കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷവോമിയുടെ Mi Mix 2ന്റെ വില കുറച്ചു

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷവോമിയുടെ Mi Mix 2ന്റെ വില കുറച്ചു
HIGHLIGHTS

3000 രൂപയുടെ വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു

കഴിഞ്ഞ വർഷം ഷവോമി പുറത്തിറക്കിയ ഒരു ബിഗ്  സ്മാർട്ട് ഫോൺ ആണ് Mi Mix 2.ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോൺ പുറത്തിറങ്ങിയത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഷവോമി 3000 രൂപയുടെ വിലയാണ് കുറിച്ചിരിക്കുന്നത് .അതായത് ഇപ്പോൾ ഇത് നിങ്ങൾക്ക് 29999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.99 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm's Snapdragon 835 ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ റാംമ്മിനെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .

64GBയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .ഇതുകൂടാതെ മറ്റൊരു വേരിയന്റ് കൂടി പുറത്തിറങ്ങുന്നുണ്ട് .128 ജിബിയുടെ കൂടാതെ 256 ജിബിയുടെ .ഇന്റെർണൽ സ്റ്റോറേജ് കൂടുംതോറും വിലയിലും വൻ വെത്യാസമാണ് അനുഭവപ്പെടുന്നത് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .കൂടാതെ 3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.എന്നാൽ ഈ മോഡലുകൾക്ക് ഇപ്പോൾ വിലക്കുറച്ചിരിക്കുന്നു .3000 രൂപവരെയാണ് ഇതിനു ഇപ്പോൾ വിലക്കുറച്ചിരിക്കുന്നത് .

 Rs 29,999 രൂപയ്ക്ക് ഇപ്പോൾ ഷവോമിയുടെ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൺ പ്ലസിന്റെ 6 മോഡൽ പുറത്തിറങ്ങിയതിനു ശേഷമാണ് ഷവോമിയുടെ Mi Mix 2 ന്റെ വില 3000 രൂപ കുറച്ചത് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ Mi.com ൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നുന്നതാണ് .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo