Chandra Grahan 2025
എല്ലാവരും കാത്തിരിക്കുന്ന ആകാശ വിസ്മയമായ ചന്ദ്രഗ്രഹണം (Chandra Grahan- lunar eclipse 2025) ആരംഭിച്ചിരിക്കുന്നു. 2025 മാർച്ച് 14 നാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുന്നത്. ചന്ദ്രൻ ചുമന്ന് തുടുത്ത് കാണപ്പെടുന്ന അത്യപൂർവ്വ സന്ദർഭമാണിത്.
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതുമാണ് ചന്ദ്രഗ്രഹണം. രക്ത ചന്ദ്രൻ അഥവാ Blood Moon ആയി ഈ സാഹചര്യത്തിൽ ചന്ദ്രനെ കാണാൻ സാധിക്കും. നഗ്നനേത്രങ്ങൾ കൊണ്ടും ചുമന്ന ചന്ദ്രനെ കാണാനാകുന്നു. ഇന്ത്യക്കാർക്ക് ഈ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുമോ? എത്ര മണി വരെയാണ് ബ്ലഡ് മൂണിനെ കാണാൻ സാധിക്കുന്നത്. നോക്കാം…
ഈ വർഷത്തെ സമ്പൂര്‍ണ ചന്ദ്രഹ്രഹണം ഇന്ത്യയിൽ പൂർണമായി ദൃശ്യമാകില്ല. അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, പസഫിക്, അറ്റ്ലാന്‍റിക് സമുദ്രം എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണം കാണാനാകും. ഇന്ത്യന്‍ സമയം രാവിലെ 11:57 ന് ആരംഭിച്ച് ഉച്ചയ്‌ക്ക് 01:01 ന് അവസാനിക്കും. ഇത് 12:29 ന് ഉച്ചസ്ഥായിലെത്തും. ഇന്ത്യയിൽ ഇത് പകൽ സമയമായതിനാൽ കാണാനാകില്ല.
എന്നാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ രാത്രി 10 മണിയോടെ ആരംഭിച്ച് പുലർച്ചെ 1 മണിയോടെ ഉച്ചസ്ഥായിലെത്തുന്നു.
സൂര്യഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി, നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രഹണം കാണാനാകും. ഇരുണ്ട ആകാശത്ത് വ്യക്തമായി ഇത് കാണാനാരും. ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയുണ്ടാകും.
ചന്ദ്രഗ്രഹണ സമയത്ത് ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോൺ ഒരു സ്ഥിരതയുള്ള പ്രതലത്തിൽ സ്ഥാപിക്കുക. അല്ലെങ്കിൽ ഒരു ട്രൈപോഡ് ഉപയോഗിച്ചാലും നല്ല ചിത്രം ലഭിക്കും. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഒരു ടെലിഫോട്ടോ ലെൻസ് ഉണ്ടെങ്കിൽ, ഡിജിറ്റൽ സൂം ചെയ്യാം. ഇങ്ങനെ നിങ്ങൾക്ക് ക്ലാരിറ്റിയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും.
ഗ്രഹണത്തിന്‍റെ തല്‍സമയ ദൃശ്യങ്ങൾ നിങ്ങൾക്ക് ഓൺലൈനിൽ വിവിധ യൂട്യൂബ് ചാനലുകളിൽ കാണാൻ സാധിക്കും. ഒരു മണിക്കൂറോളം സമ്പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതാണ്.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan