6500mAh ബാറ്ററിയും Leica ട്രിപ്പിൾ ക്യാമറയുമായി കൊലകൊമ്പൻ Xiaomi 17T വിപണിയിലേക്ക്

6500mAh ബാറ്ററിയും Leica ട്രിപ്പിൾ ക്യാമറയുമായി കൊലകൊമ്പൻ Xiaomi 17T വിപണിയിലേക്ക്

സ്മാർട്ട്ഫോൺ ലോകം കാത്തിരുന്ന ആ കൊലകൊമ്പൻ Xiaomi 17T ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. മുൻപെങ്ങും കാണാത്ത 6500mAh ബാറ്ററിയും, പ്രൊഫഷണൽ ഫോട്ടോഗ്രാഫിയെ വെല്ലുന്ന ട്രിപ്പിൾ ക്യാമറയുമുള്ള ഷവോമി മുൻനിര സ്മാർട്ട് ഫോൺ ഇന്നെത്തും. ഉച്ചയ്ക്ക് 12:00 മണിക്കാണ് ഷവോമി 17ടി അവതരിപ്പിക്കുന്നത്. ഒരു പ്രൊഫഷണൽ ക്യാമറയെ വെല്ലുന്ന രീതിയിൽ പ്രശസ്ത ക്യാമറ ബ്രാൻഡായ Leica ക്യാമറയുമായി സഹകരിച്ചാണ് ഫോണിൽ ഫോട്ടോഗ്രാഫി സിസ്റ്റം ഒരുക്കുന്നത്. ഇതിലെ 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് മൊബൈൽ ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുമെന്നത് തീർച്ചയാണ്.

Digit.in Survey
✅ Thank you for completing the survey!

സിലിക്കൺ-കാർബൺ ബാറ്ററിയും 67W ഫാസ്റ്റ് ചാർജിംഗും ഫോണിന്റെ മറ്റൊരു ഹൈലൈറ്റാണ്. ഈ പുത്തൻ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ സവിശേഷതകൾ, ഓഫറുകൾ എന്നിവ വിശദമായി പരിശോധിക്കാം.

Xiaomi 17T Expected Price

സ്മാർട്ട് ഫോണിന്റെ വില ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഇതിന് 89,999 രൂപ വിലയായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട് ഫോൺ ലോഞ്ചിന് ശേഷം ആമസോണിലൂടെയാകും പ്രീ ബുക്കിങ്, വിൽപ്പന നടക്കുക.

ഷവോമി 17ടി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമി 17T സ്മാർട്ട് ഫോണിൽ 6.59 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുണ്ടാകും. ഇതിന് സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റ്, HDR10+, ഡോൾബി വിഷൻ സപ്പോർട്ടും ലഭിക്കുന്നതാണ്.

12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള സ്മാമാർട്ട് ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റാകും ഉൾപ്പെടുത്തുന്നത്. മെച്ചപ്പെട്ട തെർമൽ മാനേജ്‌മെന്റിനായി ഷവോമി ഇൻ-ഹൗസ് സർജ് ടി1 പ്ലസ്, ടി1എസ് ചിപ്പുകൾ, 3ഡി ഐസ്‌ലൂപ്പ് കൂളിംഗ് സിസ്റ്റം നൽകിയിരിക്കുന്നു.

Xiaomi 17t

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഷവോമി 17ടി ഫോണിൽ ലെയ്‌ക പിന്തുണയ്ക്കുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാകും കൊടുക്കുന്നത്. 50MP പ്രൈമറി സെൻസർ, 12MP അൾട്രാ-വൈഡ് ലെൻസ്, 5x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ചേർന്നതാകും ഫോണിലെ ക്യാമറ യൂണിറ്റ്. ഷവോമി 17ടിയിൽ മുൻവശത്തായി 32MP ഫ്രണ്ട് ക്യാമറ കൊടുത്തേക്കും.

Also Read: 10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!

ഈ സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നു. ഇതിൽ 67W വയർഡ് ഫാസ്റ്റ് ചാർജിംഗ് ലഭ്യമാണ്. ഇതിൽ 6,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാകും ഇതിനായി പായ്ക്ക് ചെയ്തിരിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile