BSNL Dhamaka! തുച്ഛ വിലയിൽ 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും

BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്കായി അവതരിപ്പിച്ചിട്ടുള്ള ഏറ്റവും ലാഭകരമായ ഒരു റീചാർജ് പ്ലാനിനെ കുറിച്ച് അറിയാം. സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ വർധിപ്പിക്കുന്ന സാഹചര്യത്തിൽ കോളിങ് സേവനങ്ങൾക്കായി ആശ്രയിക്കാവുന്ന പ്ലാനാണിത്. കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ആഗ്രഹിക്കുന്നവർക്ക് ഈ ബിഎസ്എൻഎൽ ഓഫർ ആശ്വാസമാണ്.

കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ആഗ്രഹിക്കുന്നവർക്ക് ഈ ബിഎസ്എൻഎൽ ഓഫർവാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളും മികച്ച ടെലികോം സേവനങ്ങളും ഇതിൽ അനുവദിച്ചിട്ടുണ്ട്. ബൾക്ക് ഡാറ്റയാണ് 70 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാനിന്റെ ഹൈലൈറ്റ്. ബിഎസ്എൻഎൽ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങളും ആനുകൂല്യങ്ങളും പരിശോധിക്കാം.

BSNL 70 ദിവസ പ്ലാൻ

കുറഞ്ഞ ചിലവിൽ ദീർഘകാലത്തേക്ക് ടെൻഷൻ ഇല്ലാതെ ടെലികോം സേവനങ്ങൾ ലഭിക്കാൻ ഈ പ്ലാൻ മികച്ചതാണ്. ബിഎസ്എൻഎൽ 4G സേവനങ്ങൾ രാജ്യവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാൽ ബൾക്ക് ഡാറ്റയും ബിഎസ്എൻഎൽ തരുന്നു.

ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, സ്വദേശി 4ജി ആക്സസ് ചെയ്യുന്നവർക്കും ഈ പ്ലാൻ അനുയോജ്യമാണ്. ഇവിടെ വിവരിക്കുന്നത് സർക്കാർ ടെലികോമിന്റെ 599 രൂപ പ്ലാനാണ്. പ്രതിദിനം 8.5 രൂപ നിരക്കിലാണ് ബിഎസ്എൻഎൽ 599 രൂപ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനിലെ സേവനങ്ങൾ വിശദമായി അറിയാം.

Also Read: 5500mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും Motorola 5G വിലക്കിഴിവിൽ, പരിമിത കാലത്തേക്ക്!

Rs 599 Plan

ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളും ടെലികോം തരുന്നു. സാധാരണ പ്ലാനുകളിൽ 2GB ഡാറ്റ മാത്രം ലഭിക്കുമ്പോൾ, ഇതിൽ ബിഎസ്എൻഎൽ 3ജിബി തരുന്നു. ദിവസേന 3ജിബി വീതം 70 ദിവസത്തേക്ക് ലഭ്യമാണ്. ജോലി ആവശ്യങ്ങൾക്കായി കൂടുതൽ ഡാറ്റ വേണ്ടവർക്ക് ഇത് അനുയോജ്യമാണ്.

ന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ ചെയ്യാം. ഇൻകമിങ്, ഔട്ട്ഗോയിങ് കോളിങ് സേവനങ്ങളാണ് 599 രൂപ പ്ലാനിലുള്ളത്. ദിവസം 100 SMS സൗജന്യമായി ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :