BSNL Perfect Plan: 3 രൂപ വീതം 365 ദിവസം! 3GB ഡാറ്റയും SMS, കോളിങ് ഓഫറുകളും! ഇത് ലാഭം…

Updated on 22-Jan-2025
HIGHLIGHTS

ഈ BSNL പ്രീ പെയ്ഡ് പ്ലാനിന് 12 മാസമാണ് വാലിഡിറ്റി

BSNL സിം സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്

365 ദിവസമെന്ന കണക്കിൽ ചെലവാകുന്നത് ദിവസവും വെറും 3 രൂപ മാത്രമാണ്

ഏറ്റവും ലാഭത്തിൽ റീചാർജ് ചെയ്യാൻ BSNL Perfect Plan പറഞ്ഞുതരട്ടെ. 365 ദിവസം വാലിഡിറ്റി വരുന്ന പോക്കറ്റ്- ഫ്രണ്ട്ലി പ്ലാനാണിത്. ഈ പാക്കേജിന് വിലയാകുന്നത് ദിവസവും വെറും 3 രൂപയാണ്. ഞെട്ടണ്ട, ഇങ്ങനെയൊരു പ്ലാൻ തരാൻ ബിഎസ്എൻഎല്ലിന് മാത്രമാണ് സാധിക്കുന്നത്.

BSNL Perfect Plan: വിശദാംശങ്ങൾ

ഈ BSNL പ്രീ പെയ്ഡ് പ്ലാനിന് 12 മാസമാണ് വാലിഡിറ്റിയെന്ന് പറഞ്ഞല്ലോ. ബിഎസ്എൻഎൽ 4G സിം സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്. ഒറ്റത്തവണ റീചാർജ് ചെയ്താൽ പിന്നെ ഒരു വർഷത്തേക്ക് വേറെ പ്ലാനൊന്നും വേണ്ട. ഈ പാക്കേജിന് 365 ദിവസമെന്ന കണക്കിൽ ചെലവാകുന്നത് ദിവസവും വെറും 3 രൂപ മാത്രമാണ്.

BSNL 3 രൂപ പ്ലാൻ

ഈ പാക്കേജിന്റെ വില 1,198 രൂപയാണ്. ഈ തുകയ്ക്ക്, ഉപയോക്താക്കൾക്ക് 365 ദിവസം മുഴുവൻ വാലിഡിറ്റി ലഭിക്കും. 3.28 രൂപയാണ് പാക്കേജിലെ പ്രതിദിന ചെലവ്. ഈ പ്ലാനിൽ എല്ലാ മാസവും 300 മിനിറ്റ് വോയ്‌സ് കോളിങ് നേടാം. ഇത് ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും കണക്റ്റ് ചെയ്യാൻ അനുവദിക്കുന്നു.

BSNL_1198

ഓരോ മാസവും വരിക്കാർക്ക് 3GB ഡാറ്റയും 30 സൗജന്യ എസ്എംഎസും ലഭിക്കുന്ന പാക്കേജാണിത്. ഇതിൽ ഫ്രീ ദേശീയ റോമിംഗ് സൌകര്യവും ഉൾപ്പെടുന്നു. വർഷം മുഴുവനും റീചാർജ് ചെയ്യാൻ കഴിയുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് വേണ്ടതെങ്കിൽ ഇനി ആലോചിക്കണ്ട.

പ്രത്യേകിച്ച് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക്. കാരണം സിം ആക്ടീവാക്കി നിർത്താനും ആവശ്യസമയത്ത് കോൾ, മെസേജിങ്ങിനും ഇത് മതി. അതുപോലെ അത്യാവശ്യത്തിന് ഇന്റർനെറ്റ് സേവനങ്ങളും ഇതിൽ നിന്ന് ലഭിക്കും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

മറ്റ് വാർഷിക പ്ലാനുകൾ

ഇത് മാത്രമല്ല ടെലികോം തരുന്ന വാർഷിക പാക്കേജുകൾ. ഇതേ വാലിഡിറ്റി വരുന്ന 1999 രൂപയുടെ പാക്കേജും ബിഎസ്എൻഎല്ലിലുണ്ട്. 1999 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങുണ്ട്. അതുപോലെ 600GB ഹൈ സ്പീഡ് ഡാറ്റയും 100 എസ്എംഎസും ലഭിക്കുന്നു.

365 ദിവസത്തേക്കുള്ള മറ്റൊരു മികച്ച പാക്കേജ് 2999 രൂപയുടേതാണ്. കമ്പനിയുടെ ഏറ്റവും ചെലവേറിയ പ്ലാനുമിതാണ്. പ്രതിദിനം 3GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കും. അതുപോലെ 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

Also Read: BSNL Calling Plan: 90 ദിവസത്തേക്ക് Unlimited calling, SMS ഓഫറുകളും! 450 രൂപയ്ക്കും താഴെ…

എന്നാൽ ഇതിലും വിലക്കുറവിൽ 425 ദിവസത്തേക്കും നിരവധി ബിഎസ്എൻഎൽ പ്ലാനുകളുണ്ട്. ഇവയിൽ ആനുകൂല്യങ്ങൾ കുറവായിരിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :