ഷവോമിയുടെ Mi MIX 2S ആർട്ട് സ്പെഷ്യൽ എഡിഷൻ എത്തുന്നു

ഷവോമിയുടെ Mi MIX 2S  ആർട്ട് സ്പെഷ്യൽ എഡിഷൻ എത്തുന്നു
HIGHLIGHTS

6ജിബിയുടെ റാം മ്മിൽ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ,2160×1080 പിക്സൽ റെസലൂഷൻ എന്നിവ ഇതിന്റെ ഡിസ്പ്ലേ  കാഴ്ചവെക്കുന്നുണ്ട് .Qualcomm സ്നാപ്പ്ഡ്രാഗൺ 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെതന്നെ Android O (8.0)  MIUI 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത് .ഷവോമിയുടെ മി മിക്സ് 2s സ്പെഷ്യൽ എഡിഷനും പുറത്തിറങ്ങുന്നുണ്ട് .പുതിയ ആർട്ട് രൂപകല്പനയിലാണ് പുറത്തിറങ്ങുന്നത് .

6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ,6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് മൂന്നു മോഡലുകൾ .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .

12 + 12 മെഗാപിക്സലിന്റെ (1.4µm pixels, f/1.8Sony IMX363 ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ 1.12µm pixels, f/2.0 സെൽഫി ക്യാമറകളുംമാണുള്ളത് .3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . Quick Charge 3.0 ,Qi Wireless Charging എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .

ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ ലോകവിപണിയിൽ ഇതിന്റെ വിലവരുന്നത് RMB 4,299 രൂപയാണ് .അതായത് ഇന്ത്യൻ വിപണിയിൽ വരുമ്പോൾ ഏകദേശം Rs 45,300 രൂപയ്ക്ക് അടുത്ത് വരും .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo