വീണ്ടും ഷവോമി തരംഗം ; റെഡ്മി 9 ആഗസ്റ്റ് 27നു എത്തുന്നു,വില വെറും ?
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
XIAOMI REDMI 9 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം തന്നെ എത്തുന്നത്
ചിലപ്പോൾ ഇന്ത്യയിൽ എത്തുമ്പോൾ Redmi 9C എന്നായിരിക്കും പുറത്തിറങ്ങുന്നത്
ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 9സി എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ആഗസ്റ്റ് അവസാനത്തോടുകൂടിയോ അല്ലെങ്കിൽ സെപ്റ്റംബർ ആദ്യമോ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഷവോമിയുടെ റെഡ്മി 9 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ അടുത്തിടെയാണ് വിപണിയിൽ പുറത്തിറക്കിയിരുന്നത് .ഇപ്പോൾ റെഡ്മി 9 സീരിയസ്സിൽ അടുത്ത ബഡ്ജറ്റ് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .Redmi 9A അല്ലെങ്കിൽ 9C നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .
SurveyXiaomi Redmi 9C specifications
സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G35 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9സി സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുകയില്ല .Redmi 9C മോഡലുകളുടെ വില ആരംഭിക്കുന്നത് EUR 119 മുതലാണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഏകദേശം 10000 രൂപ റേഞ്ച് വരും .
Experienced Social Media And Content Marketing Specialist View Full Profile

