56 Days Airtel Plan ഒരു ബജറ്റ് ഓപ്ഷൻ? ബൾക്ക് ഡാറ്റയും Unlimited കോളിങ്ങും പിന്നെ…

56 Days Airtel Plan ഒരു ബജറ്റ് ഓപ്ഷൻ? ബൾക്ക് ഡാറ്റയും Unlimited കോളിങ്ങും പിന്നെ…

അൺലിമിറ്റഡ് കോളുകളും ഡാറ്റയും മെസേജ് സേവനങ്ങളുമുള്ള മികച്ചൊരു പ്ലാൻ. Bharti Airtel തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ച ദീർഘകാല പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിന്റെ പ്രത്യേകത ദീർഘകാല വാലിഡിറ്റിയും ബജറ്റ് വിലയുമാണ്.

Digit.in Survey
✅ Thank you for completing the survey!

ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. ഇതിൽ മികച്ച ഡാറ്റ സേവനങ്ങളുമുണ്ട്.

Airtel ബജറ്റ് പ്ലാനിലെ വിശദാംശങ്ങൾ

എയർടെല്ലിന്റെ ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. എന്നുവച്ചാൽ ഒന്നര മാസത്തെ പ്ലാനാണിത്. 56 ദിവസ പ്ലാനിന് വില 600 രൂപയിലും താഴെയാണ്. 579 രൂപയാണ് എയർടെൽ പാക്കേജിന്റെ വില.

പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭ്യമാണ്. ഇതിൽ സ്വകാര്യ ടെലികോം അൺലിമിറ്റഡ് കോളിങ് സേവനവും നൽകിയിട്ടുണ്ട്. ദിവസം മുഴുവൻ ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ചെയ്യാമെന്നത് മികച്ച ഓഫർ തന്നെയാണ്. ഇതിൽ നിങ്ങൾക്ക് ദിവസേന 100 എസ്എംഎസ് സേവനവും ആസ്വദിക്കാം.

Airtel Rs 579 plan details

579 രൂപ പ്ലാനിൽ കോളുകളും എസ്എംഎസ്സും ഡാറ്റ സേവനങ്ങളുമുണ്ടെന്ന് പറഞ്ഞല്ലോ! ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 579 രൂപ പാക്കേജിൽ ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടിയുണ്ട്.

30 ദിവസത്തേക്ക് ഫ്രീയായി ഹലോ ട്യൂൺസ് സെറ്റ് ചെയ്യാം. നിങ്ങൾക്ക് എയർടെൽ തരുന്ന പ്രീമിയം എഐ സബ്സ്ക്രിപ്ഷനും ആസ്വദിക്കാം. പെർപ്ലെക്സിറ്റി എഐ ആക്സസാണ് പ്ലാനിലുള്ളത്.

airtel
airtel

എയർടെൽ 579 രൂപ പ്ലാൻ ഏറ്റവും മികച്ച പ്ലാൻ ആണോ?

സാധാരണ വാലിഡിറ്റിയും ആനുകൂല്യങ്ങളും മികച്ചതാണെങ്കിൽ വിലയും കൂടുതലാകും. അല്ലെങ്കിൽ ദീർഘകാല വാലിഡിറ്റി ബജറ്റ് പ്ലാനുകളിൽ ഡാറ്റ ലഭിക്കില്ല. എന്നാൽ 579 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ ബൾക് ഡാറ്റയും ഫ്രീ കോളിങ് സേവനങ്ങളുമുണ്ട്. പ്ലാനിന്റെ ദിവസച്ചെലവ് 10 രൂപയാണ്.

സ്പാം കോൾ പരിരക്ഷയുള്ള സ്മാർട്ട് നെറ്റ്‌വർക്ക് സേവനവും എയർടെൽ സിമ്മിലൂടെ ആസ്വദിക്കാം. ഇതിലെ പെർപ്ലെക്സിറ്റി എഐ സബ്‌സ്‌ക്രിപ്‌ഷൻ സാധാരണ 12 മാസത്തേക്ക് 17,000 രൂപയാണ് വിലയാകുന്നത്.

എയർടെലിന്റെ പ്രധാന എതിരാളിയാണ് റിലയൻസ് ജിയോ. ജിയോയിൽ 579 രൂപയ്ക്ക് തന്നെ പ്രീ പെയ്ഡ് പ്ലാനുണ്ട്. ഇതിനും 56 ദിവസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിട്ടുള്ളത്. അൺലിമിറ്റഡ് കോളിങ്ങും, 1.5GB പ്രതിദിന ഡാറ്റയും ഈ പ്ലാനിലുണ്ട്. ഇതിൽ ദിവസേന നിങ്ങൾക്ക് 100 എസ്എംഎസ് സേവനവും ആസ്വദിക്കാം. എയർടെൽ ഹലോട്യൂൺസ്, പെർപ്ലെക്സിറ്റി തരുന്നെങ്കിൽ ജിയോ പ്ലാനിൽ ജിയോ ടിവി, ജിയോഎഐക്ലൗഡ് എന്നിവയാണ് ലഭിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo