Year End Dhamaka Sale: 5000 രൂപ വിലക്കുറവിൽ Oppo 5G, 45W SUPERVOOC ചാർജിങ്, സ്റ്റൈലിഷ് ഡിസൈനിൽ….
മികച്ച ബാറ്ററിയും ഡിസ്പ്ലേയും ക്യാമറയുമുള്ള Oppo K12x 5G വിലക്കിഴിവിൽ വിൽക്കുന്നു
6GB+128GB സ്റ്റോറേജുള്ള Oppo K12X വേരിയന്റിനാണ് ഓഫർ
സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ 50,000-ത്തിലധികം ഓപ്പോ K12X ഫോണുകളാണ് വിറ്റഴിച്ചത്
OPPO 5G Year End Sale: പുതിയൊരു ഫോൺ 15000 രൂപയ്ക്ക് താഴെ വാങ്ങാനാണോ പദ്ധതി? എങ്കിൽ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഫോൺ തന്നെയാകട്ടെ. മികച്ച ബാറ്ററിയും ഡിസ്പ്ലേയും ക്യാമറയുമുള്ള Oppo K12x 5G വിലക്കിഴിവിൽ വിൽക്കുന്നു.
Surveyഓപ്പോ K12x ഒരു മിഡ് റേഞ്ച് സ്മാർട്ഫോണാണ്. 16,999 രൂപയ്ക്കാണ് ഫോൺ ഇതുവരെ വിറ്റിരുന്നത്. എന്നാൽ Year End Dhamaka Sale ഓഫറിൽ വമ്പിച്ച കിഴിവ് നേടാം. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ 50,000-ത്തിലധികം ഓപ്പോ K12X ഫോണുകളാണ് വിറ്റഴിച്ചത്.
Year End Dhamaka Sale: ഓപ്പോ ഓഫർ
6GB+128GB സ്റ്റോറേജുള്ള Oppo K12X വേരിയന്റിനാണ് ഓഫർ. ഈ സ്മാർട്ഫോണിന്റെ എല്ലാ കളർ വേരിയന്റുകൾക്കും 16,999 രൂപയാണ് വില. എന്നാൽ Flipkart Year End സെയിലിന്റെ ഭാഗമായി 5000 രൂപ കിഴിവ് നേടാം.

ശ്രദ്ധിക്കേണ്ടത് ഫെതർ പിങ്ക് നിറത്തിലുള്ള ഓപ്പോ ഫോണിന് ഈ ഓഫർ ബാധകമല്ല. ബ്രീസ് ബ്ലൂ, മിഡ്നൈറ്റ് വയലറ്റ് കളറുകളിലെ ഓപ്പോ സ്മാർട്ഫോണുകൾക്കാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ 23% കിഴിവോടെ ഫോൺ വാങ്ങാം. ഇങ്ങനെ 4000 രൂപ കുറഞ്ഞ് ഫോൺ 12,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. പോരാഞ്ഞിട്ട് 1000 രൂപയുടെ ബാങ്ക് ഓഫറും എല്ലാ കാർഡുകൾക്കും ലഭ്യമാണ്. ഇങ്ങനെ 11,999 രൂപയ്ക്ക് നിങ്ങൾക്ക് പർച്ചേസ് ചെയ്യാം.
ഇതൊരു പരിമിതകാല ഓഫറാണ്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% ക്യാഷ്ബാക്ക് ലഭിക്കും. ഇനി പഴയ ഫോൺ മാറ്റി വാങ്ങുകാണെങ്കിൽ, 11850 രൂപ കിഴിവുണ്ട്. Buy From Here.
Oppo 5G: സ്പെസിഫിക്കേഷൻ
6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ ഓപ്പോ ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 1604 × 7200 പിക്സൽ റെസലൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റും ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നു. ഫോണിന് പെർഫോമൻസ് നൽകുന്നത് മീഡിയടെക് 6300 പ്രൊസസറാണ്.
Also Read: New Leak: iPhone 17 Pro മോഡലുകളും Google Pixel കോപ്പിയടിയാണോ?
ക്യാമറയിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ പ്രൈമറി ക്യാമറ 32 മെഗാപിക്സൽ ആണ്. മുൻവശത്ത് 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്. ഈ സ്മാർട്ഫോണിൽ 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 45W സൂപ്പർവൂക്ക് ഫ്ലാഷ് ചാർജിങ് സപ്പോർട്ടാണ് ഓപ്പോ 5ജിയുടെ എടുത്തുപറയേണ്ട പ്രത്യേകത.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile