കോടി സ്പാം കോളുകളും 10 ലക്ഷം സ്പാം എസ്എംഎസുകളും കണ്ടെത്താനായി. ഇങ്ങനെ സുരക്ഷിതമായ ടെലികോം സേവനങ്ങൾ തരുന്ന എയർടെലിന്റെ പോക്കറ്റ്-ഫ്രണ്ട്ലി വാർഷിക പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
365 ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. ഇത്രയും ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ ദിവസച്ചെലവ് കണക്കുകൂട്ടിയാൽ വെറും 5 രൂപ മാത്രമാണ് ചെലവാകുന്നത്. 1849 രൂപയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന്റെ വില.
എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെ ഒരു വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കും. ഇതിൽ എല്ലാ ലോക്കൽ, എസ്ടിഡി നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് സൗജന്യ കോളിംഗ് ആസ്വദിക്കാം. 365 ദിവസത്തേക്ക് ആകെ 3600 സൗജന്യ എസ്എംഎസുകളും ലഭിക്കും. ഇതിൽ ഡാറ്റയൊന്നും ഉൾപ്പെടുന്നില്ല. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
എയർടെലിന്റെ 1849 രൂപ പ്ലാനിന് ദിവസം ചെലവാകുന്നത് 5 രൂപ മാത്രമാണ്. 5 രൂപയ്ക്ക് വോയിസ് കോളുകളും എസ്എംഎസ്സുകളും ലഭിക്കും. എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും, ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും ഇത് ഗുണം ചെയ്യും.
നിങ്ങൾക്ക് ഇത്രയും കാലയളവിൽ ഡാറ്റ കൂടി വേണമെങ്കിൽ മറ്റൊരു എയർടെൽ പ്ലാനുണ്ട്. ഇതിന് 2249 രൂപയാണ് വില.
Also Read: Airtel 77 Days Plan: ദിവസം 6 രൂപ ചെലവ്, Unlimited കോളിങ്ങും എസ്എംഎസ്സും 6GB ഡാറ്റയും…