Reliance jio 1198 best bundle plan with unlimited benefits for 84 days validity
Reliance Jio-യുടെ പക്കൽ ഏഴ് ഡാറ്റ ആഡ്-ഓൺ പ്ലാനുകളാണുള്ളത്. ഇതിൽ ഏറ്റവും വില കുറഞ്ഞ Data add-on റീചാർജ് പ്ലാൻ 15 രൂപയുടേതാണ്. 15 രൂപ മുതൽ 222 രൂപ വരെയാണ് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ലഭ്യമാകുക.
15 രൂപ, 19 രൂപ, 25 രൂപ, 29 രൂപ, 61 രൂപ, 121 രൂപ, 222 രൂപ എന്നീ നിരക്കുകളിലെല്ലാം ജിയോ ഡാറ്റ ബൂസ്റ്റർ ലഭിക്കും. ഒരു ആക്ടീവ് പ്ലാനുള്ളവർക്ക് അധികമായി ഡാറ്റ ആവശ്യമുള്ളപ്പോൾ റിലയൻസ് ജിയോയുടെ ഈ ബൂസ്റ്റർ പ്ലാനുകൾ തെരഞ്ഞെടുക്കാം. ഇവയിലെ ഏറ്റവും ചെറിയ ഡാറ്റ ബൂസ്റ്റർ പാക്കേജായ 15 രൂപയുടെ ആഡ്-ഓൺ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
Also Read: വീണ്ടും നീട്ടി! Free ആയി Aadhaar Update ചെയ്യാൻ കുറച്ച് സമയം കൂടി അനുവദിച്ച് UIDAI
15 രൂപയ്ക്ക് നിങ്ങളുടെ ആവശ്യത്തിന് ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ് ഈ വില കുറഞ്ഞ റീചാർജ് പ്ലാനിന്റെ പ്രത്യേകത. ഒരു ബേസിക് പ്ലാനിൽ റീചാർജ് ചെയ്തവർക്ക് തങ്ങളുടെ പ്രതിദിന ക്വാട്ട അവസാനിച്ചാൽ 15 രൂപയുടെ റീചാർജ് പ്ലാൻ തെരഞ്ഞെടുക്കാം. ഇതിൽ നിങ്ങൾക്ക് 1 GB ഡാറ്റ ലഭിക്കുന്നു.
15 രൂപയുടെ ഈ പ്ലാനിൽ വെറും ഡാറ്റ മാത്രമാണ് ഉൾപ്പെടുന്നത്. ഇതിൽ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ 15 രൂപയുടെ റീചാർജ് പ്ലാനും ഉപയോഗിക്കാം.
15 രൂപയ്ക്ക് പുറമെ 19 രൂപയ്ക്കും, 25 രൂപയ്ക്കും, 61 രൂപയ്ക്കും ജിയോയുടെ പക്കൽ ബൂസ്റ്റർ പ്ലാനുകളുണ്ട്. 19 രൂപയുടെ ഡാറ്റ ആഡ് ഓൺ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്നു. നിങ്ങളുടെ ആക്ടീവ് പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് 19 രൂപയുടെ ബൂസ്റ്റർ പാക്കേജിലുള്ളത്.
25 രൂപയുടെ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് അധികമായി 2GB ഡാറ്റ ലഭിക്കുന്നു. ഇതിലും കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് 6 GB ഡാറ്റ ലഭിക്കുന്ന 61 രൂപയുടെ ബൂസ്റ്റർ പ്ലാൻ അനുയോജ്യമാണ്. നിലവിലുള്ള പ്ലാനുകളുടെ അതേ വാലിഡിറ്റിയാണ് ഈ ഡാറ്റ ബൂസ്റ്ററിലുള്ളത്.
ഇതിലും കൂടുതൽ ബൾക്കായി ഇന്റർനെറ്റ് ആവശ്യമുള്ളവർക്ക് 121 രൂപയുടെ റീചാർജ് പ്ലാൻ ലഭ്യമാണ്. അതായത്, 121 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് 12 GB ഡാറ്റയാണ് ലഭിക്കുക. ഇതും നിങ്ങളുടെ ആക്ടീവ് പ്ലാനിന്റെ അതേ വാലിഡിറ്റിയിൽ വിനിയോഗിക്കാം.
Read More: Good News! 30 ദിവസം അധിക വാലിഡിറ്റി കൂട്ടിച്ചേർത്ത് BSNL സ്പെഷ്യൽ ഓഫർ
എന്നാൽ റിലയൻസ് ജിയോയുടെ ഏറ്റവും വില കൂടിയ ഡാറ്റ ബൂസ്റ്റർ പ്ലാൻ 222 രൂപയുടേതാണ്. ഇതിൽ വരിക്കാർക്ക് 50 GB ഡാറ്റയാണ് ടെലികോം കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ ഉടനീളം ഈ ആഡ് ഓൺ പ്ലാൻ ഓഫറും ആസ്വദിക്കാം.