ഷവോമിയുടെ Redmi 8 ഫോണുകളുടെ ഫ്ലാഷ് സെയിൽ ഇന്ന്
Surveyറെഡ്‌മിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്‌മിയുടെ 8 എന്ന സ്മാർട്ട് ഫോണുകൾ .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mah ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്
6.22 ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm® Snapdragon™ 439 (Adreno 505 650MHz) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .
സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 5 നൽകിയിരിക്കുന്നു .3GB+32GB കൂടാതെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .512 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളിൽ സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 + 2 മെഗാപിക്സലിന്റെ Sony IMX363 പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .
5000മാധ് ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 7999 രൂപയാണ് വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
