bsnl dhamaka plan offers unlimited calling and bulk data
BSNL വരിക്കാർക്ക് വളരെ ലാഭകരമായ ഒരു പ്ലാൻ പറഞ്ഞുതരാം. തുച്ഛ വിലയ്ക്ക് Unlimited കോളിങ്ങും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനാണിത്. ഈ പാക്കേജിൽ റീചാർജ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് SIM ACTIVE ആക്കി നിർത്താൻ വേറെ വഴികൾ ആലോചിക്കേണ്ടി വരില്ല. കാരണം വലിയ പണം ചിലവാക്കാതെ 11 മാസത്തേക്ക് റീചാർജ് ആനുകൂല്യങ്ങൾ നേടാം.
സ്വകാര്യ ടെലികോം കമ്പനികളേക്കാൾ വളരെ വില കുറഞ്ഞ പ്ലാനുകളാണ് ബിഎസ്എൻഎൽ തരുന്നത്. ഇവിടെ പരിചയപ്പെടുത്തുന്നത് 1500 രൂപയിൽ താഴെ വിലയുള്ള പ്രീ-പെയ്ഡ് പ്ലാനാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
നിങ്ങളൊരു ബിഎസ്എൻഎൽ വരിക്കാരനാണെങ്കിൽ 336 ദിവസം വരെ വാലിഡിറ്റി കിട്ടും. ഇതിലൂടെ നിങ്ങൾക്ക് സിം ദീർഘകാലത്തേക്ക് ആക്ടീവാക്കി നിലനിർത്താൻ സാധിക്കും. ജിയോയ്‌ക്കോ എയർടെലിനോ ഇത്തരമൊരു പ്ലാൻ ഇല്ലെന്ന് തന്നെ പറയാം.
ഒരു വർഷത്തിന് അടുപ്പിച്ച് വാലിഡിറ്റി വരുന്ന പ്ലാനിന് 1499 രൂപയാണ് വില. ഈ പ്ലാനിൽ, അൺലിമിറ്റഡ് വോയ്‌സ് കോളിങ് നേടാവുന്നതാണ്. അതുപോലെ ദിവസേന 100 എസ്എംഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആവശ്യത്തിനുള്ള ഡാറ്റയും ബിഎസ്എൻഎൽ 1499 രൂപ പാക്കേജിൽ ചേർത്തിട്ടുണ്ട്. അതായത് ഈ പ്ലാനിൽ 24GB ഡാറ്റയാണ് കമ്പനി തരുന്നത്. ഇത് 336 ദിവസത്തേക്ക് മൊത്തമായി ലഭിക്കുന്നതാണ്.
കൂടുതൽ ഡാറ്റ ആവശ്യമില്ലാത്തവർക്ക് കോളുകൾക്ക് മാത്രമായി ആശ്രയിക്കാവുന്ന ധമാക്ക പ്ലാനാണിത്. ഇടയ്ക്കിടെ റീചാർജ് ചെയ്യണമെന്ന മെനക്കേടും ഈ പ്ലാൻ ഒഴിവാക്കി തരുന്നു.
ബിഎസ്എൻഎൽ കോളിങ്ങിന് മാത്രമായി നോക്കുന്നവർക്ക് തുച്ഛ നിരക്കിൽ മികച്ച പ്ലാനുകൾ ലഭിക്കും. 99 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് 17 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 439 രൂപയുടെ മറ്റൊരു പ്ലാൻ കൂടിയുണ്ട്. ഇതിന് 90 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്.
JIO ഇതേ വാലിഡിറ്റിയിൽ തരുന്ന പ്ലാനിന് ഇതിനേക്കാൾ ഉയർന്ന നിരക്കാണ്. 336 ദിവസത്തേക്കുള്ള റിലയൻസ് ജിയോ പാക്കേജിന് 1899 രൂപയാണ് വില. ഇതിലും ജിയോ അനുവദിച്ചിരിക്കുന്നത് 24ജിബി ഡാറ്റയാണ്. പ്ലാനിൽ 3600 SMS നിങ്ങൾക്ക് മൊത്തമായി ലഭിക്കും. 1899 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ജിയോടിവി, ജിയോസിനിമ പോലുള്ള ഒടിടി ആക്സസും ഈ പ്ലാനിൽ നേടാനാകും.
Also Read: BSNL Unlimited കോൾ പ്ലാൻ കണ്ടാൽ Jio, എയർടെൽ പ്ലാനുകൾ മാറി നിൽക്കും!!!