Vivo V60 5G Amazon India Offer
ഫോട്ടോഗ്രാഫി പ്രേമികളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ സ്റ്റൈലിഷ് സ്മാർട്ട് ഫോണിന് ഇളവ് പ്രഖ്യാപിച്ചു. പ്രീമിയം മോഡലായ Vivo V60 5G-യുടെ മൂൺലൈറ്റ് ബ്ലൂ വേരിയന്റിന് മറ്റെങ്ങുമില്ലാത്ത കിഴിവാണ് ആമസോൺ ഇന്ത്യ തരുന്നത്. ഫ്ലിപ്കാർട്ടിനേക്കാൾ അധിക ഇളവ് വിവോ വി60 ഫോണിന് ആമസോണിൽ ലഭ്യമാണ്. കൂടുതൽ പണം ലാഭിക്കാൻ ആകർഷകമായ ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഓഫർ ചെയ്യുന്നു.
ലോകപ്രശസ്തമായ ZEISS ലെൻസുകളോട് കൂടിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ സാധിക്കുന്ന മികച്ച സെൻസറുകളാണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗണിന്റെ മികച്ച പെർഫോമൻസും, 6500 mAh കരുത്തും ഈ പ്രീമിയം മിഡ് റേഞ്ച് ഫോണിലുണ്ട്.
പെർഫോമൻസിനൊപ്പം ആകർഷകമായ ഡിസൈനും പ്രീമിയം ലുക്കും കൂടി ചേരുമ്പോൾ തങ്ങളുടെ ഫോൺ അപ്ഗ്രേഡ് ചെയ്യാൻ നോക്കുന്നവർക്ക് ഇതിൽ മികച്ചൊരു ഫോണില്ല. വിവോ വി60 5ജിയുടെ പ്രത്യേകതകളും ആമസോൺ നൽകുന്ന ഓഫറുകളും വിശദമായി അറിയാം.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 43,999 രൂപയ്ക്കാണ് വിവോ വി60 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഫോണിന് 9000 രൂപയോളം ഇളവ് ലഭ്യമാണ്. ആമസോൺ ഇന്ത്യയിൽ ഫോണിന്റെ വില 34,990 രൂപയാണ്. മൂൺലൈറ്റ് ബ്ലൂ കളറിലുള്ള ഇതേ വിവോ ഫോണിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 35799 രൂപയാകുന്നു. ആമസോണിൽ അധികമായി ഏകദേശം 1000 രൂപയുടെ ഇളവുണ്ടെന്ന് പറയാം.
ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറുകളിലൂടെ 1049 രൂപ ഡിസ്കൗണ്ട് ഓഫറും അനുവദിച്ചിരിക്കുന്നു. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 33,100 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭിക്കുന്നു. 1,230 രൂപയുടെ ഇഎംഐ ഡീലും വിവോ വി60 5ജി ഫോണിന് ലഭ്യമാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
Also Read: വീണ്ടും പവറിലാണ് ഫോക്കസ്! 6500mAh ബാറ്ററിയുമായി OPPO A6s 5G ഇന്ത്യയിലെത്തി
വിവോയുടെ പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന ZEISS ഒപ്റ്റിക്‌സ് ആദ്യമായി മിഡ് റേഞ്ചിലേക്കും അവതരിപ്പിച്ചത് ഈ മോഡലിലാണ്. സാധാരണ ക്യാമറയിൽ മികച്ച് നിൽക്കുമ്പോൾ, ബാറ്ററി പിന്നോട്ടാകും. എന്നാൽ വിവോ വി60 5ജിയിൽ 6,500mAh ബാറ്ററിയും, IP68 & IP69 ഡ്യൂറബിലിറ്റിയുമുണ്ട്. ഈ പ്രീമിയം ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി എന്നിവയുടെ സവിശേഷതകൾ കൂടി പരിശോധിച്ച ശേഷം സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.