2 5 gb plan from reliance jio cost less than 400 rs also offers unlimited 5g
Reliance Jio വരിക്കാർക്ക് 2.5GB കിട്ടുന്ന ഒരു ബെസ്റ്റ് പ്ലാൻ ഇതാ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ജിയോയാണ്. റിലയൻസ് ജിയോയ്ക്ക് അൺലിമിറ്റഡ് 5ജി കിട്ടുന്ന നിരവധി പ്ലാനുകളുണ്ട്. എന്നാൽ 4G ഉപയോഗിക്കുന്നവർക്കുള്ള പ്രീ-പെയ്ഡ് പ്ലാനുകളിൽ മികച്ചത് അറിയാമോ?
നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. 2.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന നാല് പ്ലാനുകളാണ് കമ്പനി തരുന്നത്. ഏറ്റവും താങ്ങാനാവുന്നവ പ്രീ-പെയ്ഡ് പ്ലാനുകളാണിവ.
2.5 ജിബി പ്രതിദിന ഡാറ്റ ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. 399 രൂപയ്ക്കാണ് ഈ പാക്കേജ് ലഭിക്കുന്നത്. 2025 രൂപ, 3599 രൂപ, 3999 രൂപ എന്നിങ്ങനെ മൂന്ന് ഓപ്‌ഷനുകൾ ഇതിലുണ്ട്. എന്നാൽ ഇവയെല്ലാം വലിയ വാലിഡിറ്റിയും വലിയ ബജറ്റിലുമുള്ളവയാണ്. നിങ്ങൾക്ക് കുറഞ്ഞ കാലയളവിലേക്ക് പ്ലാൻ വേണമെങ്കിൽ അതിനുള്ള പോംവഴിയാണ് ഇവിടെ വിവരിക്കുന്നത്.
ജിയോയിൽ നിന്നുള്ള 2.5 ജിബി പ്രതിദിന ഡാറ്റയിൽ ഏറ്റവും മികച്ചതാണ് ഇവിടെ പറയുന്നത്. ഈ പാക്കേജിന് ഒരു മാസമാണ് വാലിഡിറ്റി. ഇതിൽ unlimited 5G ജിയോ തരുന്നു. അതിനാൽ ഒരു മാസത്തേക്ക് ജിയോ റീചാർജ് നോക്കുന്ന 5ജി വരിക്കാർക്കും പ്ലാൻ അനുയോജ്യമാണ്.
14.25 രൂപ ദിവസവും ചെലവാകുന്ന പ്ലാനാണിത്. ഇതിന് 28 ദിവസമാണ് വാലിഡിറ്റിയുള്ളത്. റിലയൻസ് ജിയോയുടെ 399 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭ്യമാണ്. അതുപോലെ പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കുന്നു. ഈ പ്ലാനിൽ 2.5 ജിബി പ്രതിദിന ഡാറ്റയാണ് ഉൾപ്പെടുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
JioTV, JioCinema, JioCloud എന്നിവയുടെ ആക്സസ് പ്ലാനിലുണ്ട്. ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. പ്രതിദിനം 2.5 ജിബി ഡാറ്റ ഉപയോഗം കഴിഞ്ഞാൽ, വേഗത 64 കെബിപിഎസ് ആയി കുറയുന്നു.
Also Read: 4G Good News: 6000 കോടി! BSNL 4G ടവറുകൾക്ക് വീണ്ടും കേന്ദ്ര സഹായം, ഫാസ്റ്റാകാൻ ഇനിയും കാത്തിരിക്കണോ?
Unlimited 5G ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്ലാനുകൾക്ക് 2.5ജിബി ഡാറ്റ വേണം. ജിയോയുടെ 2.5ജിബി ഡാറ്റയിൽ മൂന്നെണ്ണവും വലിയ പ്ലാനുകളാണ്. സാധാരണക്കാർക്ക് ഒറ്റയടിക്ക് ഇത്രയും വലിയ തുകയിൽ റീചാർജ് ചെയ്യാൻ സാധിച്ചെന്ന് വരില്ല. ഈ അവസരത്തിൽ 399 രൂപ തന്നെയാണ് മികച്ച റീചാർജ് ഓപ്ഷനെന്ന് പറയാം.