6999 രൂപമുതൽ Xiaomi Redmi Y1, Redmi Y1 Lite ആമസോണിൽ വീണ്ടും സെയിൽ ആരംഭിച്ചു

6999 രൂപമുതൽ  Xiaomi Redmi Y1, Redmi Y1 Lite  ആമസോണിൽ വീണ്ടും സെയിൽ ആരംഭിച്ചു
HIGHLIGHTS

മൂന്നു വേരിയന്റുകൾ ഇപ്പോൾ ലഭ്യമാകുന്നു

 

റെഡ്‌മിയുടെ ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു  ബഡ്‌ജെക്ട് സ്മാർട്ട് ഫോൺ ആണ് Xiaomi Redmi Y1, Redmi Y1 Lite.6999 രൂപ മുതൽ 10999 രൂപവരെയാണ് ഈ മോഡലുകളുടെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ സെയിൽ ആരംഭിച്ചിരിക്കുന്നു .

Redmi Y1ന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . Snapdragon 435 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

കൂടാതെ 4GB RAM/64GB മോഡലിന്  10999 രൂപയും ആണ് വില .3080 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .

Redmi Y1 Lite ന്റെ സവിശേഷതകൾ പറയുകയാന്നെങ്കിൽ  2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .Snapdragon 425 SoC ന്റെ പ്രോസസറിലാണ് പ്രവർത്തനം.പിന്നെ ക്യാമെറ 13 മെഗാപിക്സൽ ആണ് .5 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ഇതിനുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo