84 Days Reliance Jio Plans: ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് Unlimited 5G ഡാറ്റയും കോളുകളും തരുന്ന പ്ലാനുകൾ….

Updated on 25-Jul-2025
HIGHLIGHTS

ഓരോ മാസവും റീചാർജ് ചെയ്യേണ്ട മെനക്കേട് ഒഴിവാക്കാൻ ഒറ്റയടിക്ക് റീചാർജ് ചെയ്യാം

ഇക്കൂട്ടത്തിൽ 84 ദിവസം വാലിഡിറ്റി വരുന്ന പ്രീ-പെയ്ഡ് പ്ലാനുകളും ജിയോ അനുവദിച്ചിരിക്കുന്നു

719 രൂപ, 859 രൂപ, 949 രൂപ എന്നിവയാണ് ജിയോയുടെ 84 ദിവസത്തേക്കുള്ള പ്ലാനുകളുടെ വില

84 Days Reliance Jio Plans: ഒരു മാസത്തേക്കുള്ള റീചാർജ് പ്ലാനുകൾ ശരിക്കും ബുദ്ധിമുട്ടാണല്ലേ? ഓരോ മാസവും റീചാർജ് ചെയ്യേണ്ട മെനക്കേട് ഒഴിവാക്കാൻ ഒറ്റയടിക്ക് റീചാർജ് ചെയ്യാം. ഇതിനായി അംബാനിയുടെ റിലയൻസ് ജിയോ ദീർഘകാല പ്ലാനുകൾ തരുന്നുണ്ട്. ഇക്കൂട്ടത്തിൽ 84 ദിവസം വാലിഡിറ്റി വരുന്ന പ്രീ-പെയ്ഡ് പ്ലാനുകളും ജിയോ അനുവദിച്ചിരിക്കുന്നു. 1000 രൂപയ്ക്കും അകത്തും അതിൽ കൂടുതലും വിലയാകുന്ന 84 ദിവസ പ്ലാനുകളാണ് സ്വകാര്യ ടെലികോം തരുന്നത്. ഇക്കൂട്ടത്തിൽ 84 ദിവസത്തേക്ക് ബജറ്റ് വിലയിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷൻ പരിചയപ്പെടാം.

1000 രൂപയ്ക്ക് താഴെ! 84 Days Reliance Jio Plans

ഈ പ്ലാനുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ, ഒരു വർഷത്തെ പ്ലാനുകൾ പോലെ വലിയ തുക മുടക്കേണ്ടി വരുന്നില്ല. പ്രധാനമായും ഡാറ്റാ ഉപയോഗം, കോളിംഗ്, ഒടിടി എന്നിവയ്ക്കാണ് ജിയോ പ്ലാനുകൾ തരുന്നത്. ഇവയിൽ 1000 രൂപയ്ക്ക് താഴെ വിലയാകുന്ന 3 പ്ലാനുകളാണ് പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളത്. 719 രൂപ, 859 രൂപ, 949 രൂപ എന്നിവയാണ് ജിയോയുടെ 84 ദിവസത്തേക്കുള്ള പ്ലാനുകളുടെ വില. ഇവയോരോന്നും വിശദമായി അറിയാം.

Jio 719

719 രൂപയുടെ Reliance Jio പ്ലാൻ

84 ദിവസത്തേക്കുള്ള ഏറ്റവും ബജറ്റ് പ്ലാനാണിത്. ഇതിൽ ജിയോ വരിക്കാർക്ക് പ്രതിദിനം 1.5 GB ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും. അതുപോലെ ദിവസേന 100 SMS-ഉം ടെലികോം കമ്പനി നൽകുന്നു. ഈ പ്ലാൻ, സാധാരണ ഡാറ്റാ ഉപയോഗിക്കുന്നവർക്ക് യോജിക്കുന്നു. കാരണം 719 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഉൾപ്പെടുത്തിയിട്ടില്ല.

859 രൂപ പ്ലാൻ

ഈ പ്ലാനിൽ പ്രതിദിനം 2 GB ഡാറ്റ ലഭിക്കും. ഇതിൽ അൺലിമിറ്റഡ് കോളുകളും 100 SMS-ഉം ഉൾപ്പെടുന്നു. 5G കവറേജുള്ള പ്രദേശങ്ങളിൽ 5G ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5G ലഭിക്കും. 84 ദിവസത്തേക്ക് അൺലിമിറ്റഡ് സേവനങ്ങളെല്ലാം ലഭിക്കുമെന്നതാണ് പ്ലാനിലെ മേന്മ. ജിയോടിവി, JioCloud പോലുള്ള ജിയോ കോംപ്ലിമെന്ററി ഓഫറുകളും പാക്കേജിലുണ്ട്.

ജിയോയുടെ 949 പ്ലാൻ

1000 രൂപയ്ക്ക് താഴെ വിലയാകുന്ന മൂന്നാമത്തെ പ്ലാനാണ് 949 രൂപയുടേത്. 84 ദിവസമാണ് വാലിഡിറ്റി. പ്രതിദിനം 2 GB ഹൈ-സ്പീഡ് 4G ഡാറ്റ ലഭിക്കും. ഈ ക്വാട്ട കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയും. 5G പിന്തുണയ്ക്കുന്ന സ്മാർട്ഫോണുകളിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.

അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാനും ഈ റിലയൻസ് ജിയോ പാക്കേജ് ഉത്തമമാണ്. പ്രതിദിനം 100 SMS സേവനവും ജിയോ തരുന്നു. JioTV, JioCloud എന്നിവയിലേക്കുള്ള ആക്സസ് ഇതിലുണ്ട്. പാക്കേജിലെ പ്രധാന സവിശേഷത ജിയോഹോട്ട്സ്റ്റാറാണ്. 90 ദിവസത്തേക്ക് സൗജന്യ JioHotstar മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇത് പരസ്യമുൾപ്പെടുന്ന സ്ട്രീമിങ് നൽകുന്ന സബ്സ്ക്രിപ്ഷനാണ്.

Also Read: 90 Days BSNL Plans: 201 രൂപ മുതൽ 3 മാസത്തേക്ക് പ്ലാനുകൾ, Unlimited കോളുകളും ഡാറ്റയും പിന്നെ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :