ആമസോണിൽ സ്റ്റോക്കില്ലേലും, ZEISS 50MP ട്രിപ്പിൾ ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിൽ അന്യായ ഓഫറിൽ!

Updated on 01-Feb-2026

ZEISS 50MP ട്രിപ്പിൾ ക്യാമറയുള്ള Vivo X100 5G പർച്ചേസ് ചെയ്യാം. 5000mAh ബാറ്ററിയും, 120W ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ട് ഫോണാണിത്. 68999 രൂപ വിലയുള്ള ഫോണിന് Flipkart 19 ശതമാനംം കിഴിവ് അനുവദിച്ചിരിക്കുന്നു. ആമസോണിൽ നിലവിൽ സ്മാർട്ട് ഫോണിന് സ്റ്റോക്കില്ല. പക്ഷേ ഫ്ലിപ്കാർട്ടിലെ പരിമിതകാല ഓഫർ നിങ്ങൾ വിട്ടുകളയരുത്.

Vivo X100 5G Price Deal

12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഒറിജിനൽ വിലയിൽ നിന്ന് 19000 രൂപയുടെ കിഴിവാണ് അനുവദിച്ചിരിക്കുന്നത്. ആസ്റ്ററോയിഡ് ബ്ലാക്ക്, സ്റ്റാർഗേസ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

5000mAh ബാറ്ററി സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലെ വില 55990 രൂപയാണ്. പല തരത്തിലുള്ള ബാങ്ക് ഡിസ്കൌണ്ട് വിവോ എക്സ്100 5ജിയ്ക്ക് ലഭിക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡിലൂടെ 2800 രൂപയുടെ കിഴിവ് നേടാം. 1969 രൂപയ്ക്ക് സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഇഎംഐയിലൂടെയും സ്വന്തമാക്കാവുന്നതാണ്.

വിവോ എക്സ്100 5ജി പ്രത്യേകതകൾ

വിവോ എക്സ് 100 5ജിയിൽ അതിശയകരമായ 6.78 ഇഞ്ച് വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. ഇതിന്റെ സ്ക്രീനിന് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. സ്മാർട്ട് ഫോൺ സ്ക്രീനിന് 3000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുന്നു.

Also Read: Samsung Electronics 43 ഇഞ്ച് സ്മാർട്ട് ടിവി 14000 രൂപയോളം വില കുറച്ച് വിൽപ്പനയ്ക്ക്!

ഇതിൽ വിവോ കൊടുത്തിരിക്കുന്നത് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ്. ഹുഡിന് കീഴിൽ, വിവോയുടെ വി 3 ഇമേജിംഗ് ചിപ്പുമായി ജോടിയാക്കിയ പ്രോസസറാണിത്. ഇത് 12 ജിബി റാം പിന്തുണയ്ക്കുന്നു. ഒപ്റ്റിക്‌സിലേക്ക് വന്നാൽ ZEISS ട്യൂൺ ചെയ്ത 50 എംപി സോണി IMX920 പ്രൈമറി സെൻസറാണ് ഇതിലുള്ളത്. സ്മാർട്ട് ഫോൺ 50 എംപി അൾട്രാവൈഡ് ക്യാമറയുള്ളതാണ്. ഇതിൽ 100x ഡിജിറ്റൽ സൂമോടുകൂടിയ 64 എംപി ടെലിഫോട്ടോ ലെൻസുമുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 വേർഷൻ സോഫ്റ്റ് വെയറുണ്ട്. വിവോ എക്സ് 100 ൽ 120W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 5,000 എംഎഎച്ച് ബാറ്ററിയും കൊടുത്തിരിക്കുന്നു. ഈ സ്മാർട്ട് ഫോൺ ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :